"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
* ‘നമ്പൂതിരി’ എന്ന പദത്തിനു പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാർ എന്ന അർത്ഥവും ഉണ്ട് (നമ്പുക=വിശ്വസിക്കുക; <ref>https://www.hindujagruti.org/news/49952.html</ref> തിരി=ബഹുമാനസൂചകമായ ഒരു പ്രത്യയം) <ref> [[പി.കെ. ഗോപാലകൃഷ്ണൻ|പി.കെ.ഗോപാലകൃഷ്ണൻ]] രചിച്ച “[[കേരളത്തിന്റെ സാംസ്കാരിക ചരിത്രം (ഗ്രന്ഥം)|കേരളത്തിന്റെ സാംസ്കാരികചരിതം]]”-ആറാം അധ്യായം </ref><ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref>
==നമ്പൂത്രിരി പ്രത്യേകതകൾ==
#നമ്പൂതിരി സമൂഹം കേരളത്തിലെ ഒറ്റപ്പെട്ട സമൂഹമാണ്. അടുത്ത കാലം വരെയും മറ്റ് വിഭാഗങ്ങളുമായുള്ള ബന്ധത്തിൽ പിറക്കുന്നവരെ നമ്പൂതിരിയായി കണക്കാക്കിയിരുന്നില്ല. മറ്റ് വിഭാഗങ്ങളിൽ ഇന്നും ദത്തും പതിവില്ല. അതുകൊണ്ട് നമ്പൂതിരി സമൂഹം ഒരു പ്രത്യേക സമൂഹമായി കണക്കാക്കാം.
# സമൂഹത്തിന്റെ കെട്ടുറപ്പ് വളരെ ദൃഢമായിരുന്നു. സമൂഹത്തിന്റെ നിയമത്തിനു നിരക്കാത്ത പ്രവൃത്തികൾ സമൂഹ ഭ്രഷ്ടിനു തന്നെ കാരണമായിരുന്നു.
# നമ്പൂതിരി ഏറ്റവും നിഷ്കർഷിച്ചിരുന്ന ഒരു കാര്യം ശുദ്ധം എന്നായിരുന്നു. ആന്തരികവും ബാഹ്യവുമായ ശുദ്ധിയെ സംബന്ധിക്കുന്ന ആശൗചം എന്നത് വളരെ നിഷ്കർഷയോടെ പാലിച്ചിരുന്നു. പുല, വാലായ്മ, തീണ്ടൽ , തൊടീൽ, തീണ്ടാരി, ഈ വിഷയം കൈകാര്യം ചെയ്യുന്ന [[ആശൗച ദീപിക]], [[ആശൗചചന്ദ്രിക]] പോലുള്ള പുസ്തകങ്ങൾ പോലും രചിക്കപ്പെട്ടിരുന്നു.
# ഭക്ഷണത്തിലും വാക്കിലും കർമ്മത്തിലും സാത്വികത നിഷ്കർഷിക്കപ്പെട്ടിരുന്നു. വൈദ്യം കൈകാര്യം ചെയ്യുന്നവരെ പതിത്വം കൽപ്പിച്ചു മാറ്റി നിർത്തിയതിനു കാരണം അവർ ശല്യചികിത്സ (സർജറി) പോലുള്ള സാത്വികേതരകർമ്മങ്ങൾ ചെയ്യുന്നു എന്നതാണ്. രാജസമായ പൂജയും (മത്സ്യം മദ്യം മാംസം പോലുള്ളവ ഉപയോഗിച്ചുള്ളത്) നമ്പൂതിരിക്ക് നിഷിദ്ധമായിരുന്നു. കുട്ടിച്ചാത്തൻ, മറുത, ചുടലയക്ഷി പോലുള്ളവവരെ ഉപാസിക്കുന്നതും നിഷിദ്ധമായിരുന്നു.
# സസ്യാഹാരിയാകണം എന്നതുപോലെത്തന്നെ ശുദ്ധമ്മായേ ഭക്ഷണം കഴിക്കൂ എന്നതും നിഷ്കർഷിക്കപ്പെട്ടിരുന്നു. അതിനു വിരുദ്ധമായി പ്രവൃത്തിച്ചാൽ പ്രായ്ശ്ചിത്തം, പരിഹാരം പോലുള്ളതും വിധിക്കപ്പെട്ടിരുന്നു.
# നിന്ദ്യമായ ഒരു കർമ്മവും നമ്പൂതിരി ചെയ്യുമായിരുന്നില്ല. വേശ്യാവൃത്തി, ഭിക്ഷാടനം , തോട്ടിപ്പണീ, ദാസ്യവൃത്തി എന്നിവ ചെയ്യില്ലായിരുന്നു.
#പ്രവൃത്തിയിലും സാത്വികത പാലിക്കാൻ നമ്പൂതിരിബാദ്ധ്യസ്ഥനാണ്. ഇതുവരെയും ഒരു ക്രിമിനൽ കേസ് ഒരു നമ്പൂതിരിക്ക് നേരെ വന്നിട്ടില്ലെന്നത് ആ സമൂഹത്തിന്റെ സാത്വികതക്ക് തെളിവാണ്,
#പരസ്പരം ഉള്ള വിശ്വാസം നമ്പൂതിരിസമൂഹത്തിന്റെ പ്രത്യേകത ആണ്. കേരളം മുഴുവൻ നമ്പൂതിരിയാണെന്ന പേരിൽ ഏത് ഇല്ലത്തും കയറി ചെല്ലാം ഊണും ഉടുപ്പും കിടപ്പും അവിടെ സൗജന്യമായി ലഭിക്കും. അതിഥിയായികുറച്ചുദിവസം അവിടെ തങ്ങുന്നതിനും സാധ്യ്മാകും. സ്വന്തം ഗൃഹത്തിൽ എന്നതുപോലെ തന്റെ തേവാരങ്ങൾക്കുള്ള വ്യവസ്ഥയും അവിടെ ലഭ്യമാണ്.
#നമ്പൂതിരിയുടെ മറ്റൊരു പ്രത്യേകത അയാളൂടെ ലാളിത്യമാണ്. ഏതു വലിയ ജന്മിക്കും വസ്ത്രം ഒരു ചെറിയ മുണ്ടും കോണകത്തിലും ഒതുങ്ങുന്നു. കഞ്ഞിയും ഉപ്പിലിട്ടതും ആയാൽ സാധാരണഭക്ഷണമായി.
# നമ്പൂതിരി ഇല്ലങ്ങളിലെ മറ്റൊരു പ്രത്യേകത അതിഥികൾക്കായി എണ്ണയും വസ്ത്രവും കോണകവും കുളക്കടവിൽ അലക്കി വക്കുന്ന സമ്പ്രദായമാണ്. യാത്രക്കാരായും അദ്ധ്യാപകനായും പരികർമ്മിയായും എല്ലാം അവിടെ താമസിക്കുന്നവർക്ക് ഇതൊന്നും സ്വന്തമായി കൊണ്ടുനടക്കേണ്ട കാര്യം ഇല്ല. അല്ലെങ്കിൽ സ്വന്തമെന്നുപറയാൻ അടിവസ്ത്രം പോലും കരുതാത്തവനായിരുന്നു നമ്പൂതിരി. സോഷ്യലിസ്റ്റ് സങ്കല്പത്തോട് അടുത്ത് നിൽക്കുന്ന ഒരു വ്യവസ്ഥയായി ഇതിനെ വിലയിരുത്താവുന്നതാണ്.
 
#
 
== ചരിത്രം ==
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്