"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
ഫ്ലോറിഡയുടെ സമ്പദ്‌വ്യവസ്ഥ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വികസിച്ച വിനോദസഞ്ചാരം, കൃഷി, ഗതാഗതം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കുകൾ, ഓറഞ്ച് വിളകൾ, കെന്നഡി സ്പേസ് സെന്റർ, ജോലിയിൽനിന്നു വിരമിച്ചവർക്കുള്ള ഒരു പ്രധാന കേന്ദ്രം എന്നിവയാൽ ഫ്ലോറിഡ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ റിസോർട്ടുകളിലൊന്നായ [[വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട്]] ഫ്ലോറിഡയിലെ [[ലേക്ക് ബ്യൂണയ വിസ്റ്റ|ലേക്ക് ബ്യൂണയ വിസ്റ്റയിലാണ്‌]] സ്ഥിതി ചെയ്യുന്നത്. [[യൂണിവേഴ്‌സൽ ഓർലാന്റോ റിസോർട്ട്]], [[സീ വേൾഡ്]], [[ബുഷ് ഗാഡൻസ്]] എന്നീ തീം പാർക്കുകളും ഇവിടെയുണ്ട്.
 
ഫ്ലോറിഡ സംസ്കാരം, [[അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) വർഗ്ഗക്കാരുടെ പട്ടിക|തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ]], യൂറോപ്പ്യൻ അമേരിക്കൻ, [[ഹിസ്പാനിക്]], ലാറ്റിൻ, ആഫ്രിൻ-അമേരിക്കൻ എന്നിങ്ങനെ വിവിധ സ്വാധീനശക്തികളുടെയും തദ്ദേശീയ പാരമ്പര്യങ്ങളുടെയും സമ്മിശ്രമാണ്. ഇത് ഫ്ലോറിഡ പ്രദേശത്തെ വാസ്തുവിദ്യയിലും ഭക്ഷണത്തിലും മറ്റും കാണാൻ സാധിക്കുന്നു. [[മാർജോരി കിന്നൻ റൗളിംഗ്]], [[ഏണസ്റ്റ് ഹെമിങ്‌വേ|ഏണസ്റ്റ് ഹെമിങ്വേ]], [[ടെന്നസി വില്യംസ്]] തുടങ്ങിയ പ്രശസ്ത എഴുത്തുകാരെ ഫ്ലോറിഡ ആകർഷിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ [[ഗോൾഫ്]],  [[ടെന്നീസ്]],  [[ഓട്ടോ റേസിംഗ്]], [[വാട്ടർ സ്പോർട്സ്|വാട്ടർ സ്പോർട്സിനു]] എന്നിവയുടെ പേരിലും ഫ്ലോറിഡ അറിയപ്പെടുന്നു.
 
[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്