"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Stone Chariot -Hampi.jpgFile:Stone Chariot, Hampi 3.jpg One of multiple images with identical names except for differing punctuation errors.
വരി 59:
[[File:Hampi 1868.jpg|250px|right| thumb|ഹംപിയിലെ ചരിത്രാവശിഷ്ടങ്ങൾ 1868-ൽ ]]
അതി വിശാലമായ തലസ്ഥാന നഗരി വിജയനഗരത്തെപ്പറ്റി 1336-ൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ പരാമർശമുണ്ട്<ref name=Sastri/>.[[ കർണാടക|കർണാടകയിലെ]] [[ ഹംപി|ഹംപിയിലും ]] പരിസര പ്രദേശങ്ങളിലും ഈ നഗരിയുടെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു. 1378-ൽത്തന്നെ നഗരി അത്യന്തം പൊലിമയുളളതായിരുന്നുവെന്ന് ഫെരിഷ്ത പറയുന്നു<ref name=Ferishta/>. തുംഗഭദ്രാതീരത്ത് ഹേമകുണ്ഡ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരിയുടെ ചുറ്റളവ് അറുപതു മൈലാണെന്ന് 1420-21-ൽ വിജയനഗരം സന്ദർശിച്ച കോണ്ടിയും <ref name= Contietc/> ഇരുപത്തിനാലു മൈലാണെന്ന് ഫ്രഡറിക്കും<ref name= Federici/> രേഖപ്പെടുത്തുന്നു.
[[File:Stone_Chariot_-Stone Chariot, Hampi 3.jpg|250px|thumb| ഹംപിയിലെ ശിലാരഥം]].
1440-കളിലെത്തിയ റസ്സാക്ക് കൂടുതൽ വിശദാംശങ്ങൾ നല്കുന്നു.നഗരത്തിനു ചുറ്റും ഏഴു കന്മതിലുകളുണ്ട് ഏഴാം കോട്ടക്കകത്താണ് രാജകൊട്ടാര സമുച്ചയം. ഒന്നാം കോട്ടയുടെ തെക്കും വടക്കുളള വാതിലുകൾ തമ്മിലുളള ദൂരം രണ്ടു പർസാങ് (ഏട്ടുമൈൽ<ref name=Sewell/> ) ആണ്.ഒന്നും രണ്ടും മൂന്നും കോട്ടമതിലുകൾക്കിടയിലുളള സ്ഥലങ്ങളിൽ കൃഷിയും വീടും തോട്ടങ്ങളുമുണ്ട്. മൂന്നുമുതൽ ഏഴുവരേയുളള കോട്ടമതിലുകൾക്കിടയിൽ കടകളും ബാസാറുകളു വസതികളുമുണ്ട്. ഏഴാം മതിലിനകത്ത് രാജകൊട്ടാരത്തിനു ചുറ്റുമായി സ്വർണവും രത്നങ്ങളും വിൽക്കുന്ന നാലു വലിയ മാർക്കറ്റുകളുണ്ട്. റോസാപ്പൂക്കൾ സുലഭമായിരുന്നത്രെ. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന ദസ്സറ ആഘോഷത്തെപ്പറ്റിയും റസ്സാക്ക് പറയുന്നുണ്ട്.<ref name= Contietc/>
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്