"ഇഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 47:
== നടീൽ‌വസ്തു ==
കിഴങ്ങ് തന്നെയാണ്‌ നടീൽ‌വസ്തുവായി ഉപയോഗിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങൾ പുറത്തിറക്കിയിട്ടുള്ള അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ലഭ്യത കുറവായതിനാൽ വിളവെടുക്കുമ്പോൾ തന്നെ അതിൽ നിന്നും നടുന്നതിലേക്കാവശ്യമായ വിത്തു കാണ്ഡങ്ങൾ ശേഖരിക്കേണ്ടതാണ്‌. ഇങ്ങനെ വിത്തുകൾ എടുക്കുന്നതിലേക്കായി ഒക്ടോബർ നവംബർ മാസങ്ങളിൽ രോഗകീട ബാധയില്ലാത്ത തടങ്ങൾ അടയാളപ്പെടുത്തി വയ്ക്കാവുന്നതാണ്‌. ഡിസംബർ ജനുവരി മാസത്തിൽ വിളവെടുക്കുന്ന വിത്തിഞ്ചി,വർഷത്തിലെ ഏറ്റവും ചൂടുകൂടിയ മാസങ്ങളായ ഏപ്രിൽ മെയ് മാസങ്ങളിൽ ചുരുങ്ങാതെയും രോഗകീടബാധയേൽക്കാതെയും സൂക്ഷിക്കേണ്ടതുമാണ്‌. ഇതിലേക്കായി പല രീതികൾ അവലംബിക്കാമെങ്കിലും തണുപ്പുള്ള ഷെഡ്ഡുകളിൽ കുഴികൾ ഉണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ്‌ ഏറ്റവും എളുപ്പത്തിൽ വിത്തുകൾ സൂക്ഷിക്കാനുള്ള വഴി. വിത്തിനായി തിരഞ്ഞെടുക്കുന്ന ഇഞ്ചി, കുമിൾനാശിനി, കീടനാശിനി എന്നിവയുടെ മിശ്രിതലായനിയിൽ 30 മിനിറ്റ് മുക്കി വയ്ക്കുന്നത് കീടരോഗങ്ങളെ അകറ്റാൻ സഹായകരമാണ്‌. ഇങ്ങനെ ലായനിയിൽ മുക്കിയെടുത്ത വിത്തിഞ്ചി വെള്ളം വാർത്തു തണലത്തുണക്കി; കുഴികളിൽ താഴെ അറക്കപ്പൊടിയോ മണലോ വിരിച്ച് അതിനുമീതെ പരത്തിയിടാവുന്നതാണ്‌. വിത്തിഞ്ചിയുടെ മീതെ [[പാണൽ|പാണലിന്റെ]] ഇലകൾ ഇട്ട് മൂടുന്നത് കീടബാധയിൽ നിന്നും സം‌രക്ഷണം നൽകുന്നതുകൂടാതെ ചുരുങ്ങാതിരിക്കുന്നതിനും നല്ലതാണ്‌. ഇപ്രകാരം ഇഞ്ചിവിത്ത് കൃഷിയിറക്കുന്നതിനു മുൻപായി 15 ഗ്രാം മുതൽ 20 ഗ്രാം വരെ ഭാരമുള്ളതും രണ്ടോ മൂന്നോ മുകുളങ്ങളുള്ളതുമായ് കഷണങ്ങളാക്കി വീണ്ടും കുമിൽ നാശിനി കീടനാശിനീ മിശ്രിതത്തിൽ അര മണിക്കൂർ മുക്കി തണലത്ത് ഉണക്കി കൃഷിക്കായി ഉപയോഗിക്കാം.
 
 
== കൃഷിരീതി ==
[[പ്രമാണം:Ginger farm.jpg|thumb|right|200px]| ഇഞ്ചി കൃഷി]]
"https://ml.wikipedia.org/wiki/ഇഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്