"സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ഉത്ഭവം: കൂട്ടി ചേർത്തു ,വികസിപ്പിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ [[കിഴക്കൻ യൂറോപ്പ്|കിഴക്കൻ യൂറോപ്പിലാണ്]] സിയോണിസം ഒരു പ്രസ്ഥാനമായി രൂപം‌കൊണ്ടത്. യൂറോപ്പിലെ [[ജൂതൻ‍|ജൂതന്മാർക്ക്]] [[സെമിറ്റിക് ഭാഷ|സെമിറ്റിക് ഭാഷകൾക്ക്]] നേരേയുണ്ടായ വിദ്വേഷമാണ് ഇതിനു കാരണമായി കരുതുന്നത്. 1895-ൽ ഫ്രാൻസിലെ ഒരു സൈനിക കോടതിൽ കോർട്ടുമാഷൽ നടക്കുമ്പോൾ, [[വിയന്ന]]യിലെ ഒരു പത്രപ്രവർത്തകനും യഹൂദനുമായ തിയോഡർ ഹേർസലും സന്നിഹിതനായിരുന്നു.ഫ്രഞ്ച് സേനയിലെ ഒരു യഹൂദ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ ഫ്രെയിഡസിന് രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു അവിടെ. ഫ്രെഡിനെ ജനസമക്ഷത്തു കൊണ്ടുവന്നപ്പോൾ തന്നെ ഫ്രാൻസിലെ ജനം "അവൻ യഹൂദനാണ് രാജ്യദ്രോഹിയായ അവനെ കൊല്ലുക" എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. വ്യാജരേഖ ചമച്ചാണ് ഈ കുറ്റം ഫ്രയിഡിൽ ചുമത്തിയിരുന്നത്. തൽക്കാലം ഫ്രയിഡിനെ നാടുകടത്തപ്പെട്ടു. യഹൂദനായ ഫ്രയിഡിന് നേരെയുള്ള ജനരോഷം വിയന്നക്കാരനായ ഹെർസലിനെ വേദനിപ്പിച്ചു. ഫ്രഞ്ചു ജനത ഒരു വ്യക്തിയുടെ രക്തത്തിനായല്ല മറിച്ച് ഒരു ജാതിയുടെ രക്തത്തിനു വേണ്ടിയാണന്ന് ഹെർസൽ മനസ്സിലാക്കി. അദ്ദേഹം വിയന്നയിലേക്ക് പോയി. യൂറോപ്പിലെ യഹൂദരുടെ ദയനീയ അവസ്ഥ ഈ പത്ര പ്രവർത്തകന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഇതിൽ നിന്നും യഹൂദരെ രക്ഷിക്കുവാനുള്ള ഉപായം എന്താണന്ന് അദ്ദേഹം ഗാഢമായി ചിന്തിച്ചു.ഈ ചിന്തയുടെ ഫലമായിരുന്നു സയണിസം. സ്വന്തമായി ഒരു നാടില്ലാതെ അന്യ രാജ്യങ്ങളിൽ അനീതിയും പീഢനവും അനുഭവിക്കുന്ന യഹൂദർക്ക് സ്വന്തമായി ഒരു രാജ്യം പലസ്തീനിൽ സ്ഥാപിക്കുന്നതിനു വേണ്ടി ലോകത്തുള്ള എല്ലാ യഹൂദരുടെയും ദേശീയ ബോധത്തെ തട്ടിയുണർത്തിയ പ്രസ്ഥാനമാണ് സയണിസം. ജൂതരാഷ്ട്രം എന്ന ആശയത്തിനു ശക്തി നൽകാൻ [[തിയോഡർ ഹേർസൽ]] ഉദ്ദേശലഷ്യം, പ്രവർത്തന മണ്ഡലം, തുടങ്ങിയവ സംബന്ധിച്ച് നൂറു പേജോളം വരുന്ന പ്രബന്ധം തയ്യാറാക്കി ''യഹൂദൻ വിചാരിച്ചാൽ അവന് സ്വന്തമായി ഒരു രാഷ്ട്രമുണ്ടാകും" എന്നാരംഭിക്കുന്ന ഈ പ്രബന്ധം എല്ലാ യഹൂദ സംഘടനകൾക്കും, യഹൂദ നേതാക്കൾക്കും, ബുദ്ധിജീവികൾക്കും അയച്ചു കൊടുത്തു.1896-ന് ശേഷമാണ് സയണിസം ഒരു ദേശീയ പ്രസ്ഥാനമായി വളർന്നത്.രണ്ടു വർഷത്തിനു ശേഷം 1897-ൽ അഖില ലോക സയണിസ്റ്റ് സമ്മേളനം[[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] [[ബേസൽ|ബേസലിൽ]] വെച്ച് ആദ്യസിയോണിസ്റ്റ് കോൺഗ്രസ്സ് നടന്നു. ശേഷം സിയോണിസ്റ്റ് സം‌ഘടന രൂപം കൊണ്ടു.<ref>Walter Laqueur (2003) ''The History of Zionism'' Tauris Parke Paperbacks, ISBN 1-86064-932-7 p 40</ref>
 
"പലസ്തീനിൽ യഹൂദരുടെ പുനരധിവാനത്തിനായി ഒരു യഹൂദദേശീയ ഫണ്ട് ആരംഭിക്കുക.പലസ്തീനിൽ യഹൂദർ സ്ഥലം വാങ്ങുന്നതിന് ഒരു ലാൻഡ് ബാങ്ക് തുറക്കുക." "നിയമാനുസൃതമായും അല്ലാതെയും യൂറോപ്പിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും യഹൂദ കുടുംബങ്ങളെ പലസ്തീനിൽ നിർദ്ദിഷ്ട സ്ഥാനങ്ങളിൽ എത്തിക്കുക". "നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടക്കുന്ന തരിശുഭൂമികൾ മെച്ചപ്പെടുത്തിയെടുക്കുക.ലാൻഡ് ബാങ്കിന്റെ സഹായത്തോടെ കഴിയാവുന്നിടത്തോളം ഭൂമി അറബികളിൽ നിന്നും വില കൊടുത്ത് വാങ്ങുക." "അറബികളുമായി ഒരു സംഘടനം ആവശ്യമായി വന്നാൽ അതിനാവശ്യമായ യുദ്ധോപകരണങ്ങൾ ശേഖരിക്കുക.ഒരു സായുധ സേനയെ വളർത്തിയെടുക്കുക; ഇവയായിരുന്നു സയണിസത്തിന്റെ ലക്ഷ്യങ്ങൾ. ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല മുദ്രാവാക്യങ്ങളിൽ ഒന്ന് പലസ്തീൻ ശൂന്യമെന്ന അർത്ഥം വരുന്ന ''ജനതയില്ലാത്ത ദേശം,ദേശമില്ലാത്ത ജനതയ്ക്ക്'' ഇപ്രകാരമായിരുന്നു. '''കുടിയേറ്റവും വികസന മുന്നേറ്റവും''' വിവിധ രാജ്യങ്ങളിൽ നിന്നു എത്തിച്ചേർന്ന വരായിരുന്നതിനാൽ പരസ്പരം മനസ്സിലാകാത്ത 40-ൽ ഏറെ ഭാഷകളായിരുന്നു [[യഹൂദർ]] സംസാരിച്ചിരുന്നത്. 1906-ൽ പോളണ്ടിലെ ഒരു അഭിഭാഷകന്റെ മകനായ ഇരുപത്തിനാലുകാരൻ ഡേവിസ് ഗ്രീൻ തന്റെ വിദ്യാഭ്യാസത്തിനു ശേഷം സയണിസത്തിൽ ആകൃഷ്ടനായി പലസ് തീനിൽ എത്തിച്ചേർന്നു. ജൂത രാഷ്ട്രനിർമ്മാണത്തിനായി കഠിനമായി പലസ്തീനിലെ മണ്ണിനോട് മല്ലടിച്ചു. ഊഷരഭൂമിയെ മരുപ്പച്ചയാക്കുവാൻ പട്ടിണി അനുഭവിച്ചും മലേറിയ പിടിപ്പെട്ടും ദുസഹമായ ജീവിതത്തിലൂടെ മുന്നേറി. ഒരു പൊതു ഭാഷ ഇല്ലാതെ രാഷ്ട്ര നിർമ്മാണം ഒരു പാഴ് വേലയായിത്തീരുമെന്ന് ഡേവിഡ് ഗ്രീൻ മനസ്സിലാക്കി, അദ്ദേഹം ജറുസലേമിലേക്ക് മാറി താമസിച്ചു. എബ്രായ ( ഹീബ്രു) ഭാഷയുടെ പ്രചാരണത്തിനായി ഒരു പത്രത്തിന്റെ പത്രാധിപരായി പ്രവർത്തിച്ചു.1948-ൽ ഈ ഡേവിഡ് ഗ്രീൻ ആയിരുന്നു [[ഇസ്രയേൽ]] രാഷ്ട്രം ലോകത്തിനു മുമ്പിൽ പ്രകാശനം ചെയ്ത, ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയായ [[ഡേവിഡ് ബെൻ-ഗുരിയൻ]]. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 40,000 യഹൂദ വംശകർ [[പലസ്തീനിൽ]] എത്തിച്ചേർന്നു. ഈ കാലഘട്ടത്തിൽ റഷ്യയിലും പോളണ്ടിലും യഹൂദ പീഢനവും [[ജൂത വിരോധവും]] വർദ്ദിച്ചിരുന്ന സമയത്ത് സിയോണിസത്തിന്റെ പ്രവർത്തകർ ആയിരക്കണക്കിന് യഹൂദരെ പലസ്തീനിൽ എത്തിച്ചു.ഓട്ടോമൻ - തുർക്കി സാമ്രാജ്യത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട സ്ഥലമായിരുന്നു പലസ്തീൻ. അന്യ രാജ്യങ്ങളിൽ നിന്നും നിയമാനുസൃതമായും ജാഫാ തുറമുഖത്തുണ്ടായിരുന്ന തുർക്കി അധികാരികൾക്ക് കൈക്കൂലി കൊടുത്തും അവർ പലസ്തീതീനിൽ പ്രവേശിച്ചു. ഉന്നത വിദ്യാഭ്യാസം ഉള്ളവരും, സാങ്കേതിക വിജ്ഞാനം സിദ്ധിച്ചുവരും, സമ്പന്നൻമാരും, സാധാരണ കർഷകരോട് ചേർന്ന് ചാലുകൾ നിർമ്മിക്കുവാനും, ചതുപ്പു ഭൂമിയിലെ വെള്ളം വറ്റിക്കുവാനും തരിശുഭൂമിയെ വിളഭൂമിയാക്കുവാൻ രംഗത്തിറങ്ങി. ലക്ഷ്യസാക്ഷാത്ക്കാരത്തിനുള്ള ശക്തമായ യൂറോപ്യൻ പിന്തുണ ലഭിച്ചത് 1917ൽ ആണ്.എന്നാൽ 1920ൽ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാർ]] പലസ്തീൻ ഭരണം ഏറ്റെടുത്തു. [[ബ്രിട്ടൻ|ബ്രിട്ടന്റെ]] നടപടികളിൽ വെറുപ്പുതോന്നിയ സിയോണിസ്റ്റുകൾ തുടർന്ന് [[പലസ്തീൻ-അറബ് ദേശീയപ്രസ്ഥാനം|പലസ്തീൻ-അറബ് ദേശീയപ്രസ്ഥാനത്തിനു]] രൂപം നൽകുകയും ജൂതരുടെ സഹായത്തോടെ ബ്രിട്ടനെ എതിർക്കുകയും ചെയ്തു.
 
1930കളിൽ ജൂതന്മാർ [[പലസ്തീൻ|പലസ്തീനിലേയ്ക്ക്]] അഭയാർത്ഥികളായി പ്രവഹിച്ചു.1939ൽ ഇതിനേത്തുടർന്ന് ബ്രിറ്റൻ 5 വർഷത്തെയ്ക്ക് ജൂതന്മാരുടെ കുടിയേറ്റം നിജപ്പെടുത്തി. രണ്ടാം‌ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ പലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമാകണമെന്ന ആവശ്യം ഉയർന്നുവന്നു.1942ൽ സിയോണിസ്റ്റ് പ്രസ്ഥാനം ഈ ആവശ്യം പ്രഖ്യാപിച്ചു. സിയോണിസ്റ്റുകൾ പലസ്തീനിലുള്ള ബ്രിട്ടീഷുകാരെ ആക്രമിച്ചതോടെ പ്രശ്നം ഐക്യരാഷ്ട്രസഭയിലെത്തി.
"https://ml.wikipedia.org/wiki/സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്