"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

429 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|district = [[തൃശ്ശൂർ]]
|locale = [[തൃശ്ശൂർ]]
|primary_deity = [[പരമശിവൻ|വടക്കുംനാഥൻ]]<br /> [[പാർവ്വതി]]<br /> [[വിഷ്ണു]] ([[ശ്രീരാമൻ]])<br /> [[ശങ്കരനാരായണൻ]]
|important_festivals= [[തൃശ്ശൂർ പൂരം]] (മേടം)<br /> [[ശിവരാത്രി]]
|architectural_styles= കേരള-ദ്രാവിഡ പരമ്പരാഗത ശൈലി
 
=== യോഗാതിരിമാർ ===
തൃശ്ശുർ വടക്കുംനാഥക്ഷേത്ര ഭരണ ച്ചുമതലഭരണച്ചുമതല വഹിച്ചിരുന്ന [[നമ്പൂതിരി]]മാരാണ് യോഗാതിരിമാർ എന്നറിയപ്പെട്ടിരുന്നത്. [[കേരളം|കേരളത്തിൽ]] [[നമ്പൂതിരി|നമ്പൂതിരിമാർ]] ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥൻ ക്ഷേത്രം [[തൃശ്ശൂർ]] ഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശ്ശൂർ യോഗസങ്കേതത്തിൽനിന്നും തിരഞ്ഞെടുക്കുന്നയാളായ യോഗാതിരിപ്പാടാണ് ക്ഷേത്രത്തിൻറെ ഭരണാധികാരിയായിരുന്നത്. [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലത്തിനു മുൻപ് യോഗാതിരി അവരോധം അവസാനിപ്പിച്ചു. പിന്നീട് [[കൊച്ചി രാജ്യം|കൊച്ചിരാജാവ്]] നേരിട്ട് ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി ക്ഷേത്രാചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇന്ന് [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിൻറെ]] കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.
 
=== പടയോട്ടം ===
[[മൈസൂർ]] സുൽത്താനായിരുന്ന [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] [[പടയോട്ടം|പടയോട്ടകാലത്ത്]] വടക്കുംനാഥൻ ക്ഷേത്രത്തിനു കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. അതിൽ നിന്നും മനസ്സിലാവുന്നത് നിരവധിക്ഷേത്രങ്ങൾ നശിപ്പിച്ച ടിപ്പു, തൃശ്ശൂർ കടന്നു പോയിട്ടും ക്ഷേത്രേശബഹുമാനാർത്ഥം നശീകരണ പ്രവൃത്തികളിൽ നിന്നും മാറിനിന്നിരുന്നുവെന്നാണ്. തൃശ്ശൂരിലെ പ്രാന്തപ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങൾ ഈ പടയോട്ടത്തിൽ പൂർണ്ണമായോ ഭാഗികമായോ നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട് <ref>ഡോ. എ. ശ്രീധരമേനോൻ -- കേരളശില്പികൾ -- നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം</ref>.
 
=== ജൈനക്ഷേത്രം ===
=== ജൈന ക്ഷേത്രം ===
ക്ഷേത്രം ജൈനസങ്കേതമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ഉപദേവനായ [[ഋഷഭൻ]] ജൈന തീർത്ഥങ്കരനായ [[ഋഷഭദേവൻ|ഋഷഭദേവനാണ്]] എന്നാണ് ഒരു നിഗമനം. ജൈനർ തത്ത്വചിന്തയിൽ പരാജയപ്പെട്ടപ്പോൾ വൈഷ്ണവർക്കും ശൈവർക്കും തുല്യ പ്രാധാന്യം നൽകി ഒരു ഹിന്ദുക്ഷേത്രമായി രൂപപ്പെടുകയാണ് ചെയ്തത്. ഋഷഭനെ തൊഴുമ്പോൾ ഭക്തന്മാർ തങ്ങളുടെ വസ്ത്രത്തിൽ നിന്നും ഒരു നൂലിഴ എടുത്ത് പ്രതിഷ്ഠാമൂർത്തിയുടെ സന്നിധിയിൽ സമർപ്പിച്ച് തൊഴുകയാണ് ചെയ്യുന്നത്. ഇത് പ്രതിഷ്ഠാമൂർത്തിയുടെ നഗ്നത മറയ്ക്കാൻ എന്ന സങ്കല്പത്തിലാണ്. ജൈനമുനി ദിഗംബരനായതു കൊണ്ടാണ് ഈ ആചാരം ഉടലെടുത്തത് എന്ന വാദഗതിയുമുണ്ട്.<ref> പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം"</ref>
 
നാലമ്പലത്തിനും പ്രവേശനദ്വാരത്തിനുമിടയിൽ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയിൽ ശിവന്റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ [[നന്തി]]യുടെ ഒരു കൂറ്റൻ പളുങ്കുവിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതിവരുന്നു. നന്തിവിഗ്രഹത്തിന്റെ ഇരുവശത്തുമായി രണ്ട് ചുവർച്ചിത്രങ്ങളുണ്ട്. ഒന്ന്, അത്യപൂർവ്വമായ വാസുകീശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയ [[നടരാജൻ‌|നൃത്തനാഥനും]]. രണ്ടിടത്തും വിശേഷാൽ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു.
 
വടക്കുകിഴക്കുഭാഗത്ത് ഒരു വലിയ കുഴിയുണ്ട്. കാട്ടാളനായി വന്ന് തന്നെ പരീക്ഷിച്ച ശിവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ [[അർജുനൻ]] ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ വിൽക്കുഴിയെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിരം ജലമുണ്ടാകും. ഏത് കടുത്ത വേനൽക്കാലത്തും ഇത് വറ്റിപ്പോകില്ല എന്നതാണ് അത്ഭുതം. ഇവിടെ കാലുകഴുകിവേണം ക്ഷേത്രദർശനം നടത്താൻ എന്നതാണ് ആചാരം. വടക്കേഗോപുരത്തോടുചേർന്ന്വടക്കേ ഗോപുരത്തോടുചേർന്ന് ശിവന്റെ ഒരു പളുങ്കുശില്പം കാണാം. അതിനുചുറ്റും വെള്ളം പരന്നുകിടക്കുന്നു. ഭഗവാന്റെ ജടയിൽ നിന്ന് ഗംഗ ഉതിർന്നുവീഴുന്ന രൂപമാണ് ഇത്. വളരെ കുറച്ച് വർഷങ്ങളായിട്ടേയുള്ളൂ ഇത് ഇവിടെ പണിതിട്ട്.
 
ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുകിഴക്കേമൂലയിലായി രണ്ട് കുളങ്ങളുണ്ട്. ഒന്ന് സൂര്യപുഷ്കരിണിയെന്നും മറ്റേത് ചന്ദ്രപുഷ്കരിണിയെന്നും അറിയപ്പെടുന്നു. രണ്ട് കുളങ്ങളും ഒരുകാലത്ത് ശോച്യാവസ്ഥയിലായിരുന്നു. ഒടുവിൽ 2015-ൽ നടന്ന നവീകരണകലശത്തിന്റെ ഭാഗമായാണ് അവ വൃത്തിയാക്കിയത്. ശാന്തിക്കാരും ഭക്തരും ഈ കുളങ്ങളിൽ കുളിച്ചുവേണം ദർശനം നടത്താൻ എന്നാണ് ആചാരം. എന്നാൽ, ഇന്ന് അത് പ്രായോഗികമല്ല.
=== വടക്കുംനാഥൻ ===
[[ചിത്രം:VadakkumnathanTemple.JPG|thumb|250px|വടക്കുകിഴക്കു മൂലയിൽ നിന്നുള്ള ദൃശ്യം]]
മുമ്പിൽ വലിയ നമസ്കാരമണ്ഡപമുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാട്ടഭിമുഖമായാണ്പടിഞ്ഞാറോട്ടഭിമുഖമായാണ് പ്രതിഷ്ഠ. പാർവ്വതീസമേതനായി കൈലാസത്തിലമരുന്ന സദാശിവൻ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മസങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. എന്നാൽ ദിവസേന നടക്കുന്ന നെയ്യഭിഷേകം മൂലം ശിവലിംഗം കാണാൻ കഴിയില്ല. അഭിഷേകം കഴിഞ്ഞും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. അങ്ങനെ നെയ്യ് അടിഞ്ഞുകൂടി സ്വയം ഒരു ശിവലിംഗം രൂപപ്പെട്ടു. അതാണ് ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ ദർശിയ്ക്കുന്നത്. ഭഗവാന്റെ വാസസ്ഥാനമായ [[കൈലാസം|കൈലാസപർവ്വതത്തെയും]] [[അമർനാഥ് ഗുഹാക്ഷേത്രം|അമർനാഥ് ക്ഷേത്രത്തിലെ]] മഞ്ഞുകൊണ്ടുള്ള ശിവലിംഗത്തെയും ഇത് അനുസ്മരിപ്പിയ്ക്കുന്നു.
 
വട്ടശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് ഗോചരനാകാത്ത വിധത്തിൽ ജ്യോതിർലിംഗമായി വടക്കുംനാഥൻ ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. മാത്രവുമല്ല, ഇത്രയും നെയ്യ് ഇവിടെ അടിഞ്ഞുകൂടിയിട്ടും ഇവിടെ [[ഉറുമ്പ്|ഉറുമ്പുകൾ]] ഒന്നും തന്നെയില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏകക്ഷേത്രമാണ്ഏക ക്ഷേത്രമാണ് വടക്കുംനാഥക്ഷേത്രം.
 
നെയ്മലയിൽ ദർശനത്തിനുവേണ്ടി ചന്ദ്രക്കലകൾ ചാർത്തുന്നുണ്ട്. നെയ്മല ഇടിയുകയാണെങ്കിൽ ആ ഭാഗത്തുള്ള ദേശങ്ങൾക്ക് അനിഷ്ടം സംഭവിക്കുമെന്നു് കരുതുന്നു. 2006 നവംബർ 19-ന് അത്തരത്തിലൊരു സംഭവമുണ്ടായി. ക്ഷേത്രനട അടച്ചുപോയ സമയത്ത് ഉഗ്രമായ തീപ്പിടുത്തമുണ്ടായി നെയ്യ് മുഴുവൻ ഉരുകിപ്പോയി. എന്നാൽ ശിവലിംഗം ദർശനീയമായില്ല. 2005-ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടാകും എന്ന് പറഞ്ഞിരുന്നു. അതിന് പ്രതിവിധിയായി അതിരുദ്രമഹായജ്ഞം നടത്താനിരിയ്ക്കുമ്പോഴായിരുന്നു അഗ്നിബാധ.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2587934" എന്ന താളിൽനിന്ന് ശേഖരിച്ചത്