"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
==യുധിഷ്ഠിരന്റെ രാജസൂയത്തിൽ==
 
യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ട എല്ലാ ഒത്താശകളും അനുഗ്രഹങ്ങളും നൽകി ആ യജ്ഞത്തെ ഒരു വന്പിച്ച വിജയമാക്കിയത് സാക്ഷാൽ കൃഷ്ണനായിരുന്നു . കൃഷ്ണന്റെ അനുഗ്രഹം കൂടാതെ യുധിഷ്ഠിരനോ പാണ്ഡവർക്കോ യജ്ഞം മുഴുമിപ്പിക്കാനാകുമായിരുന്നില്ല . നാരദമുനി പാണ്ഡുവിന്റെ സന്ദേശം യുധിഷ്ഠിരനെ അറിയിച്ചതിനു ശേഷം പാണ്ഡവർ രാജസൂയത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ആലോചിക്കാനായി കൃഷ്ണനെ ക്ഷണിച്ചു . കൃഷ്ണൻ അത് സമ്മതിക്കുകയും അതിനു വേണ്ടതായ ധനം മുതലായവ നൽകുകയും ചെയ്തു . രാജയസൂയത്തിനു പ്രാരംഭമായി ജരാസന്ധൻ എന്ന ദുഷ്ടരാജാവിനെ വകവരുത്തുവാനാണ് കൃഷ്ണൻ യുധിഷ്ഠിരനെ ഉപദേശിച്ചത് . യുധിഷ്ഠിരന്റെ അനുമതി പ്രകാരം കൃഷ്ണൻ അർജ്ജുനനേയും ഭീമനേയും കൂട്ടിക്കൊണ്ടു ബ്രാഹ്മണ വേഷത്തിൽ ജരാസന്ധന്റെ കൊട്ടാരത്തിലെത്തുകയും തുടർന്ന് തങ്ങളുടെ യഥാരൂപം വെളിപ്പെടുത്തിയിട്ടു ഭീമനുമായി ദ്വന്ദ്വയുദ്ധത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു . കൃഷ്ണന്റെ അനുഗ്രഹത്താൽ ഭീമന് ജരാസന്ധനെ വധിക്കുവാൻ സാധിച്ചു . തുടർന്ന് ജരാസന്ധന്റെ പുത്രനായ സഹദേവനെ മഗധയുടെ രാജാവായി വാഴിക്കുകയും , അദ്ദേഹം നൽകിയ കപ്പം മുതലായവ സ്വീകരിക്കുകയും ചെയ്തിട്ട് , കൃഷ്ണനും ഭീമാർജ്ജുനന്മാരും യജ്ഞത്തിന്റെ അടുത്ത പടികൾ ആലോചിക്കുകയുണ്ടായി . യുധിഷ്ടിരനൊഴിച്ച് മറ്റു നാല് പാണ്ഡവരും ദിഗ്‌വിജയത്തിനായി ഇറങ്ങിത്തിരിച്ചു . അതിനു ശേഷം കപ്പമായി കിട്ടിയ വലിയ സമ്പത്തുപയോഗിച്ച് രാജസൂയം ആരംഭിച്ചു . ആ യജ്ഞത്തിൽ കൗരവർ പോലും സംബന്ധിച്ചു . യാഗത്തിന്റെ അവസാനം നൽകേണ്ടതായ അഗ്രപൂജ ആർക്കു നൽകണമെന്ന കാര്യത്തിൽ വലിയ തർക്കമുണ്ടായി . അപ്പോൾ ഭീഷ്മ പിതാമഹൻ അത് കൃഷ്ണന് നൽകുവാനാണ്‌ പറഞ്ഞത് . പാണ്ഡവർ അഗ്രപൂജ കൃഷ്ണന് തന്നെ നൽകി . തുടർന്നാണ് യജ്ഞത്തിൽ വച്ച് ശിശുപാലൻ എന്ന കൃഷ്ണന്റെ അനന്തരവൻപിതൃസഹോദരി പുത്രൻ കൃഷ്ണനെ ക്രൂരമായി നിന്ദിക്കുകയും ഭർസിക്കുകയും ചെയ്തത് . കൃഷ്ണന് അഗ്രപൂജ നൽകിയതൊന്നും അവിടെയിരുന്ന അസുരപക്ഷക്കാർക്കു സുഖിച്ചില്ല . അവരുടെ വക്താവായി നിന്നുകൊണ്ട് ശിശുപാലൻ കൃഷ്ണനെ നിന്ദിക്കുകയും തെറി പറയുകയും വരെ ചെയ്തു . പാണ്ഡവർ വിഷമിക്കുന്നത് കണ്ടപ്പോൾ കൃഷ്ണൻ ശിശുപാലനെ സുദർശനചക്രം കൊണ്ട് വധിച്ചു . അവന്റെ ആത്മാവ് കൃഷ്ണനിൽ ലയിച്ചു . തുടർന്ന് ദുർന്നിമിത്തങ്ങൾ ഒഴിയുകയും യാഗം ശുഭമായി പര്യവസാനിക്കുകയും ചെയ്തു .
 
==ചൂതുസഭയിൽ കൃഷ്ണൻ==
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2600600" എന്ന താളിൽനിന്ന് ശേഖരിച്ചത്