"മലമുഴക്കി വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
വരി 25:
[[വേഴാമ്പൽ]] കുടുംബത്തിലെ അംഗമാണ് '''മലമുഴക്കി വേഴാമ്പൽ''' അഥവാ '''മരവിത്തലച്ചി'''. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ''ബുസെറൊസ് ബൈകൊർണിസ്''. ( ''Buceros bicornis'') .[[കേരളം|കേരളത്തിന്റെയും]] [[അരുണാചൽ പ്രദേശ്‌|അരുണാചൽ പ്രദേശിന്റെയും]] <ref>[http://arunachalpradesh.nic.in/glance.htm സർക്കാർ വെബ്]</ref> സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.
 
[[വംശംനാശ ഭീഷണി]] നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും [[മലായ്]] പെനിൻസുലയിലും [[സുമാത്ര]], [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലുമാണ്]] കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. [[കേരളം|കേരളത്തിലെ]] [[നെല്ലിയാമ്പതി]], [[അതിരപ്പിള്ളി]]-[[വാഴച്ചാൽ]], [[ചെന്തുരുണി വന്യജീവി സങ്കേതം|ചെന്തുരുണി]] കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ചെറിയ ഒരനക്കം മതി, വേഴാമ്പൽ ചിറകടിച്ച് പറന്നുപോകും. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും തീറ്റതേടി അലഞ്ഞ് അവ പകർന്നുകൊടുക്കുകയാണ് ആണിന്റെ ജോലി. പരിസരത്ത് അപരിചിതർ ഉണ്ടെന്നുകണ്ട് ഭയന്നാൽ ആൺപക്ഷി മണിക്കൂറുകൾക്കുശേഷമേ തിരിച്ചെത്തൂ. അതീവ ജാഗ്രതയാണ് വേഴാമ്പലിന് അപ്പോൾ. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് കൂടുകൾ. 2003-ൽ വാഴച്ചാലിൽ ഡി.എഫ്.ഒ. ആയിരുന്ന ഡോ. എൻ.സി. ഇന്ദുചൂഡൻ ആദിവാസികളുടെ പങ്കാളിത്തത്തോടെ വേഴാമ്പൽ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. പല വൃക്ഷങ്ങളുടേയും വിത്തുകൾ വിതരണം ചെയ്യുന്നതുകൊണ്ട് <nowiki>'''</nowiki> കാട്ടിലെ കർഷകൻ<nowiki>'''</nowiki> എന്ന [https://drive.google.com/file/d/0B4M5C4LjhxEjLWNwclozWkpUUEE/view?pli=1 പേരുണ്ട്]
 
== ശരീരപ്രകൃതി ==
"https://ml.wikipedia.org/wiki/മലമുഴക്കി_വേഴാമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്