"പരാന്തക ചോഴൻ I" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox royalty|name=പരാന്തക ചോഴൻ ഒന്നാമൻ
முதலாம் பராந்தக சோழன்|title=പരകേസരി|image=parantaka territories.png|caption=ചോള രാജ്യം. 915|reign={{circa|907|955}}|predecessor=[[Aditya I|ആദിത്യ ചോഴൻ]]|successor=[[Gandaraditya|ഗണ്ഡരാദിത്യൻ]]|spouse=Kōkilānadigal
Villavan Mahadeviyar
and others|spouse-type=മഹാറാണി|issue=
Uttamasili
Viramadevi
Anupama.|father=ആദിത്യ ചോഴൻ|birth_date=Unknown|birth_place=|death_date=955|death_place=|burial_place=|religion=}}{{Chola history}}

907–955 കാലയളവിൽ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിൽ]] ഭരിച്ചിരുന്ന ഒരു [[ചോളസാമ്രാജ്യം|ചോഴരാജാവായിരുന്നു]] '''പരാന്തക ചോഴൻ''' ([[തമിഴ്]]: முதலாம் பராந்தக சோழன்). നാല്പത്തെട്ട് വർഷത്തോളം അദ്ദേഹത്തിന്റെ ഭരണകാലം നീണ്ടുനിന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ചോഴരാജ്യം കൂടുതൽ പുരോഗതി പ്രാപിക്കുകയുണ്ടായി. [[ആദിത്യ ചോഴൻ I]]<nowiki/>ന്റെ പുത്രനാണ് പരാന്തക ചോഴൻ.

== പാണ്ഡ്യരാജ്യത്തെ അധിനിവേശം ==
തന്റെ പിതാവ് തുടങ്ങിവെച്ച രാജ്യപരിധി വർദ്ധിപ്പികൽ പരാന്തകനും തുടർന്നുപോന്നു. 910-ൽ അദ്ദേഹം [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജ്യത്തിനെതിരെ]] പടനയിച്ചു. പാണ്ഡ്യരാജ്യധാനിയായ [[Madurai|മതുരൈ]] കീഴടക്കിയ പരാന്തക ചോഴന് ''മതുരൈ-കൊണ്ട'' എന്നൊരു വിശേഷണവും ലഭിക്കുകയുണ്ടായി.പാണ്ഡ്യരാജാവായിരുന്ന മാരവർമ്മൻ രാജസിംഗൻ II, അന്ന് [[ശ്രീലങ്ക|ശ്രീലങ്കയുടെ]] രാജാവായിരുന്ന കാസ്സപൻ V നെ സഹായം അഭ്യർത്ഥിച്ചിരുന്നു. കാസ്സപൻ പാണ്ഡ്യരാജനെ സഹായിക്കാൻ ഒരു സേനയെതന്നെ അയച്ചു. എങ്കിലും പരാന്തകൻ ഈ ഇരു സൈന്യത്തെയും [[Vellore|വെലൂരിൽ]] വെച്ച് നടന്ന യുദ്ധത്തിൽ പരാജയപ്പെടുത്തി. തുടർന്ന് പാണ്ഡ്യരാജാവ് ശ്രീലങ്കയിലേക്ക് പലായനം ചെയ്യുകയും, പാണ്ഡ്യരാജ്യം പരാന്തകചോഴന്റെ അധീനതയിലാകുകയും ചെയ്തു.

പരാന്തകൻ താൻ കീഴടക്കിയ പുതിയ രാജ്യത്ത് കുറേ വർഷം ചിലവഴിച്ചു. മേഖലയിൽ തന്റെ സ്വാധീനം കൂടുതൽ ശക്തമാക്കുന്നതിനായിരുന്നു ഇത്. തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു എന്ന് ബോധ്യപ്പെട്ട പരാന്തകൻ, പാണ്ഡ്യരാജ്യവിജയം ആഘോഷിക്കാൻ തീരുമാനിച്ചു. പാണ്ഡ്യരാജ്യത്തിന്റെ മുഖമുദ്രയും രാജ്യതലസ്ഥാനവുമായിരുന്ന [[മധുര|മതുരൈയിൽ]] വെച്ച് പാണ്ഡ്യസിംഹാസനത്തിൽ പട്ടാഭിഷേകമാണ് പരാന്തകചോഴൻ ആഗ്രഹിച്ചത്. എന്നാൽ ഈ ആഗ്രഹം വിജയിച്ചില്ല. പലായനം ചെയ്ത പാണ്ഡ്യരാജാവ് തന്നോടൊപ്പം സിംഹാസനവും ലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. പരാന്തകന്റെ ഭരണകാലത്തിനെ അവസാനവർഷങ്ങളായപ്പോഴേക്കും അദ്ദേഹം ലങ്കയും ആക്രമിച്ചു.
"https://ml.wikipedia.org/wiki/പരാന്തക_ചോഴൻ_I" എന്ന താളിൽനിന്ന് ശേഖരിച്ചത്