"സമർ യസ്‌ബെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
==ജനനം==
1970ൽ സിറിയൻ തീര നഗരമായ ജബ്‌ലെയിൽ ജനിച്ചു. അറബിക് സാഹിത്യത്തിൽ സർവ്വകലാശാല പഠനം പൂർത്തിയാക്കി. നോവൽ, ചെറുകഥകൾ, സിനിമാ തിരക്കഥകൾ, ടെലിവിഷൻ നാടകങ്ങൾ, സിനിമാ നിരൂപണങ്ങൾ എന്നിവ എഴുതുന്നു. സിറിയൻ പണ്ഡിതനായ ആന്റൺ മഖ്‌ദെസിയെ കുറിച്ച് ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് ഓൺലൈൻ മാഗസിനായ വിമൺ ഓഫ് സിരിയയുടെ പത്രാധിപരാണ്.
 
സിറിയയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് യസ്‌ബെക്. ഇവരുടെ പ്രഥമ നോവലായ തിഫ്‌ലത് അസ്സമ - ഹിവെൻല് ഗേൾ - സിറിയയിലെ നിലവിലെ ബഹിഷ്‌കരണങ്ങളെ വെല്ലുവിളിക്കുന്നതാണ്. സിറിയയിലെ ന്യൂനപക്ഷ സമൂഹമായ അലവി സമുദായാംഗമാണ് യസ്‌ബെക്. തന്റെ സഹ സമുദായംഗമായ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെതിന്റെ വിമർശകയാണ് യസ്‌ബെക്. അസദ് സർക്കാരിനെതിരായ 2011ലെ പ്രക്ഷോഭത്തിൽ അവർ പങ്കാളിയായി. ഇതേതുടർന്ന് സുരക്ഷാ സേന തടവിലാക്കിയിരുന്നു. സിറിയയ്ക്ക് പുറത്തേക്ക് പോകുന്നതിന് നിരോധനവും ഏർപ്പെടുത്തിയിരുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സമർ_യസ്‌ബെക്" എന്ന താളിൽനിന്ന് ശേഖരിച്ചത്