"ലെബനാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
ലെബനീസ് ആഭ്യന്തരയുദ്ധം (1975-1990) വരെ ലെബനൻ താരതമ്യേന ശാന്തവും സ‌മൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലെബനന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടി.<ref>U.S. Department of State. [http://www.state.gov/r/pa/ei/bgn/35833.htm "Background Note: Lebanon (History) August 2005"] Retrieved [[December 2]], [[2006]].</ref> അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലാന്റ് ആയും ലെബനൻ അറിയപ്പെട്ടു.<ref>USPG. [http://www.uspg.org.uk/news/news_israel.php "Anglican Church in Jerusalem responds to the Middle East crisis"]. Retrieved [[October 31]], [[2006]].</ref><ref>Socialist Party (2005). [http://www.socialistparty.org.uk/2005/384/index.html?id=mp6.htm "A new crisis in the Middle East?"]. Retrieved [[October 31]], [[2006]].</ref>. ധാരാളം വിനോദസഞ്ചാരികളെയും ലെബനൻ ആകർഷിച്ചു. <ref name="tourism">Anna Johnson (2006). [http://www.chron.com/disp/story.mpl/ap/fn/4297143.html "Lebanon: Tourism Depends on Stability"]. Retrieved [[October 31]], [[2006]].</ref> വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂർവ്വദേശത്തെ പാരീസ് എന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്രൂട്ട് അറിയപ്പെട്ടു.<ref>TC Online (2002). [http://archives.tconline.org/Stories/april02/fc6.html "Paris of the Middle East"]. Retrieved [[October 31]], [[2006]].</ref>
== ചരിത്രം ==
ലെബനന്റെ തീരപ്രദേശ നശങ്ങളിലാണ് പ്രാചീന [[ഫിനീഷ്യൻ സംസ്കാരം]] രൂപമെടുത്തത് .ബി.സി 2700- 450 കാലത്ത് വികസിച്ചു നിന്നതായിരുന്നു ഫിനീഷ്യരുടെ സംസ്കാരം.ബിബ്ലോസ്, ബെറിറ്റ്സ് (ബെയ്റൂട്ട് ), സിഡോൺ,സറെപ്ത, ടൈർ എന്നീ പ്രാചീന നഗരങ്ങളുടെ അവശിഷ്ടങ്ങൾ ആ മഹാ സംസ്കൃതിയെ വെളിപ്പെടുത്തുന്നു. മാസിഡോണിയയിലെ അലക്സാണ്ടർ 322-ൽ ടൈർ നഗരം കീഴടക്കി.അലക്സാണ്ടറുടെ മരണശേഷം ഫീനീഷ്യ സെല്യൂസിദ് സാമ്രാജ്യത്തിത്തിന്റെ കീഴിലായി.ബി.സി ഒന്നാം നൂറ്റാണ്ടിൽ അവിടം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. ക്രിസ്തുവിനു ശേഷം താമസിക്കാതെ [[ക്രിസ്തുമതം]] ഫിനീഷ്യയിൽ എത്തിച്ചേർന്നു.മുഹമ്മദ് നബിയുടെ കാലം കഴിഞ്ഞയുടൻ ഇസ്ലാം മതവും ഫിനീഷ്യയിൽ എത്തി. എ.ഡി.ഏഴാം നൂറ്റാണ്ടോടെ ഇസ്ലാം ഈ മേഖലയിലെ നിർണ്ണായക ശക്തിയായി. മധ്യകാലത്ത് [[കുരിശുയുദ്ധം| കുരിശുയുദ്ധക്കാർ]] ലെബനിലേക്ക് കടന്നുവന്നു. ഒന്നാം കുരിശുയുദ്ധക്കാരുടെ പ്രധാന പാത ലെബനിലൂടെയായിരുന്നു. പിന്നീട് ഫ്രഞ്ച് പ്രഭുക്കൻമാർ ലെബനൻ പ്രദേശങ്ങൾകീഴടക്കുകയും കുരിശുയുദ്ധ പ്രവശ്യയാക്കുകയും ചെയ്തു. 13- ആം നൂറ്റാണ്ടിൽ ലെബനൻ മുസ്ലീം നിയന്ത്രണത്തിലായി 1516-ൽ [[ഓട്ടോമൻ സാമ്രാജ്യം|ഓട്ടോമൻ തുർക്കി സാമ്രാജ്യം]] ലെബനൻ കൈവശപ്പെടുത്തി. വ്യത്യസ്ത മതങ്ങളും വംശീയ വിഭാഗങ്ങളും ലെബനന്റെ ചരിത്രത്തെയും നിർണ്ണായകമായി സ്വാധീനിച്ചിരുന്നു. മത-വംശീയാടിസ്ഥാനത്തിലാണ് ആധുനിക ലെബനിലെ പാർലമെന്റിൽ സീറ്റുകൾ സംവരണം ചെയ്തിരുന്നത്.പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നീ ഉന്നത പദവികളിലും ഈ സംവരണമുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതം കടന്നു വന്നിരുന്നു.തെക്കർ ലെബനനിൽ പാർപ്പുറപ്പിച്ചിരുന്ന അറബ് ഗോത്രങ്ങളിൽ എ.ഡി 635-ൽ ഇസ്ലാം മതവും വേരുറച്ചു.മാരണൈറ്റ് സഭയാണ് ക്രൈസ്തവരിൽ ഭൂരിഭാഗവും. എ.ഡി. 4-5 നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്ന സിറിയൻ സന്യാസി സെന്റ് മാരോണിൽ നിന്നാണ് സഭ തുടങ്ങുന്നത് സഭയുടെ കേന്ദ്രവും ലെബനൻ തന്നെയാണ്. സ്വതന്ത്ര സഭയായി വികസിച്ച അവർ പോപ്പിനെ അംഗീകരിക്കുന്ന [[കത്തോലിക്കാ സഭ]]യാണ്. പോപ്പ് കഴിഞ്ഞാൽ അന്ത്യേഖ്യയിലെ പാത്രിയാർക്കാണ് ഈ സഭയുടെ ആത്മീയാചാര്യൻ. ഇസ്ലാം മതത്തിൻ ഷിയാ, സുന്നി ,വിഭാഗങ്ങൾക്ക് പുറമേ ഡ്രൂസ്, ആലവൈത്ത്, വിഭാഗങ്ങളുമുണ്ട്. വിത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള വൈരം ലെബനന്റെ ചരിത്രത്തെ രക്തരൂക്ഷിതമാക്കി.1017-ൽ ഈജിപ്തിൽ ഉടലെടുത്ത ഇസ്ലാമിക വിഭാഗമാണ് ഡ്രൂസ്.ഈജിപ്തിലെ ഫാത്തിമിഡ് രാജവംശത്തിലെ ആറാമത്തെ ഫനീഫയായിരുന്ന അൽ-ഹക്കീം ബി അമർ അള്ളാ(985-10 21) ദിവ്യത്വമുണ്ടെന്നും അദ്ദേഹം പുനരവതരിക്കുമെന്നും വിശ്വസിക്കുന്ന ഡ്രൂസ് വിഭാഗം മതം മാറ്റത്തെയോ പരിവർത്തനത്തെയോ അംഗീകരിച്ചില്ല.1860-ൽ മാരാണെറ്റ് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയതോടെ ഫ്രഞ്ചുകാർ ലെബനനിൽ ഇടപെട്ടു.<ref> ലോക രാഷ്ട്രങ്ങൾ/ഏഷ്യ/ലെബനാൻ</ref>
 
== അഭ്യന്തര യുദ്ധം ==
"https://ml.wikipedia.org/wiki/ലെബനാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്