"ലെബനാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 72:
ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് പസ്തീൻ വിമോചന പോരാളികൾ നടത്തിയിരുന്ന ആക്രമണങ്ങളെത്തുടർന്ന് 1978 മാർച്ച് 15ന് ഇസ്രയേൽ സേനലെ ബനനിൽ പ്രവേശിച്ചു. എന്നാൽ യു.എൻ ഇടപെടലിനെത്തുടർന്ന് ഇസ്രയേൽ പിൻവാങ്ങി.1982 ജൂൺ 6-ന് ഇസ്രയേൽ വീണ്ടും ലെബനനെ ആക്രമിച്ചു.പി.എൽ ഒ യെ പൂർണ്ണമായും പുറത്താക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് 20-ന് ബഹുരാഷ്ട്ര സേന ബെയ്റൂട്ടിൽ എത്തിച്ചേർന്നു. അമേരിക്കയുടെ മധ്യസ്തതതയെത്തുടർന്ന് സിറിയൻ പട്ടാളവും പി. എൽ. ഒ.യും ബെയ്റൂട്ടിൽ നിന്നും പിൻവാങ്ങി.എന്നാൽ ഇത് തീവ്രവാദത്തിന് വഴിവച്ചു. അമേരിക്ക ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചു. ഹിസ്ബുള്ളാ എന്ന ഇസ്ലാമിക തീവ്രവാദ സംഘടന ആവിർഭവിക്കുകയും ചെയ്തു.1984-ൽ മിക്ക അന്താരാഷ്ട്ര സമാധാനസേനകളും പിൻവാങ്ങിയതോടു കൂടി ഇസ്ലാമിക തീവ്രവാദികൾ പടിഞ്ഞാറൻ ബെയ്റൂട്ടിൽ പിടിമുറുക്കി.അടുത്ത വർഷം ഇസ്രയേൽ സേനയും പിൻ വാങ്ങി. തുടർന്ന് അരാജകത്വം രൂക്ഷമായതോടെ 1987-ൽ സിറിയ ബെയ്റൂട്ടിലേക്ക് വീണ്ടും പട്ടാളത്തെ അയച്ചു.
==തയ്ഫ് കരാർ==
1989-ൽ സൈന്യാധിപൻ മിഷേൽ അവൂൺ പ്രസിഡന്റായി നാമ നിർദ്ദേശം ചെയ്യപ്പെട്ടങ്കിലും പ്രധാനമന്ത്രി സലീം എൽഹോസ് അംഗീകരിച്ചില്ല.അതോടെ പരസ്പരം പൊരുതുന്ന രണ്ട് സർക്കാരുകൾ നിലവിൽ വന്നു.1989-ൽ അറബ് ലീഗിന്റെ മധ്യസ്തതയിൽ ഉണ്ടായ തയ്ഫ് കരാർ ആഭ്യന്തര യുദ്ധത്തിന്റെ ശക്തി കുറച്ചു. ഒന്നര പതിറ്റാണ്ടു നീണ്ട ആഭ്യന്തര യുദ്ധത്തിൽ ഒരു ലക്ഷത്തിലധികം പേർ മരിച്ചിരുന്നു.പുതിയ ഭരണഘടന പ്രകാരം രാജ്യത്തെ മുസ്ലീം ഭൂരിപക്ഷത്തെ അംഗീകരിച്ചുവെങ്കിലും ജനറലായ അവൂൺ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു.1990-ൽ സിറിയൻ സൈന്യം അവൂണിനെ കീഴടക്കി അംഗീകൃത സർക്കാരിനെ പുനഃസ്ഥാപിച്ചു.സിറിയയുമായി ഒരു സഹകരണ കരാർ ഒപ്പുവച്ചു. തെക്കൻ ലെബനനിൽ ശക്തമായിരുന്ന ഷിയാ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളക്കെതിരെ 1993-ൽ ഇസ്രയേൽ പല തവണ ആക്രമിച്ചു.1996 ലും ഇതാവർത്തിച്ചു. സിറിയ, യു എസ്, ഇസ്രയേൽ ലൈബനൻ എന്നീ രാജ്യങ്ങൾ ചേർന്ന് വെടിനിർത്തൽ കരാർ ഉണ്ടാക്കി.1998-ൽ കരസേനാധിപൻ ജനറൽ എമിൽ ലഹോദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.2000 ത്തിൽ ഇസ്രയേൽ തെക്കൻ ലെബനിൽ നിന്ന് പിൻവാങ്ങി. ഹിസ്ബുള്ളയിൽ നിന്ന് സൈന്യം നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ലെബനാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്