"ഇൻഷുറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
==ചരിത്രം==
 
4500 ബി.സി.യിൽ പുരാതന റോംചൈനീസ്, ബാബിലോണിയൻ സംസ്കാരങ്ങളിൽ ഇൻഷുറൻസിനോട് സാമ്യമുള്ള ഏതോ ആശയം നിലവിലുണ്ടായിരുന്നു, ഭാരതത്തിന്റെ പുരാതന നിയമഗ്രന്ഥമായ മനുസ്മൃതിയിലും ഇതിനോട് സാമ്യമുള്ള ആശയങ്ങൾ കാണാം.
പണ്ടുകാലങ്ങളിൽ കപ്പലുടമകൾ തങ്ങളുടെ വ്യാപര യാത്രകൾക്ക് ആവശ്യമായ വായ്‌പകൾ വാങ്ങിയിരുന്നു. യാത്രയ്‌ക്കിടെ കപ്പൽ തകർന്നാൽ വായ്‌പ തിരിച്ച് അടയ്‌ക്കേണ്ടതില്ല എന്നായിരുന്നു വ്യവസ്ഥ. യാത്രയ്‌ക്കിടയിൽ മുങ്ങിപ്പോകുന്ന കപ്പലുകൾ മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ ഈ തുക പര്യാപ്‌തമായിരുന്നു.എന്നാൽ ആധുനിക രീതിയിലുള്ള ഇൻഷുറൻസിന് തുടക്കം 1600 -കളിലാണ് .
 
[https://wol.jw.org/ml/wol/d/r162/lp-my/102001121 ''ഉണരുക! പറയുന്നു''] "വ്യാപര കപ്പൽയാത്രകളുമായി ബന്ധപ്പെട്ട ഇത്തരം ഇടപാടുകളാണു പിൽക്കാലത്ത്‌ ലോകത്തിലെ ഏറ്റവും പേരുകേട്ട ഇൻഷ്വറൻസ്‌ സ്ഥാപനങ്ങളിൽ ഒന്നായിത്തീർന്ന ‘ലണ്ടനിലെ ലോയ്‌ഡ്‌സി’ൻറെ പിറവിയിലേക്കു നയിച്ചത്‌. 1688 ആയപ്പോഴേക്കും, എഡ്വേർഡ്‌ ലോയ്‌ഡ്‌ എന്നയാൾ നടത്തിയിരുന്ന ഒരു കോഫി ഹൗസിൽ അനൗദ്യോഗികമായി കൂടിവന്ന് ബിസിനസ്‌ ചെയ്യുന്നത്‌ ലണ്ടനിലെ പല വ്യാപാരികളുടെയും പണമിടപാടുകാരുടെയും പതിവായിത്തീർന്നു. കപ്പലുടമകളുമായി ഇൻഷ്വറൻസ്‌ കരാറുകളിൽ ഏർപ്പെട്ടിരുന്ന ഈ വ്യക്തികൾ, ഒരു നിശ്ചിത തുകയ്‌ക്കുള്ള നഷ്ടമുണ്ടായാൽ തങ്ങൾ അതു വഹിച്ചുകൊള്ളാമെന്നു—⁠അതിനു പകരമായി കപ്പലുടമകൾ ഒരു തുക അഥവാ പ്രീമിയം അടയ്‌ക്കണമായിരുന്നു—⁠സമ്മതിച്ചുകൊണ്ട് ആ തുകയുടെ അടിയിൽ സ്വന്തം പേരെഴുതുന്ന രീതിയുണ്ടായിരുന്നു. ഈ ഇൻഷ്വറർമാർ പിന്നീട്‌ അടിയിൽ എഴുതുന്നവർ എന്നർഥമുള്ള ‘അണ്ടർറൈറ്റർമാർ’ എന്നറിയപ്പെടാൻ ഇടയായി. തുടർന്ന്, 1769-ൽ ലോയ്‌ഡ്‌സ്‌ അണ്ടർറൈറ്റർമാരുടെ ഒരു ഔദ്യോഗിക സംഘമായിത്തീർന്നു. ക്രമേണ അവരുടെ സ്ഥാപനം സമുദ്ര അപകടങ്ങൾ ഇൻഷ്വർ ചെയ്യുന്ന കമ്പനികളുടെ മുൻനിരയിൽ എത്തി."
ഭാരതത്തിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി 1818 ആരംഭിച്ച [[ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി]]യാണ്.<ref>{{cite book|author1=ഡോ. സണ്ണിക്കുട്ടി തോമസ്|title=പ്രിൻസിപ്പിൾസ് ഓഫ് ഇൻഷുറൻസ്|publisher=പ്രതിഭ പബ്ലിക്കേഷൻസ്|page=11|accessdate=27 മാർച്ച് 2015}}</ref>
"https://ml.wikipedia.org/wiki/ഇൻഷുറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്