"ഡീഗോ ഗാർഷിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54:
[[പ്രമാണം:Barochois Maurice, Diego Garcia.jpg|thumb|ഡീഗോ ഗാർഷിയയിലെ ബറോഷൊയിസ് മോറിസ്.]]
 
ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര ഭരണപ്രദേശം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി 1965 ൽ ഡീഗോ ഗാർഷിയ ഉൾപ്പെടെയുള്ള ഷാഗൊസ് ദ്വീപുകൾ മൗറീഷ്യസിൽ നിന്നും വേർതിരിക്കപ്പെട്ടു. അതുവരെ സ്വകാര്യ സ്വത്തായിരുന്ന തോട്ടമുൾപ്പെടെയുള്ള എല്ലാം 19961966 ൽ ഭരണകൂടം വിലക്ക് വാങ്ങിയെങ്കിലും അക്കാലത്ത് പുതിയ എണ്ണകളുടെ ആവിർഭാവം തോട്ടം ലാഭകരമാകുന്നതിന്‌ തടസ്സമാവുകയാണുണ്ടായത്. അമേരിക്കൻ ഐക്യനാടുകൾക്ക് സൈനിക കേന്ദ്രം സ്ഥപിക്കുന്നതിനുവേണ്ടി 1971 ൽ യുനൈറ്റഡ് കിങ്ഡവും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഇവിടെയുള്ള തോട്ടത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. കരാർപ്രകാരം പണമിടപാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നെങ്കിലും ഈ കാരാർ വഴി അമേരിക്കൻ ഐക്യനാടുകളുമായുള്ള പൊളാരിസ് മിസൈലുകളുടെ ഇടപാടുകളിൽ 14 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ ആനുകൂല്യം യുനൈറ്റഡ് കിങ്ഡം നേടിയെടുത്തു എന്ന ആരോപണം നിലനിന്നു.<ref name = "ktyyqs">{{cite journal | title=Westminster Hall Debates for 7 July 2004 | journal=Hansard House of Commons Daily Debates| volume=vol. 423 | issue=part 615 | url=http://www.publications.parliament.uk/pa/cm200304/cmhansrd/vo040707/halltext/40707h03.htm#40707h03_spnew7 | accessdate=2008-02-21 | format={{dead link|date=June 2008}} – <sup>[http://scholar.google.co.uk/scholar?hl=en&lr=&q=intitle%3AWestminster+Hall+Debates+for+%5B%5B7+July%5D%5D+%5B%5B2004%5D%5D&as_publication=Hansard+House+of+Commons+Daily+Debates+&as_ylo=&as_yhi=&btnG=Search Scholar search]</sup> | unused_data=|UK Parliament}}</ref> കരാർപ്രകാരം മറ്റ് പ്രവർത്തനങ്ങളൊന്നും ദ്വീപിൽ അനുവദിക്കുന്നില്ല.
 
പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ഇവിടത്തെ തെങ്ങിൻതോപ്പുകളിൽ കൊപ്ര സംസ്കരണ കേന്ദ്രങ്ങളിലും പണിയെടുക്കുവാനായി ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികളുടേയും ആഫ്രിക്കൻ അടിമകളുടേയും പിൻഗാമികളായ ഷാഗൊസിയനുകളിൽ രണ്ടായിരത്തോളം ജനങ്ങൾ ഇവിടെ 1971 വരെ ഇവിടെ താമസിച്ചിരുന്നു. മൂന്ന് ഭാഗങ്ങളിലായാണ്‌ അവർ അവിടെ വസിച്ചിരുന്നത്: പ്രധാന കേന്ദ്രമായിരുന്ന കിഴക്കേ ഭാഗം, ഇവിടെനിന്നും 4.5 കി.മീ വടക്കുള്ള മിന്നി മിന്നി, പടിഞ്ഞാറൻ ഭാഗത്തുള്ള പോയിന്റെ മരിയാൻ എന്നിവയായിരുന്നു അവ. ഇവരെ യുനൈറ്റ്ഡ് കിങ്ഡം സർക്കാർ നിർബന്ധപൂർവ്വം ഒഴിപ്പിച്ചു, ആദ്യം സെഷെല്ലിലേക്കും പിന്നീട് മൗറിഷ്യസിലേക്കും ഇവരെ ഒഴിപ്പിക്കുകയാണുണ്ടായത്.<ref>[http://www.guardian.co.uk/politics/2004/oct/02/foreignpolicy.comment John Pilger: Paradise cleansed | Politics | The Guardian<!-- Bot generated title -->]</ref> അന്നുമുതൽ ഷാഗൊസിയനുകൾ തങ്ങൾക്ക് സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവകാശത്തിനായി തുടർച്ചയായി ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നു.<ref>[http://news.bbc.co.uk/1/hi/uk/4909264.stm "Emotional return for Chagossians"]. ''BBC News''. 14 April 2006. URL accessed 1 June 2006.</ref><ref>[http://web.archive.org/20060531054742/www.guardian.co.uk/international/story/0,,1785297,00.html "Out of Eden"]. John Pilger, ''The Guardian''. 29 May 2006. URL accessed 1 June 2006</ref> 2006 ഏപ്രിലിൽ 102 ഷാഗൊസിയനുകളെ തങ്ങളുടെ ജന്മസ്ഥലം കാണുന്നതിനുവേണ്ടി ഒരാഴ്ച്ചക്കാലം ദ്വീപിൽ താമസിക്കുവാൻ അനുവദിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ഡീഗോ_ഗാർഷിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്