"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

564 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{prettyurl|Nanda Dynasty}}
ക്രി.മു. 5-ആം നൂറ്റാണ്ടിലും 4-ആം നൂറ്റാണ്ടിലും [[മഗധ സാമ്രാജ്യം]] ഭരിച്ചിരുന്ന രാജവംശമാണ്‌ '''നന്ദ രാജവംശം'''. ഈ രാജവംശം സ്ഥാപിച്ചത് [[ശിശുനാഗരാജവംശം|ശിശുനാഗ രാജവംശത്തിലെ]] രാജാവായ [[മഹാനന്ദന്‍]] എന്ന രാ‍ജാവിന്റെ ഒരു അവിഹിതപുത്രനായ [[മഹാപത്മനന്ദന്‍]] ആണെന്ന് വിശ്വസിക്കപ്പെടുന്നു. മഹാപത്മനന്ദന്‍ 88-ആം വയസ്സില്‍ മരിച്ചു. 100 വര്‍ഷം നീണ്ടുനിന്ന ഈ രാജവംശത്തിന്റെ സിംഹഭാഗവും ഭരിച്ചത് മഹാപത്മനന്ദന്‍ ആണ്. സാമ്രാജ്യത്തിന്റെ വിസ്തൃതിയുടെ പാരമ്യത്തില്‍ നന്ദ സാമ്രാജ്യം ബിഹാര്‍ മുതല്‍ കിഴക്ക് ബംഗാള്‍ വരെയും പടിഞ്ഞാറ് കിഴക്കന്‍ പഞ്ചാബ് വരെയും വ്യാപിച്ചിരുന്നു. നന്ദസാമ്രാജ്യത്തെ [[ചന്ദ്രഗുപ്തമൗര്യന്‍]] ആക്രമിച്ച് കീഴ്പ്പെടുത്തി, [[മൗര്യസാമ്രാജ്യം]] സ്ഥാപിച്ചു.
 
==സാമ്രാജ്യ സ്ഥാപനം==
 
[[ശിശുനാഗ രാജവംശം|ശിശുനാഗ രാജവംശത്തിലെ]] രാജാവായ [[മഹാനന്ദിന്‍|മഹാനന്ദിന്]] അവിഹിതമായി ഉണ്ടായ മകനായ മഹാപത്മനന്ദന്‍ ആണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്. മഹാപത്മനന്ദന്‍ '''ക്ഷത്രിയരുടെ അന്തകന്‍''' എന്ന് അറിയപ്പെടുന്നു. അദ്ദേഹം [[ഇക്ഷ്വാകു രാജവംശം]], [[പാഞ്ചാലര്‍]], [[കാശികള്‍]], [[ഹൈഹയര്‍]], [[കലിംഗര്‍]], [[അസ്മാകര്‍]], [[കുരുക്കള്‍]], [[മൈഥിലര്‍]], [[സുരസേനര്‍]], [[വിതിഹോത്രര്‍]] തുടങ്ങിയവരെ പരാജയപ്പെടുത്തി. [[ഡെക്കാന്‍|ഡെക്കാന്റെ]] തെക്കുവരെ അദ്ദേഹം തന്റെ രാജ്യം വ്യാപിപ്പിച്ചു. 88-ആം വയസ്സിലാണ് മഹാപത്മനന്ദന്‍ മരിച്ചത്. തന്മൂലം, 100 വര്‍ഷം നീണ്ടുനിന്ന നന്ദ സാമ്രാജ്യത്തിന്റെ ഭൂരിഭാഗം ഭരണകാലവും ഭരിച്ചത് മഹാപത്മനന്ദന്‍ ആണ്.
 
അവസാനത്തെ നന്ദന്‍ [[ധനനന്ദന്‍]] ആയിരുന്നു. ('''ക്സാന്‍ഡ്രാമെസ്''', അല്ലെങ്കില്‍ '''അഗ്ഗ്രാമ്മെസ്''' എന്ന് [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]], [[ലത്തീന്‍ ഭാഷ|ലാറ്റിന്‍]] ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു). [[പ്ലൂട്ടാര്‍ക്ക്|പ്ലൂട്ടാര്‍ക്കിന്റെ]] രേഖകള്‍ പ്രകാരം ധനനന്ദന്റെ ദുഷ്:ചെയ്തികള്‍ കാരണം തന്റെ പ്രജകള്‍ അദ്ദേഹത്തെ വെറുത്തതുകൊണ്ട് [[ചന്ദ്രഗുപ്തമൗര്യന്‍|ചന്ദ്രഗുപ്തമൌര്യന്]] ധനനന്ദനെ പരാജയപ്പെടുത്താന്‍ സാധിച്ചു എന്ന് ചന്ദ്രഗുപ്തമൌര്യന്‍ അഭിപ്രായപ്പെട്ടു.
 
==നന്ദ രാജാക്കന്മാര്‍‍==
* [[Mahapadma Nanda|മഹാപത്മ നന്ദന്‍]] (ക്രി.മു. 424 – ?)
* പന്ധൂകന്‍
* പങ്ഹുപതി
* ഭൂതപാലന്‍
* രാഷ്ട്രപാലന്‍
* ഗോവിശങ്കരന്‍
* ദഷാസിദ്ഖകന്‍
* കൈവര്‍തന്‍
* ധന നന്ദന്‍ (അര്‍ഗാമെസ്) (? – ക്രി.മു. 321)
 
{{Middle kingdoms of India}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/258518" എന്ന താളിൽനിന്ന് ശേഖരിച്ചത്