"നാപാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (42 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q181822 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
തീബോംബുകളിലും ജ്വാലാവിക്ഷേപണികളിലും ഉപയോഗിക്കുന്ന ഒരു ഗ്യാസോലിൻ ജെല്ലി മിശ്രിതമാണ് '''നാപാം'''(Napalm). ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മർദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാൽ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും.
 
5 ശ.മാ. ജെല്ലി അടങ്ങിയ മിശ്രിതമാണ് ജ്വാലാവിക്ഷേപണികളിൽ ഉപയോഗിക്കുന്നത്. തീബോംബുകളിലാകട്ടെ 12 ശ.മാ. ജെല്ലിയാണ് ഉള്ളത്. [[അലുമിനിയം സൾഫേറ്റ്]], [[നാഫ്തീനിക് ആസിഡ്|നാഫ്തീനിക് അമ്ലം]] (naphthenic Acid), പാമിറ്റിക്[[പാൽമിറ്റിക് ആസിഡ്|പാൽമിറ്റിക് അമ്ലം]] (palmitic acid) എന്നിവയുടെ മിശ്രിതമാണ് ജെല്ലിയായി ഉപയോഗിക്കുന്നത്.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധകാലത്ത്]] അമേരിക്കൻ സൈന്യവും [[ഹാർവാഡ് സർവകലാശാല | ഹാർവാഡ് സർവകലാശാലയിലെ]] ശാസ്ത്രജ്ഞരും ചേർന്നാണ് നാപാം വികസിപ്പിച്ചെടുത്തത്. [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധത്തിൽ]] നാപാം ബോംബ് ശരീരത്തിൽ ഒട്ടിപ്പിടിച്ച് ഒരു തീപ്പന്തം പോലെ ഓടുന്ന ബാലികയുടെ ചിത്രം ലോകമനസ്സാക്ഷിയെ ആകെ ഞെട്ടിക്കുകയുണ്ടായി. നാപാം ഭീകരതയെ ഈ ചിത്രം ഇന്നും ഓർമിപ്പിക്കുന്നു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2584683" എന്ന താളിൽനിന്ന് ശേഖരിച്ചത്