"ലെബനാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70:
ഒന്നാം ലോകയുദ്ധത്തിൽ തുർക്കി പരാജയപ്പെടുന്ന തു വരെ ലെബനനിലെ ഓട്ടോമൻ വാഴ്ച തുടർന്നു.യുദ്ധാനന്തരംലീഗ് ഓഫ് നേഷൻസിന്റെ തീരുമാനപ്രകാരം ലെബനൻ ഫ്രഞ്ച് നിയന്ത്രണത്തിലായി.1926-ൽ ഭരണഘടന രൂപപ്പെടുത്തിയെങ്കിലും 1991- ലാണ് ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്രം ലഭിച്ചത്. ക്രൈസ്തവ,ഇസ്ലാമിക വിഭാഗങ്ങൾക്കിടയിൽ അധികാരം പങ്കിടുന്ന രീതിയിലുള്ള ഭരണഘടനയോടു കൂടിയ ലെബനൻ റിപ്പബ്ലിക്ക് 1943 നവംബർ 22-ന് അംഗീകരിക്കപ്പെട്ടു. ലെബനന്റെ ചരിത്രത്തിലെ രക്തരൂക്ഷിതമായ കാലമായിരുന്നു 1975-1990 .1948-ലെ അറബ് ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഒരു ലക്ഷത്തിലധികം പലസ്തീൻകാർ അഭയാർത്ഥികളായി ലെബനനിൽ എത്തി.1967-ലെ അറബ് ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വീണ്ടും അഭയാർത്ഥി പ്രവാഹമുണ്ടായി. യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) 1971-ൽ ആസ്ഥാനം ലെബനിലേക്ക് മാറ്റി.1975 ആയപ്പോൾ മൂന്ന് ലക്ഷത്തിലധികം പലസ്തീൻകാർ ലെബനിലുണ്ടായിരുന്നു. ലെബനാൻ കേന്ദ്രമാക്കി പലസ്തീൻ വിമോചന പോരാളികൾ നടത്തിയ പ്രവർത്തനങ്ങൾ ലെബനാൻകാരുടെ എതിർപ്പിന് കാരണമായി.തദ്ദേശിയരായ ഇടതുപക്ഷക്കാരും പലസ്തീൻകാരും തമ്മിൽ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചു. ഇത് പിന്നീട് ക്രൈസ്തവരും, സുന്നി, ഡ്രൂസ്, പലസ്തീൻ മുസ്ലീമുകളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ഈ ആഭ്യന്തര യുദ്ധം രാജ്യത്ത് ഒരു ഭരണകൂടം തന്നെ ഇല്ലാതായി.1976-ൽ സിറിയ മാരണൈറ്റ് ക്രൈസ്തവരെ സഹായിക്കുന്നതിനായി 40000 പട്ടാളത്തെ ലെബനിലേക്ക് അയച്ചു. സിറിയൻ - മാരാണെറ്റ് സഖ്യം പലസ്തീൻകാരെ ബെയ്റൂട്ടിൽ നിന്നും തെക്കൻ ലെബനിലേക്ക് പായിച്ചു.സിറിയൻ സൈന്യം 2005 വരെ ലെബനിൽ തുടരുകയും ഭരണം നിയന്ത്രിക്കുകയും ചെയ്തു.
==ഇസ്രയേൽ അധിനിവേശം==
ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് പസ്തീൻ വിമോചന പോരാളികൾ നടത്തിയിരുന്ന ആക്രമണങ്ങളെത്തുടർന്ന് 1978 മാർച്ച് 15ന് ഇസ്രയേൽ സേനലെ ബനനിൽ പ്രവേശിച്ചു. എന്നാൽ യു.എൻ ഇടപെടലിനെത്തുടർന്ന് ഇസ്രയേൽ പിൻവാങ്ങി.1982 ജൂൺ 6-ന് ഇസ്രയേൽ വീണ്ടും ലെബനനെ ആക്രമിച്ചു.പി.എൽ ഒ യെ പൂർണ്ണമായും പുറത്താക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് 20-ന് ബഹുരാഷ്ട്ര സേന ബെയ്റൂട്ടിൽ എത്തിച്ചേർന്നു. അമേരിക്കയുടെ മധ്യസ്തതതയെത്തുടർന്ന് സിറിയൻ പട്ടാളവും പി. എൽ. ഒ.യും ബെയ്റൂട്ടിൽ നിന്നും പിൻവാങ്ങി.എന്നാൽ ഇത് തീവ്രവാദത്തിന് വഴിവച്ചു. അമേരിക്ക ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചു. ഹിസ്ബുള്ളാ എന്ന ഇസ്ലാമിക തീവ്രവാദ സംഘടന ആവിർഭവിക്കുകയും ചെയ്തു.1984-ൽ മിക്ക അന്താരാഷ്ട്ര സമാധാനസേനകളും പിൻവാങ്ങിയതോടു കൂടി ഇസ്ലാമിക തീവ്രവാദികൾ പടിഞ്ഞാറൻ ബെയ്റൂട്ടിൽ പിടിമുറുക്കി.അടുത്ത വർഷം ഇസ്രയേൽ സേനയും പിൻ വാങ്ങി. തുടർന്ന് അരാജകത്വം രൂക്ഷമായതോടെ 1987-ൽ സിറിയ ബെയ്റൂട്ടിലേക്ക് വീണ്ടും പട്ടാളത്തെ അയച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ലെബനാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്