"ലെബനാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
ലെബനീസ് ആഭ്യന്തരയുദ്ധം (1975-1990) വരെ ലെബനൻ താരതമ്യേന ശാന്തവും സ‌മൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലെബനന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടി.<ref>U.S. Department of State. [http://www.state.gov/r/pa/ei/bgn/35833.htm "Background Note: Lebanon (History) August 2005"] Retrieved [[December 2]], [[2006]].</ref> അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലാന്റ് ആയും ലെബനൻ അറിയപ്പെട്ടു.<ref>USPG. [http://www.uspg.org.uk/news/news_israel.php "Anglican Church in Jerusalem responds to the Middle East crisis"]. Retrieved [[October 31]], [[2006]].</ref><ref>Socialist Party (2005). [http://www.socialistparty.org.uk/2005/384/index.html?id=mp6.htm "A new crisis in the Middle East?"]. Retrieved [[October 31]], [[2006]].</ref>. ധാരാളം വിനോദസഞ്ചാരികളെയും ലെബനൻ ആകർഷിച്ചു. <ref name="tourism">Anna Johnson (2006). [http://www.chron.com/disp/story.mpl/ap/fn/4297143.html "Lebanon: Tourism Depends on Stability"]. Retrieved [[October 31]], [[2006]].</ref> വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂർവ്വദേശത്തെ പാരീസ് എന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്രൂട്ട് അറിയപ്പെട്ടു.<ref>TC Online (2002). [http://archives.tconline.org/Stories/april02/fc6.html "Paris of the Middle East"]. Retrieved [[October 31]], [[2006]].</ref>
== ചരിത്രം ==
ലെബനന്റെ തീരപ്രദേശ നശങ്ങളിലാണ് പ്രാചീന [[ഫിനീഷ്യൻ സംസ്കാരം]] രൂപമെടുത്തത് .ബി.സി 2700- 450 കാലത്ത് വികസിച്ചു നിന്നതായിരുന്നു ഫിനീഷ്യരുടെ സംസ്കാരം.ബിബ്ലോസ്, ബെറിറ്റ്സ് (ബെയ്റൂട്ട് ), സിഡോൺ,സറെപ്ത, [[ടൈർ]] എന്നീ പ്രാചീന നഗരങ്ങളുടെ അവശിഷ്ടങ്ങൾ ആ മഹാ സംസ്കൃതിയെ വെളിപ്പെടുത്തുന്നു. മാസിഡോണിയയിലെ അലക്സാണ്ടർ 322-ൽ ടൈർ നഗരം കീഴടക്കി.അലക്സാണ്ടറുടെ മരണശേഷം ഫീനീഷ്യ സെല്യൂസിദ് സാമ്രാജ്യത്തിത്തിന്റെ കീഴിലായി.ബി.സി ഒന്നാം നൂറ്റാണ്ടിൽ അവിടം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. ക്രിസ്തുവിനു ശേഷം താമസിക്കാതെ [[ക്രിസ്തുമതം]] ഫിനീഷ്യയിൽ എത്തിച്ചേർന്നു.മുഹമ്മദ് നബിയുടെ കാലം കഴിഞ്ഞയുടൻ ഇസ്ലാം മതവും ഫിനീഷ്യയിൽ എത്തി. എ.ഡി.ഏഴാം നൂറ്റാണ്ടോടെ ഇസ്ലാം ഈ മേഖലയിലെ നിർണ്ണായക ശക്തിയായി. മധ്യകാലത്ത് [[കുരിശുയുദ്ധം| കുരിശുയുദ്ധക്കാർ]] ലെബനിലേക്ക് കടന്നുവന്നു. ഒന്നാം കുരിശുയുദ്ധക്കാരുടെ പ്രധാന പാത ലെബനിലൂടെയായിരുന്നു. പിന്നീട് ഫ്രഞ്ച് പ്രഭുക്കൻമാർ ലെബനൻ പ്രദേശങ്ങൾകീഴടക്കുകയും കുരിശുയുദ്ധ പ്രവശ്യയാക്കുകയും ചെയ്തു. 13- ആം നൂറ്റാണ്ടിൽ ലെബനൻ മുസ്ലീം നിയന്ത്രണത്തിലായി 1516-ൽ [[ഓട്ടോമൻ സാമ്രാജ്യം|ഓട്ടോമൻ തുർക്കി സാമ്രാജ്യം]] ലെബനൻ കൈവശപ്പെടുത്തി. വ്യത്യസ്ത മതങ്ങളും വംശീയ വിഭാഗങ്ങളും ലെബനന്റെ ചരിത്രത്തെയും നിർണ്ണായകമായി സ്വാധീനിച്ചിരുന്നു. മത-വംശീയാടിസ്ഥാനത്തിലാണ് ആധുനിക ലെബനിലെ പാർലമെന്റിൽ സീറ്റുകൾ സംവരണം ചെയ്തിരുന്നത്.പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നീ ഉന്നത പദവികളിലും ഈ സംവരണമുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതം കടന്നു വന്നിരുന്നു.തെക്കർ ലെബനനിൽ പാർപ്പുറപ്പിച്ചിരുന്ന അറബ് ഗോത്രങ്ങളിൽ എ.ഡി 635-ൽ ഇസ്ലാം മതവും വേരുറച്ചു. [[മാരണൈറ്റ് സഭയാണ്സഭ]]യാണ് ക്രൈസ്തവരിൽ ഭൂരിഭാഗവും. എ.ഡി. 4-5 നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്ന സിറിയൻ സന്യാസി സെന്റ് മാരോണിൽ നിന്നാണ് സഭ തുടങ്ങുന്നത് സഭയുടെ കേന്ദ്രവും ലെബനൻ തന്നെയാണ്. സ്വതന്ത്ര സഭയായി വികസിച്ച അവർ പോപ്പിനെ അംഗീകരിക്കുന്ന [[കത്തോലിക്കാ സഭ]]യാണ്. പോപ്പ് കഴിഞ്ഞാൽ അന്ത്യേഖ്യയിലെ പാത്രിയാർക്കാണ് ഈ സഭയുടെ ആത്മീയാചാര്യൻ. ഇസ്ലാം മതത്തിൻ ഷിയാ, സുന്നി ,വിഭാഗങ്ങൾക്ക് പുറമേ ഡ്രൂസ്, ആലവൈത്ത്, വിഭാഗങ്ങളുമുണ്ട്. വിത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള വൈരം ലെബനന്റെ ചരിത്രത്തെ രക്തരൂക്ഷിതമാക്കി.1017-ൽ ഈജിപ്തിൽ ഉടലെടുത്ത ഇസ്ലാമിക വിഭാഗമാണ് ഡ്രൂസ്.ഈജിപ്തിലെ ഫാത്തിമിഡ് രാജവംശത്തിലെ ആറാമത്തെ ഫനീഫയായിരുന്ന അൽ-ഹക്കീം ബി അമർ അള്ളാ(985-10 21) ദിവ്യത്വമുണ്ടെന്നും അദ്ദേഹം പുനരവതരിക്കുമെന്നും വിശ്വസിക്കുന്ന ഡ്രൂസ് വിഭാഗം മതം മാറ്റത്തെയോ പരിവർത്തനത്തെയോ അംഗീകരിച്ചില്ല.1860-ൽ മാരാണെറ്റ് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയതോടെ ഫ്രഞ്ചുകാർ ലെബനനിൽ ഇടപെട്ടു.<ref> ലോക രാഷ്ട്രങ്ങൾ/ഏഷ്യ/ലെബനാൻ</ref>
 
==ആഭ്യന്തര യുദ്ധം==
ഒന്നാം ലോകയുദ്ധത്തിൽ തുർക്കി പരാജയപ്പെടുന്ന തു വരെ ലെബനനിലെ ഓട്ടോമൻ വാഴ്ച തുടർന്നു.യുദ്ധാനന്തരംലീഗ് ഓഫ് നേഷൻസിന്റെ തീരുമാനപ്രകാരം ലെബനൻ ഫ്രഞ്ച് നിയന്ത്രണത്തിലായി.1926-ൽ ഭരണഘടന രൂപപ്പെടുത്തിയെങ്കിലും 1991- ലാണ് ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്രം ലഭിച്ചത്. ക്രൈസ്തവ,ഇസ്ലാമിക വിഭാഗങ്ങൾക്കിടയിൽ അധികാരം പങ്കിടുന്ന രീതിയിലുള്ള ഭരണഘടനയോടു കൂടിയ ലെബനൻ റിപ്പബ്ലിക്ക് 1943 നവംബർ 22-ന് അംഗീകരിക്കപ്പെട്ടു. ലെബനന്റെ ചരിത്രത്തിലെ രക്തരൂക്ഷിതമായ കാലമായിരുന്നു 1975-1990 .1948-ലെ അറബ് ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഒരു ലക്ഷത്തിലധികം പലസ്തീൻകാർ അഭയാർത്ഥികളായി ലെബനനിൽ എത്തി.1967-ലെ അറബ് ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വീണ്ടും അഭയാർത്ഥി പ്രവാഹമുണ്ടായി. യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) 1971-ൽ ആസ്ഥാനം ലെബനിലേക്ക് മാറ്റി.1975 ആയപ്പോൾ മൂന്ന് ലക്ഷത്തിലധികം പലസ്തീൻകാർ ലെബനിലുണ്ടായിരുന്നു. ലെബനാൻ കേന്ദ്രമാക്കി പലസ്തീൻ വിമോചന പോരാളികൾ നടത്തിയ പ്രവർത്തനങ്ങൾ ലെബനാൻകാരുടെ എതിർപ്പിന് കാരണമായി.തദ്ദേശിയരായ ഇടതുപക്ഷക്കാരും പലസ്തീൻകാരും തമ്മിൽ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചു. ഇത് പിന്നീട് ക്രൈസ്തവരും, സുന്നി, ഡ്രൂസ്, പലസ്തീൻ മുസ്ലീമുകളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ഈ ആഭ്യന്തര യുദ്ധം രാജ്യത്ത് ഒരു ഭരണകൂടം തന്നെ ഇല്ലാതായി.1976-ൽ സിറിയ മാരണൈറ്റ് ക്രൈസ്തവരെ സഹായിക്കുന്നതിനായി 40000 പട്ടാളത്തെ ലെബനിലേക്ക് അയച്ചു. സിറിയൻ - മാരാണെറ്റ് സഖ്യം പലസ്തീൻകാരെ ബെയ്റൂട്ടിൽ നിന്നും തെക്കൻ ലെബനിലേക്ക് പായിച്ചു.സിറിയൻ സൈന്യം 2005 വരെ ലെബനിൽ തുടരുകയും ഭരണം നിയന്ത്രിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ലെബനാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്