"സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
== ഉത്ഭവം ==
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ [[കിഴക്കൻ യൂറോപ്പ്|കിഴക്കൻ യൂറോപ്പിലാണ്]] സിയോണിസം ഒരു പ്രസ്ഥാനമായി രൂപം‌കൊണ്ടത്. യൂറോപ്പിലെ [[ജൂതൻ‍|ജൂതന്മാർക്ക്]] [[സെമിറ്റിക് ഭാഷ|സെമിറ്റിക് ഭാഷകൾക്ക്]] നേരേയുണ്ടായ വിദ്വേഷമാണ് ഇതിനു കാരണമായി കരുതുന്നത്. 1895-ൽ ഫ്രാൻസിലെ ഒരു സൈനിക കോടതിൽ കോർട്ടുമാഷൽ നടക്കുമ്പോൾ, [[വിയന്ന]]യിലെ ഒരു പത്രപ്രവർത്തകനും യഹൂദനുമായ തിയോഡർ ഹേർസലും സന്നിഹിതനായിരുന്നു.ഫ്രഞ്ച് സേനയിലെ ഒരു യഹൂദ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ ഫ്രെയിഡസിന് രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു അവിടെ. ഫ്രെഡിനെ ജനസമക്ഷത്തു കൊണ്ടുവന്നപ്പോൾ തന്നെ ഫ്രാൻസിലെ ജനം "അവൻ യഹൂദനാണ് രാജ്യദ്രോഹിയായ അവനെ കൊല്ലുക" എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. വ്യാജരേഖ ചമച്ചാണ് ഈ കുറ്റം ഫ്രയിഡിൽ ചുമത്തിയിരുന്നത്. തൽക്കാലം ഫ്രയിഡിനെ നാടുകടത്തപ്പെട്ടു. യഹൂദനായ ഫ്രയിഡിന് നേരെയുള്ള ജനരോഷം വിയന്നക്കാരനായ ഹെർസലിനെ വേദനിപ്പിച്ചു. ഫ്രഞ്ചു ജനത ഒരു വ്യക്തിയുടെ രക്തത്തിനായല്ല മറിച്ച് ഒരു ജാതിയുടെ രക്തത്തിനു വേണ്ടിയാണന്ന് ഹെർസൽ മനസ്സിലാക്കി. അദ്ദേഹം വിയന്നയിലേക്ക് പോയി. യൂറോപ്പിലെ യഹൂദരുടെ ദയനീയ അവസ്ഥ ഈ പത്ര പ്രവർത്തകന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഇതിൽ നിന്നും യഹൂദരെ രക്ഷിക്കുവാനുള്ള ഉപായം എന്താണന്ന് അദ്ദേഹം ഗാഢമായി ചിന്തിച്ചു.ഈ ചിന്തയുടെ ഫലമായിരുന്നു സയണിസം. സ്വന്തമായി ഒരു നാടില്ലാതെ അന്യ രാജ്യങ്ങളിൽ അനീതിയും പീഢനവും അനുഭവിക്കുന്ന യഹൂദർക്ക് സ്വന്തമായി ഒരു രാജ്യം പലസ്തീനിൽ സ്ഥാപിക്കുന്നതിനു വേണ്ടി ലോകത്തുള്ള എല്ലാ യഹൂദരുടെയും ദേശീയ ബോധത്തെ തട്ടിയുണർത്തിയ പ്രസ്ഥാനമാണ് സയണിസം. 1896-ന് ശേഷമാണ് സിയോണിസം ഒരു ദേശീയപ്രസ്ഥാനമായി വളരുന്നത്. ജൂതരാഷ്ട്രം എന്ന ആശയത്തിനു ശക്തി നൽകാൻ [[തിയോഡർ ഹേർസൽ]] ഉദ്ദേശലഷ്യം, പ്രവർത്തന മണ്ഡലം, തുടങ്ങിയവ സംബന്ധിച്ച് നൂറു പേജോളം വരുന്ന പ്രബന്ധം തയ്യാറാക്കി ''യഹൂദൻ വിചാരിച്ചാൽ അവന് സ്വന്തമായി ഒരു രാഷ്ട്രമുണ്ടാകും" എന്നാരംഭിക്കുന്ന ഈ പ്രബന്ധം എല്ലാ യഹൂദ സംഘടനകൾക്കും, യഹൂദ നേതാക്കൾക്കും ബുദ്ധിജീവികൾക്കും അയച്ചു കൊടുത്തു.1896-ന് ശേഷമാണ് സയണിസം ഒരു ദേശീയ പ്രസ്ഥാനമായി വളർന്നത്.രണ്ടു വർഷത്തിനു ശേഷം 1897-ൽ അഖില ലോക സയണിസ്റ്റ് സമ്മേളനം[[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] [[ബേസൽ|ബേസലിൽ]] വെച്ച് ആദ്യസിയോണിസ്റ്റ് കോൺഗ്രസ്സ് നടന്നു. ശേഷം സിയോണിസ്റ്റ് സം‌ഘടന രൂപം കൊണ്ടു.<ref>Walter Laqueur (2003) ''The History of Zionism'' Tauris Parke Paperbacks, ISBN 1-86064-932-7 p 40</ref>
 
ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല മുദ്രാവാക്യങ്ങളിൽ ഒന്ന് പലസ്തീൻ ശൂന്യമെന്ന അർത്ഥം വരുന്ന ''ജനതയില്ലാത്ത ദേശം,ദേശമില്ലാത്ത ജനതയ്ക്ക്'' ഇപ്രകാരമായിരുന്നു. ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനുള്ള ശക്തമായ യൂറോപ്യൻ പിന്തുണ ലഭിച്ചത് 1917ൽ ആണ്.എന്നാൽ 1920ൽ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാർ]] പലസ്തീൻ ഭരണം ഏറ്റെടുത്തു. [[ബ്രിട്ടൻ|ബ്രിട്ടന്റെ]] നടപടികളിൽ വെറുപ്പുതോന്നിയ സിയോണിസ്റ്റുകൾ തുടർന്ന് [[പലസ്തീൻ-അറബ് ദേശീയപ്രസ്ഥാനം|പലസ്തീൻ-അറബ് ദേശീയപ്രസ്ഥാനത്തിനു]] രൂപം നൽകുകയും ജൂതരുടെ സഹായത്തോടെ ബ്രിട്ടനെ എതിർക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്