"വർണ്ണാന്ധത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം തുടങ്ങി
 
(ചെ.) Added prettyURL
വരി 1:
{{prettyurl|Color Blindness}}
തന്റെ ജനുസ്സിലെ മറ്റ് ജീവികളെപ്പൊലെ ചില നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതിരിക്കുന്ന അവസ്ഥയെയാണ് '''വര്‍ണ്ണാന്ധത''' എന്ന് വിളിക്കുന്നത്. ജനിതകമായി കിട്ടുന്ന ഒരു അസുഖമാണ് ഇത്. എങ്കിലും [[കണ്ണ്]], [[ഞരമ്പ്]], [[തലച്ചോറ്]] എന്നീ അവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ, ചില രാസവസ്തുക്കള്‍ കണ്ണില്‍ പോയത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. ജോണ്‍ ഡാള്‍ട്ടണ്‍ എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയാറാക്കിയത്. 1798-ല്‍ ആയിരുന്നു '''വര്‍ണ്ണങ്ങള്‍ കാണുന്നതിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകള്‍''' എന്ന് ഈ പഠനം അദ്ദേഹം പ്രസിദ്ധീകരിച്ചത്. <ref name="dalton">Dalton J, 1798 "Extraordinary facts relating to the vision of colours: with observations" ''Memoirs of the Literary and Philosophical Society of Manchester'' '''5''' 28-45</ref>. തന്റെ തന്നെ വര്‍ണ്ണാന്ധതയെക്കുറിച്ച് മനസ്സിലായതാണ് അദ്ദേഹത്തിന് ഈ വിഷയത്തില്‍ ഗവേഷണം നടത്താന്‍ പ്രേരണയാത്. ഈ അസുഖത്തെ '''ഡാള്‍ട്ടനിസം''' എന്നും അതുകൊണ്ട് വിളിക്കപ്പെടാറുണ്ട്, പക്ഷെ ഡ്യൂട്ടെറാനോപ്പിയ എന്ന ചുവപ്പിന്റേയും പച്ചയുടേയും വര്‍ണ്ണാന്ധതയെയാണ് ഇന്ന് ഈ പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
"https://ml.wikipedia.org/wiki/വർണ്ണാന്ധത" എന്ന താളിൽനിന്ന് ശേഖരിച്ചത്