"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
1565 ൽ അഡ്മിറലും ഗവർണറുമായിരുന്ന പെഡ്രോ മെനൻഡസ് ഡി അവിലെസിൻറെ നേതൃത്വത്തിൽ സെൻറ് അഗസ്റ്റിൻ (സാൻ അഗസ്റ്റിൻ) എന്ന പേരിൽ ഒരു കുടിയേറ്റകേന്ദ്രം സ്ഥാപിതമായി. ഇത് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഐക്യനാടുകളിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കുടിയേറ്റ കേന്ദ്രമായി മാറുകയും ഫ്ലോറിഡാനൊസിൻറെ ആദ്യ തലമുറയും ആദ്യ ഫ്ലോറിഡ സർക്കാരായി പരിഗണിക്കപ്പെടുകയും ചെയ്തു. പ്രാദേശിക ഗോത്രങ്ങളെ ക്രിസ്തീയതയിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് സ്പെയിൻ പ്രദേശത്ത് സ്പെയിനിന്റെ നിയന്ത്രണം നിലനിറുത്തുകയും ചെയ്തു. വടക്കുഭാഗത്ത് ഇംഗ്ലീഷ് വാസസ്ഥലങ്ങൾ സ്ഥാപിക്കപ്പെടുകയും പടിഞ്ഞാറ് ഭാഗത്ത് ഫ്രഞ്ച് അവകാശവാദങ്ങൾ കാരണമായും ഫ്ലോറിഡയുടെ ഭൂമിശാസ്ത്രപരമായ പ്രദേശം കുറഞ്ഞുവന്നു. ഇംഗ്ലീഷുകാർ സെൻറ് അഗസ്റ്റിൻ ആക്രമിക്കുകയും പട്ടണവും അതിലെ പള്ളിയും പലതവണ അഗ്നിക്കിരയാക്കി നിലംപരിശാക്കുകയും ചെയ്തു. ഫ്ലോറിഡയുടെ തലസ്ഥാന നഗരിയെ ആക്രമണങ്ങളിൽ നിന്നു പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തി 1672 ൽ സ്പെയിൻ, കാസ്റ്റില്ലോ ഡി സാൻ മാർക്കോസ്, 1742 ൽ ഫോർട്ട് മറ്റൻസാസ് എന്നിവ നിർമ്മിക്കുകയും ക്യാപ്റ്റൻസി ജനറൽ ഓഫ് ക്യൂബ, സ്പാനിഷ് വെസ്റ്റ് ഇൻഡീസ് എന്നിവയുടെ പ്രതിരോധത്തിനുവേണ്ടി ഇവയുടെ തന്ത്രപരമായ സ്ഥാനം നിലനിർത്തുകയും ചെയ്തു. അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ആഗ്രഹിച്ച അടുത്തുള്ള ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള ധാരാളം ആഫ്രിക്കക്കാരും ആഫ്രിക്കൻ അമേരിക്കക്കാരും ഫ്ലോറിഡയിലേക്ക് ആകർഷിക്കപ്പെട്ടു.
 
1738 ൽ ഗവർണർ മാനുവേൽ ഡി മോണ്ടിയാനോ, ഫോർട്ട് ഗ്രാഷ്യ റീയൽ ഡി സാന്ത തെരേസ ഡി മോസ എന്ന പേരിൽ സെൻറ് അഗസ്റ്റിനു സമീപത്തായി ഒരു കോട്ടയോടുകൂടിയ ഒരു പട്ടണം നിർമ്മിച്ചു. ഈ പുതിയ പട്ടണത്തിൽ, സ്വാതന്ത്ര്യം മോഹിച്ചു രക്ഷപെട്ട വരുന്ന അടിമകൾക്ക് ഫ്ലോറിഡ സായുധസേനയിൽ സേവനം ചെയ്യുന്നതിനു പകരമായി സ്വാതന്ത്ര്യവും പൌരത്വവും അദ്ദേഹം അനുവദിച്ചിരുന്നു. വടക്കേ അമേരിക്കയിൽ നിയമപരമായി അനുവദിക്കപ്പെട്ട കറുത്തവർക്കുള്ള ആദ്യ കുടിയറ്റ കേന്ദ്രമായിരുന്നു ഇത്.[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
 
1763-ൽ സ്പെയിൻ, സെവൻ യേർസ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ക്യൂബയിലെ ഹവാനയുടെ നിയന്ത്രണം ലഭിക്കുന്നതിനായി ഫ്ലോറിഡ ഗ്രേറ്റ് ബ്രട്ടനു കച്ചവടം ചെയ്തു. സെവൻ യേർസ് യുദ്ധത്തിലെ വിജയത്തെത്തുടർന്നുള്ള ബ്രിട്ടീഷ് പ്രദേശത്തിന്റെ വിപുലമായ വികസനമായിരുന്നു അത്. ഫ്ലോറിഡാനൊ ജനസംഖ്യയിലെ വലിയൊരു ഭാഗം അവിടെ അവശേഷിക്കുകയും ബാക്കിയുള്ള തദ്ദേശവാസികളെ ക്യൂബയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബ്രിട്ടീഷുകാർ താമസിയാതെ സെൻറ് അഗസ്റ്റിനെ ജോർജിയയുമായി ബന്ധിപ്പിക്കന്നതിനായി കിംഗ്സ് റോഡ് നിർമ്മിച്ചു. ഈ റോഡ് ഒരു ഇടുങ്ങിയ ഭാഗത്തുവച്ച് സെൻറ് ജോണ്സ് നദിയ്ക്കു കുറുകെ കടക്കുന്നു. ഈ ഭാഗത്തിന് സെമിനോളുകൾ “വക്ക പിലാറ്റ്ക” എന്നും ബ്രിട്ടീഷുകാർ “കൌ ഫോർഡ്” എന്നും വിളിച്ചിരുന്നു. കന്നുകാലികളെ നദിക്കു കുറുകെ കടത്തി കൊണ്ടുവരുന്നയിടം എന്ന അർത്ഥം ഈ രണ്ടു പേരുകളും പ്രതിഫലിപ്പിച്ചിരുന്നു. ചെറിയ ബ്രിട്ടീഷ് കാലഘട്ടത്തിനു ശേഷം സ്പാനിഷ് സർക്കാർ സൂക്ഷിച്ചിരുന്ന ഭാഗമായ ഫ്ലോറിഡ പ്രവിശ്യകളെ (ലാസ് ഫ്ലോറിഡാസ്) ഈസ്റ്റ് ഫ്ലോറിഡ, വെസ്റ്റ് ഫ്ലോറിഡ എന്നിങ്ങനെ ബ്രിട്ടീഷുകാർ വിഭജിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു. കുടിയേറ്റം പ്രത്സാഹിപ്പിക്കുന്നിനായി ഫ്രഞ്ച്, ഇന്ത്യൻ യുദ്ധങ്ങളിൽ യുദ്ധം ചെയ്തിരുന്ന പട്ടാളക്കാർക്ക് ബ്രിട്ടീഷ്‍ സർക്കാർ ലാൻറ് ഗ്രാൻറുകൾ നൽകിയിരുന്നു. ഫ്ലോറിഡയിലേക്ക് പോകാൻ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നതിനായി, അതിന്റെ പ്രകൃതി സമ്പത്തു സംബന്ധമായ വിവരങ്ങൾ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്