"ഇറാഖ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇന്നത്തെ അവസ്ഥ (2008): കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
== ചരിത്രം ==
=== പ്രാചീന ചരിത്രം ===
ലോകത്തെ ആദ്യത്തെ നാഗരികതയായ [[സുമേറിയൻ നാഗരികത]] ഉയിർകൊണ്ടത് ഇറാഖിലാണെന്നു കരുതുന്നു. [[മെസപ്പൊട്ടേമിയ]] എന്നായിരുന്നുവത്രേ ഈ ഭൂപ്രദേശത്തിന്റെ പ്രാചീന നാമം. [[യൂഫ്രട്ടീസ്]], [[ടൈഗ്രിസ്]] എന്നീ [[നദി|നദികൾക്കിടയിലുള്ള]] പ്രദേശമായിരുന്നു ഇത്. മെസപ്പൊട്ടേമിയ എന്നതിന്റെ അർത്ഥം തന്നെ ‘നദികൾക്കിടയിലുള്ള ഭൂമി‘ എന്നാണ്. ബി.സി മൂവായിരത്തിനോട
ടുത്ത് ഒരു നാഗരികത ഉയർന്നു വന്നു. എഴുത്തുവിദ്യ ആരംഭിച്ച ആദിമ സംസ്കാരങ്ങളിലൊന്നായിരുന്നു അത്. ബിസി 2340-ൽ അറേബ്യൻ ഉപ ദ്വീപിൽ നിന്നെത്തിയ അക്കാദിയൻമാർ എന്ന ജനത സുമേറിയക്കാരെ തോൽപ്പിച്ച് തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ചു. [[ലെബനൻ]] വരെ വ്യാപിച്ചിരുന്നു അക്കാദിയൻ സാമ്രാജ്യം. സുമേറിയൻ സംസ്കാരത്തിനു പിന്നാലെ ഇവിടെ ബാബിലോണിയൻ സംസ്കാരങ്ങൾ, അസ്സീറിയൻ സംസ്കാരങ്ങൾ മുതലായവ ഉദിച്ചുവന്നു. പ്രാചീന ലോകാത്ഭുതമായ തൂങ്ങുന്ന പൂന്തോട്ടം ഇവിടെയായിരുന്നു. [[അറബിക്കഥ|അറബിക്കഥകൾ]] അധികവും പ്രത്യേകിച്ച് ''ആയിരത്തൊന്ന് രാവുകൾ'' ഈ പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്.
 
=== തൂങ്ങുന്ന പൂന്തോട്ടം ===
"https://ml.wikipedia.org/wiki/ഇറാഖ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്