"പി.എസ്. നടരാജപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
corrected reference link
വരി 1:
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ധനുമായിരുന്നു '''പി.എസ്. നടരാജപിള്ള''' ([[മാര്‍ച്ച് 10]], [[1891]] - [[ജനുവരി 10]], [[1966]]). തിരുക്കൊച്ചിയില്‍ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
 
*''ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലാണ് താമസിച്ചിരുന്നത്.''<ref name=mat>''[[മാതൃഭൂമി]]|മാതൃഭൂമി ദിനപ്പത്രം [[2003]], 2003, [[മാര്‍ച്ച്‌ 11]], പേജ്‌ 11'' </ref>
 
 
== ജീവിതരേഖ ==
[[മനോന്മണീയം പി. സുന്ദരംപിള്ള|മനോന്മണീയം പി. സുന്ദരംപിള്ളയുടെ]] ഏകമകനായി 1891 മാര്‍ച്ച്‌ 10-നു [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തെ]] [[പേരൂര്‍ക്കട|പേരൂര്‍ക്കടയില്‍]] ജനിച്ചു. ശിവകാമിയമ്മാള്‍ ആയിരുന്നു മാതാവ്‌. മുന്‍ കേരള മുഖ്യമന്ത്രിയായിരുന്ന [[പട്ടം താണുപിള്ള]] സ്കൂളില്‍ ഇദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു.
 
 
== സ്വാതന്ത്ര്യഭടന്‍ ==
പട്ടം താണുപിള്ളയും നടരാജപിള്ളയും ഒന്നിച്ചു സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് പലതവണ ജയിലില്‍ കിടന്നു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ വിരോധം സമ്പാദിച്ചതിനാല്‍ പൈതൃകമായി കിട്ടിയ നൂറേക്കര്‍ വരുന്ന ഹാര്‍വിപുരം കുന്നും അതിലെ ഹാര്‍വിപുരം ബഗ്‌ ളാവും കണ്ടുകെട്ടപ്പെട്ടു.
 
 
== മികച്ച പാര്‍ലമെന്റേറിയന്‍ ==
Line 16 ⟶ 13:
 
പാര്‍ലമെന്റില്‍ അദ്ദേഹംചെയ്ത ബജറ്റ്‌ പ്രസംഗം മികച്ചതായിരുന്നു. കേരളം കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു നടരാജപിള്ള.
 
 
== പത്രാധിപര്‍ ==
Line 24 ⟶ 20:
നടരാജപിള്ള രണ്ടുതവണ വിവാഹിതനായി. ലക്ഷ്മിയമ്മാളാണ് ആദ്യഭാര്യ. അവരുടെ മരണത്തെ തുടര്‍ന്ന്‌ കോമളം അമ്മാളിനെ വിവാഹം ചെയ്തു. മൂന്ന്‌ ആണ്‍മക്കളും ഒന്‍പത്‌ പെണ്‍മക്കളും ഉണ്ട്.
 
1966 ജനുവരി 10-ന്‌ അന്തരിച്ചു. എറ്റവും ദരിദ്രനായി അന്തരിക്കേണ്ടി വന്ന ധനമന്ത്രിയായിരുന്നു പി.എസ്‌.<ref>''[[മാതൃഭൂമി]] ദിനപ്പത്രം 2003 മാര്‍ച്ച്‌ 11 പേജ്‌ 11''<name=mat/ref> പേരൂര്‍ക്കടയിലെ പി.എസ്. നടരാജപിള്ള മെമ്മോറിയല്‍ സ്കൂള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നു.
 
== കൃതി ==
Line 30 ⟶ 26:
 
== അവലംബം ==
<references/>
{{reflist}}
* പി. സുബ്ബയ്യാപിള്ള, പി.എസ്‌. നടരാജപിള്ള, കേരള സാംസ്കാരിക വകുപ്പ്‌, 1986
* http://www.kerala.gov.in/dept_culture/books.htm
"https://ml.wikipedia.org/wiki/പി.എസ്._നടരാജപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്