"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
 
== '''ചരിത്രം''' ==
പതിനാറാം നൂറ്റാണ്ടിലെ ചരിത്രപരമായ ആദ്യ രേഖകൾ പ്രകാരം, പ്രധാന തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങളായ  [[അപ്പലാച്ചി|അപ്പലാച്ചീ]] (ഫ്ലോറിഡ പാൻഹാൻഡിൽ), [[ടിമുക്വ ഇന്ത്യൻ ജനത|ടിമുക്വ]] (വടക്കൻ-മദ്ധ്യ ഫ്ലോറിഡ), എയിസ് (മദ്ധ്യ അറ്റ്ലാന്റിക് തീരം) [[ടോകോബാഗ]] (ടാംബ ബേ മേഖല) [[കലൂസ]] (തെക്കുപടിഞ്ഞാറൻ ഫ്ലോറിഡ), [[ടെക്വസ്ത]] (തെക്കുകിഴക്കൻ തീരപ്രദേശങ്ങൾ) എന്നിവിടങ്ങളിൽ അധിവസിച്ചിരുന്നു.
 
== '''യൂറോപ്യന്മാരുടെ ആഗമനം''' ==
വരി 23:
1738 ൽ ഗവർണർ മാനുവേൽ ഡി മോണ്ടിയാനോ, ഫോർട്ട് ഗ്രാഷ്യ റീയൽ ഡി സാന്ത തെരേസ ഡി മോസ എന്ന പേരിൽ സെൻറ് അഗസ്റ്റിനു സമീപത്തായി ഒരു കോട്ടയോടുകൂടിയ ഒരു പട്ടണം നിർമ്മിച്ചു. ഈ പുതിയ പട്ടണത്തിൽ, സ്വാതന്ത്ര്യം മോഹിച്ചു രക്ഷപെട്ട വരുന്ന അടിമകൾക്ക് ഫ്ലോറിഡ സായുധസേനയിൽ സേവനം ചെയ്യുന്നതിനു പകരമായി സ്വാതന്ത്ര്യവും പൌരത്വവും അദ്ദേഹം അനുവദിച്ചിരുന്നു. വടക്കേ അമേരിക്കയിൽ നിയമപരമായി അനുവദിക്കപ്പെട്ട കറുത്തവർക്കുള്ള ആദ്യ കുടിയറ്റ കേന്ദ്രമായിരുന്നു ഇത്.
 
1763-ൽ സ്പെയിൻ, സെവൻ യേർസ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ക്യൂബയിലെ ഹവാനയുടെ നിയന്ത്രണം ലഭിക്കുന്നതിനായി ഫ്ലോറിഡ ഗ്രേറ്റ് ബ്രട്ടനു കച്ചവടം ചെയ്തു. സെവൻ യേർസ് യുദ്ധത്തിലെ വിജയത്തെത്തുടർന്നുള്ള ബ്രിട്ടീഷ് പ്രദേശത്തിന്റെ വിപുലമായ വികസനമായിരുന്നു അത്. ഫ്ലോറിഡാനൊ ജനസംഖ്യയിലെ വലിയൊരു ഭാഗം അവിടെ അവശേഷിക്കുകയും ബാക്കിയുള്ള തദ്ദേശവാസികളെ ക്യൂബയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബ്രിട്ടീഷുകാർ താമസിയാതെ സെൻറ് അഗസ്റ്റിനെ ജോർജിയയുമായി ബന്ധിപ്പിക്കന്നതിനായി കിംഗ്സ് റോഡ് നിർമ്മിച്ചു. ഈ റോഡ് ഒരു ഇടുങ്ങിയ ഭാഗത്തുവച്ച് സെൻറ് ജോണ്സ് നദിയ്ക്കു കുറുകെ കടക്കുന്നു. ഈ ഭാഗത്തിന് [[സെമിനോൾ|സെമിനോളുകൾ]] “വക്ക പിലാറ്റ്ക” എന്നും ബ്രിട്ടീഷുകാർ “കൌ ഫോർഡ്” എന്നും വിളിച്ചിരുന്നു. കന്നുകാലികളെ നദിക്കു കുറുകെ കടത്തി കൊണ്ടുവരുന്നയിടം എന്ന അർത്ഥം ഈ രണ്ടു പേരുകളും പ്രതിഫലിപ്പിച്ചിരുന്നു. ചെറിയ ബ്രിട്ടീഷ് കാലഘട്ടത്തിനു ശേഷം സ്പാനിഷ് സർക്കാർ സൂക്ഷിച്ചിരുന്ന ഭാഗമായ ഫ്ലോറിഡ പ്രവിശ്യകളെ (ലാസ് ഫ്ലോറിഡാസ്) ഈസ്റ്റ് ഫ്ലോറിഡ, വെസ്റ്റ് ഫ്ലോറിഡ എന്നിങ്ങനെ ബ്രിട്ടീഷുകാർ വിഭജിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു. കുടിയേറ്റം പ്രത്സാഹിപ്പിക്കുന്നിനായി ഫ്രഞ്ച്, ഇന്ത്യൻ യുദ്ധങ്ങളിൽ യുദ്ധം ചെയ്തിരുന്ന പട്ടാളക്കാർക്ക് ബ്രിട്ടീഷ്‍ സർക്കാർ ലാൻറ് ഗ്രാൻറുകൾ നൽകിയിരുന്നു. ഫ്ലോറിഡയിലേക്ക് പോകാൻ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നതിനായി, അതിന്റെ പ്രകൃതി സമ്പത്തു സംബന്ധമായ വിവരങ്ങൾ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
 
"ഊർജ്ജസ്വലതയും സ്വഭാവവുശുദ്ധിയുമുള്ള" ബ്രിട്ടീഷ് കുടിയേറ്റക്കാരായ ധാരാളം പേർ ഫ്ലോറിഡിലേക്ക് മാറിത്താമസിച്ചു, മിക്കവരും തെക്കൻ കരോലിന, ജോർജിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നാണ് വന്നെത്തിയത്. ബർമുഡ കോളനിയിൽ നിന്നും വന്ന ഒരു സംഘം കുടിയേറ്റക്കാരും ഫ്ലോറിഡയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഡുവൽ കൗണ്ടി, ബേക്കർ കൗണ്ടി, സെന്റ് ജോൺസ് കൗണ്ടി, നസ്സാവു കൗണ്ടി എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥിരമായ ജനസംഖ്യയായിരുന്നിരിക്കണം ഇത്. ബ്രിട്ടീഷുകാർ നല്ല പൊതുറോഡുകൾ നിർമ്മിക്കുകയും കരിമ്പ്, ഇൻഡിഗോ, പഴവർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്തു. വടക്കുകിഴക്കൻ ഫ്ലോറിഡ ഈ നടപടികളുടെ ഫലമായി സ്പാനിഷ് ഭരണത്തിൻ കീഴിലായിരുന്നതിനേക്കാൾ സാമ്പത്തികമായി പുരോഗതി പ്രാപിച്ചു. ഇതിനുപുറമേ, ബ്രിട്ടീഷ് ഗവർണർമാർ ഫ്ലോറിഡാസ് നിയമങ്ങൾ നിർമ്മിക്കാൻ കഴിയുന്നത്ര വേഗം ജനറൽ അസംബ്ലികളെ വിളിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടയിൽ, കോടതികൾ സ്ഥാപിക്കുന്നതിനായി അവർ കൗൺസിലുകളുടെ ഉപദേശം സ്വീകരിച്ചിരുന്നു. ജൂറി, ഹേബിയാസ് കോർപ്പസ്, കൗണ്ടി അധിഷ്ഠിത ഗവൺമെൻറ് എന്നിവയുൾപ്പെടെ ഇന്ന് ഫ്ലോറിഡയിൽ നിലനിൽക്കുന്ന നിയമസംവിധാനങ്ങൾ ഇംഗ്ലീഷിൽ നിന്നും ലഭിച്ച നിയമവ്യവസ്ഥകളുടെ ആദ്യ ആമുഖങ്ങളാണ്. ഈസ്റ്റ് ഫ്ലോറിഡയോ വെസ്റ്റ് ഫ്ലോറിഡയോ ഒന്നും തന്നെ ഏതെങ്കിലും പ്രതിനിധികളെ ഒരു സ്വാതന്ത്ര്യപ്രഖ്യാപന കരട് തയ്യാറാക്കാൻ ഫിലാഡെൽഫിയയിലേയ്ക്ക് അയച്ചിരുന്നില്ല. അമേരിക്കൻ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ഫ്ലോറിഡ ഒരു വിശ്വസ്ത ശക്തികേന്ദ്രമായി തുടർന്നിരുന്നു.
വരി 40:
1812 ൽ ജോർജ്ജിയയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു സംഘം, യു.എസ്. ഫെഡറൽ ഗവൺമെൻറിൻറെ പിന്തുണയോടെ ഈസ്റ്റ് ഫ്ലോറിഡ മേഖലയിലെ ഫ്ലോറിഡാൻ ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ചു. ഫ്ലോറിഡൻസിനെ തങ്ങളുടെ ഉദ്ദേശ്യം ബോദ്ധ്യപ്പെടുത്തി ഒപ്പം  ചേർത്ത് സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ സമ്മർദ്ദത്തിലാക്കാമെന്ന് കുടിയേറ്റക്കാർ കരുതിയെങ്കിലും ഫെഡറൽ സർക്കാരിൽനിന്നുള്ള ദുർബ്ബലമായ പിന്തുണ കുടിയേറ്റക്കാർക്കു നഷ്ടപ്പെടുകയും 1813 ൽ അവർ ഈ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.
 
കിഴക്കൻ ഫ്ലോറിഡയിൽ അധിവസിച്ചിരുന്ന [[സെമിനോൾ]] ഇന്ത്യൻസ് ജോർജിയൻ കുടിയേറ്റ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തുകയും രക്ഷപെട്ടോടി വരുന്ന അടിമകൾക്ക് അഭയം വാഗ്ദാനം ചെയ്തുകൊണ്ടിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സൈന്യം സ്പാനിഷ് പ്രദേശങ്ങളിലേക്ക് കൂടുതലായി നിരന്തരം കടന്നുകയറാൻ ഇതു കാരണമായി. 1817-1818 കാലത്ത് സെമിനോൾ ഇന്ത്യൻസിനെതിതെ ആൻഡ്രൂ ജാക്സൻ നയിച്ച യുദ്ധം ആദ്യ സെമിനോൾ യുദ്ധം എന്നറിയപ്പെട്ടു. ഇക്കാലത്ത് അമേരിക്ക കിഴക്കൻ ഫ്ലോറിഡയിൽ ഫലപ്രദമായ നിയന്ത്രണം കൈവരിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ജോൺ ക്വിൻസി ആഡംസിന്റെ അഭിപ്രായപ്രകാരം ഈ പ്രദേശത്തെ നിയന്ത്രണം ഐക്യനാടുകൾക്ക് അനിവാര്യമായിരുന്നു.
 
ഫ്ലോറിഡ സ്പെയിന് ഒരു ഭാരമായിത്തീർന്നു, അവിടെ താമസക്കാരെ എത്തിക്കാനോ അല്ലെങ്കിൽ പട്ടാളക്കാരെ അയയ്ക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. മാഡ്രിഡ് അങ്ങനെ ആഡംസ്-ഒനീസ് ഉടമ്പടിയിലൂടെ ഫ്ലോറിഡയുടെ നിയന്ത്രണം യു.എസിനു ഒഴിഞ്ഞുകൊടുക്കാവാൻ തീരുമാനിച്ചു, അത് 1821 മുതലാണ് ഇതു പ്രാബല്യത്തിൽ വന്നത്. 1821 മാർച്ച് 3 ന് കിഴക്കൻ ഫ്ലോറിഡയും പടിഞ്ഞാറൻ ഫ്ലോറിഡയും യു.എസിനു വേണ്ടി ഏറ്റെടുത്ത് പ്രാരംഭഭരണം നടത്തുന്നതിനായി പ്രസിഡന്റ് ജെയിംസ് മൺറോയെ അധികാരപ്പെടുത്തിയിരുന്നു. പുതുതായി കൂട്ടിച്ചേർത്ത പ്രദേശങ്ങളിൽ അമേരിക്കൻ ഫെഡറൽ സർക്കാരിനുവേണ്ടി ആൻഡ്രൂ ജാക്സൺ, ഗവർണറുടെ പദവിയുള്ള മിലിട്ടറി കമ്മീഷണറായി കുറഞ്ഞകാലത്തേയ്ക്ക് അധികാരമേറ്റെടുത്തു. 1822 മാർച്ച് 30 ന് യു.എസ്. കോൺഗ്രസ്, കിഴക്കൻ ഫ്ലോറിഡയും പടിഞ്ഞാറൻ ഫ്ലോറിഡയും ഫ്ലോറിഡ ടെടിറ്ററിയിലേയ്ക്കു കൂട്ടിച്ചേർത്തു.
വരി 50:
ചില സെമിനോകൾ ഫ്ലോറിഡയിൽ നിലനിന്നതിൻറെ ഫലമായി, അമേരിക്കൻ സൈന്യം ഫ്ളോറിഡയിൽ എത്തുകയും ഇത് രണ്ടാം സെമിനോൾ യുദ്ധത്തിലേക്ക് (1835–1842) നയിക്കുകയും ചെയ്തു. യുദ്ധത്തെത്തുടർന്ന് ഏകദേശം 3000 സെമിനോൾ ഇന്ത്യൻസും 800 ബ്ലാക്ക് സെമീനോളുകളും പുതിയ ഇന്ത്യൻ ഭൂപ്രദേശങ്ങളിലേക്ക് പറിച്ചുമാറ്റപ്പെട്ടു. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നൂറോളം വരുന്ന സെമിനോളുകൾ മാത്രം ബാക്കിയുണ്ടായിരുന്നു. 1845 മാർച്ച് 3 ന് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ചേരുന്ന 27 ആമത്തെ സംസ്ഥാനമായി. ഇത് ഒരു അടിമ സംസ്ഥാനമായി വകവച്ചു കൊടുക്കുകയും ഓടിപ്പോകുന്ന അടിമകളെ തടഞ്ഞുനിർത്തുന്ന സങ്കേതമായി പരിണമിക്കുകയും ചെയ്തു. പ്രാരംഭത്തിൽ ഇവിടുത്തെ ജനസംഖ്യ മെല്ലെ വളർന്നുകൊണ്ടിരുന്നു.
 
യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ സെമിനോൾ ഭൂപ്രദേശത്തേയ്ക്കു കടന്നുകയറിയപ്പോൾ, സെമിനോളുകളെ പടിഞ്ഞാറേയ്ക്ക് നീക്കാൻ അമേരിക്കൻ സർക്കാർ ഇടപെട്ടു. മൂന്നാം സെമിനോൾ യുദ്ധം (1855-58) സംജാതമാകുകയും യുദ്ധത്തിൻറെ ഫലമായി, ശേഷിച്ച ഭൂരിപക്ഷം സെമിനാളുകൾ നിർബന്ധിതമായി നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും നൂറുകണക്കിന് സെമിനോൾ ഇൻഡ്യക്കാർ എവർഗ്ലേഡ്സിൽത്തന്നെ[[എവർഗ്ലേഡ്സ്|എവർഗ്ലേഡ്സി]]<nowiki/>ൽത്തന്നെ തുടർന്നു.[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്