"മൈക്രോക്രെഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

898 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
 
=== മൈക്രോഫിനാൻസ് ഇന്ത്യയിൽ ===
ഇന്ത്യയിൽ 3000-ൽ അധികം മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ ഉണ്ടെന്ന് കണക്കാക്കുന്നു. ഇതിൽ 74% കൈയടക്കിയിരിക്കുന്നത് ആദ്യ 10 സ്ഥാനങ്ങളിൽ വരുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളാണ്. ഇന്ത്യയിലെ മുൻനിര മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ ചിലത് എസ്.കെ.എസ് മൈക്രോഫിനാൻസ് (നിലവിൽ ഭാരത് ഫിനാൻഷ്യൽ ഇൻ‌ക്ലൂഷൻ ലിമിറ്റഡ്), സ്പന്ദന സപൂർത്തി ഫിനാൻഷ്യൽ ലിമിറ്റഡ്, ഷെയർ മൈക്രോഫിൻ, അസ്മിത മൈക്രോഫിൻ, ബന്ധൻ മൈക്രോഫിൻ, ഇസാഫ് മൈക്രോഫിനാൻസ് എന്നിവയാണ്. 2010-ൽ ആന്ധ്രാപ്രദേശിലുണ്ടായ കർഷക കൂട്ട ആത്മഹത്യയെത്തുടർന്ന് എസ്.കെ.എസ് ഉൾപ്പെടെയുള്ള മൈക്രോഫിനാൻസ് കമ്പനികൾ സർക്കാർ നിരീക്ഷണത്തിലാകുകയും പിന്നീട് [[Reserve Bank of India|റിസർവ്വ് ബാങ്കിന്റെ]] നിർദ്ദശാനുസരണം കടുത്ത നിയന്ത്രണങ്ങൾ മൈക്രോഫിനാൻസ് കമ്പനികളിൽ ഏർപ്പെടുത്തുകയുമുണ്ടായി. മൈക്രോഫിനാൻസ് കമ്പനികൾ ഈടില്ലാതെ വായ്പകൾ നൽകുന്നുണ്ടെങ്കിൽ കൂടി ചുമത്തുന്ന പലിശ 26% മുതൽ 32% വരെയാണ്.
പലിശ നിരക്കിൻമേൽ ഇപ്പോൾ വ്യക്തമായ ധാരണയില്ലാത്തതും പ്രവർത്തന ചെലവ് കുറയ്ക്കാൻ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് കഴിയാത്തതും മറ്റും വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇപ്പോൾ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് പ്രത്യേക നിയമം തന്നെ കൊണ്ടുവരുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
 
==== ജെ.എൽ.ജി മാതൃക (Joint Liability Group Model) ====
20 മുതൽ 25 പേരടങ്ങുന്ന സംഘത്തിൽ 5 പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളായി വിഭാഗിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു വ്യക്തിക്ക് നൽകുന്ന വായ്പ ആ ഗ്രൂപ്പിലെ മറ്റ് നാല് വ്യക്തികളുടെ കൂട്ടായ ഉത്തരവാദിത്തത്തിൽ നൽകുന്നു. ഈ മാതൃകയിൽ ബാങ്കുകൾ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങൾ സംഘാംഗങ്ങൾക്കും വായ്പ നൽകുന്നു. സംഘാംഗങ്ങൾ എടുത്ത വായ്പകൾ ആഴ്ച തോറുമുള്ള സംഘം കൂടിവരവിൽ സ്ഥാപന പ്രതിനിധികളെ ഏൽപ്പിക്കുകയും സ്ഥാപനം അത് ബാങ്കിൽ തിരിച്ചടയ്ക്കുകയും ചെയ്യുന്നു.
 
=== ഭാവി ===
ജനസംഖ്യയുടെ വലിയ വിഭാഗം ഇപ്പോഴും ദാരിദ്ര രേഖയ്ക്കു താഴെയുള്ള രാജ്യം എന്ന നിലയിൽ ഭാരതത്തിൽ മൈക്രോഫിനാൻസിന്റെ പ്രസക്തി വർദ്ധിച്ചു വരിക തന്നെയാണ്. ഈയിടെ ഭാരതീയ റിസർവ്വ് ബാങ്ക് ചെറു കിട ബാങ്കിങ്ങ് ലൈസൻസുകൾ അനുവദിച്ചപ്പോൾ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് പ്രാമുഖ്യം നൽകുകയുണ്ടായി.
 
==അവലംബം==
652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2590142" എന്ന താളിൽനിന്ന് ശേഖരിച്ചത്