"ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 286:
=== കൂനൻ കുരിശു സത്യം ===
{{Main|കൂനൻ കുരിശു സത്യം}}
സൂനഹദോസിൽ വച്ചുതന്നെ അതു വഴി അടിച്ചേല്പിച്ച് മാറ്റങ്ങളെ ചെറുക്കുന്നതിന് നസ്രാണികൾക്കു കഴിഞ്ഞില്ലെങ്കിലും താമസിയാതെ തന്നെ, അവർക്കിടയിൽ പുതിയ മാറ്റങ്ങളോടുള്ള പ്രതിഷേധം വ്യാപകമാകാൻ തുടങ്ങി. പോർത്തുഗീസുകാർവഴിയല്ലാതെ, ഏതെങ്കിലും പൗരസ്ത്യ സഭയിൽ നിന്നു ഒരു മെത്രാനെ കിട്ടാൻ അവർ പല വഴിക്കും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ കൊച്ചി തുറമുഖത്തിന്റെ മേൽ പോർത്തുഗീസുകാർക്കുണ്ടായിരുന്ന നിയന്ത്രണം ഇതിന് ഒരു വലിയ ഒരു തടസ്സമായി നിന്നു. മാർ അഹത്തള്ളാ എന്നൊരു മെത്രാൻ കേരളത്തിലേക്കു വരുന്നു എന്നറിഞ്ഞ നസ്രാണികൾ അദ്ദേഹത്തെ സ്വീകരിക്കാനായി കൊച്ചിയിൽ ഒത്തു ചേർന്നെങ്കിലും അദ്ദേഹത്തെ കരക്കിറങ്ങാൻ പോർത്തുഗീസുകാർ അനുവദിച്ചില്ല. എന്നു തന്നെയല്ല, അഹത്തൊള്ളായെ പോർത്തുഗീസുകാർ കടലിൽ കല്ല് കെട്ടി താഴ്ത്തി ഇട്ടു കൊന്നു എന്നൊരു വാർത്തയും പരന്നു. ഇതിന്റെ സത്യാവസ്ഥ ഇന്നും നി‍ശ്ചയമില്ലാതെയിരിക്കുന്നു. വാർത്ത കേട്ടു പ്രതിഷേധിച്ച് ഒന്നിച്ചു ചേർന്ന സുറിയാനി ക്രിസ്ത്യാനികൾ, ഇനി തങ്ങൾ "സമ്പാളൂർ പാതിരി" മാരുടെ (ഈശോ സഭാ വൈദികർ - 'സമ്പാളൂർ' എന്നത്, സെയിന്റ്'സാം പോൾസ്പൗളൊ' എന്നതിന്റെ(São Paulo) എന്ന പോർത്തുഗീസ് വാക്കിന്റെ നാടൻ രൂപമാണ്) കീഴിൽ നിൽക്കില്ല എന്ന് മട്ടാഞ്ചേരിയിലെ കൂനൻ കുരിശിൽ കെട്ടിയ കയറിൽ പിടിച്ച് ശപഥം ചെയ്തു. 1653-ൽ നടന്ന ഈ സംഭവം ആണ് കൂനൻ കുരിശ് സത്യം എന്ന് അറിയപ്പെടുന്നത്. അതേ തുടർന്നു അർക്കദിയാക്കോനെ, കൈവയ്പിനായി മറ്റൊരു മെത്രാന്റെ അഭാവത്തിൽ, പന്ത്രണ്ട് വൈദികർ ഒരുമിച്ച് കൈവയ്പ്പു നൽകി ഒന്നാം മാർത്തോമ്മാ എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്തു.
 
=== പഴയ-പുത്തൻ കൂറുകൾ ===
"https://ml.wikipedia.org/wiki/ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്