"വ്യാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 124:
പുരാതനകാലം മുതലേയുള്ള വാനനിരീക്ഷകർക്ക് ഈ ഗ്രഹം പരിചിതമായിരുന്നു, വിവിധ [[ഐതിഹ്യം|ഐതിഹ്യങ്ങളുടേയും]] [[മതം|മതങ്ങളുടേയും]] [[സംസ്കാരം|സംസ്കാരങ്ങളുടേയും]] ഭാഗമായി ഈ ഗ്രഹം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. റോമാക്കാർ അവരുടെ ദേവനായ ജൂപ്പിറ്ററിന്റെ പേരാണ്‌ ഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്.<ref name="etymologyonline"/> [[ഭൂമി|ഭൂമിയിൽ]] നിന്നും വീക്ഷിക്കുമ്പോൾ പരമാവധി -2.94 ദൃശ്യകാന്തിമാനത്തോടെ വരെ വ്യാഴം ദൃശ്യമാകുന്നു, അതുകൊണ്ടുതന്നെ രാത്രി ആകാശത്തിൽ [[ചന്ദ്രൻ|ചന്ദ്രനും]] [[ശുക്രൻ|ശുക്രനും]] ശേഷം ഏറ്റവും തിളക്കത്തോടെ ദൃശ്യമാകുന്ന [[ഖഗോളം|ജ്യോതിർവസ്തുവാണ്]] വ്യാഴം ([[ചൊവ്വ|ചൊവ്വയുടെ]] തിളക്കം ചില അവസരങ്ങളിൽ വ്യാഴത്തോളം എത്താറുണ്ട്).
 
[[ഹൈഡ്രജൻ|ഹൈഡ്രജനാണ്]] വ്യാഴത്തിന്റെ മുഖ്യ ഘടകമെങ്കിലും കാൽഭാഗത്തോളം [[ഹീലിയം|ഹീലിയമുണ്ട്]]; കൂടുതൽ ഭാര മൂലകങ്ങളടങ്ങിയ ഉറച്ച കാമ്പ് ഗ്രഹത്തിന് ഉണ്ടായിരിക്കാം. കൂടുതൽ വേഗതയുള്ള ഭ്രമണമായതിനാൽ മധ്യരേഖയേക്കാർ വ്യാസം കുറഞ്ഞ ധ്രുവങ്ങളോടെയുള്ള ദീർഘഗോളാകാരമാണ് വ്യാഴത്തിന്റെ ആകൃതി. വ്യത്യസ്ത അക്ഷാംശങ്ങളിൽ വേർതിരിക്കപ്പെട്ട രീതിയിലാണ്‌ ഗ്രഹത്തിന്റെ ഏറ്റവും പുറമേയുള്ള [[അന്തരീക്ഷം]] സ്ഥിതിചെയ്യുന്നത്, ഇത് അവയുടെ അതിർ വരമ്പുകളിൽ ചില പ്രക്ഷുബ്ദതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രക്ഷുബ്ദതകളിൽ ഏറ്റവും പ്രമുഖമാണ്‌ ചുവന്ന ഭീമൻ പൊട്ട്, പതിനേഴാം നൂറ്റാണ്ടിൽ ആദ്യമായി ഗ്രഹത്തെ [[ദൂരദർശിനി|ദൂരദർശിനിയിൽ]] നിരീക്ഷിക്കാൻ സാധിച്ചതുമുതൽ ഗ്രഹത്തിൽ കാണപ്പെടുന്ന ഒരു ഭീമൻ ചുഴലിക്കാറ്റാണിത്. ചുറ്റുമായി ചിതറിക്കിടക്കുന്ന ഉപഗ്രഹവ്യവസ്ഥയും ശക്തമായ [[കാന്തികക്ഷേത്രം|കാന്തമണ്ഡലവും]] വ്യാഴത്തിനുണ്ട്. 1610-ൽ [[ഗലീലിയോ ഗലീലി]] കണ്ടെത്തിയ നാല്‌ വലിയ [[ഉപഗ്രഹം|ഉപഗ്രഹങ്ങളടക്കം]] കുറഞ്ഞത് 63 ഉപഗ്രഹങ്ങളെങ്കിലും വ്യാഴത്തിനുണ്ട്. സൗരയൂഥത്തിലെത്തന്നെ ഏറ്റവും വലിയ ഉപഗ്രഹമായ [[ഗാനിമേഡ്|ഗാനിമീഡിന്‌]] [[ബുധൻ|ബുധനേക്കാൾ]] വലുപ്പമുണ്ട്വലിപ്പമുണ്ട്.
 
ഏതാനും പേടകങ്ങൾ വ്യാഴത്തെ സന്ദർശിച്ചിട്ടുണ്ട്, ആദ്യകാലങ്ങളിൽ നടത്തിയ പയനിയർ, വൊയേജർ ദൗത്യങ്ങൾ പിന്നീട് നടന്ന ഗലീലിയോ ഓർബിറ്റർ എന്നിവയാണ് അവയിലെ പ്രധാനപ്പെട്ടവ. [[പ്ലൂട്ടോ|പ്ലൂട്ടോയെ]] ലക്ഷ്യമാക്കി ഫെബ്രുവരി 2007 ൽ യാത്രതിരിച്ച ന്യൂ ഹറിസൺസ് (New Horizons) പേടകമാണ്‌ ഏറ്റവുമൊടുവിൽ വ്യാഴത്തെ സന്ദർശിച്ചത്. വേഗത വർദ്ധിപ്പിക്കുന്നതിനായി വ്യാഴത്തിന്റെ ഗുരുത്വബലം പേടകം ഉപയോഗപ്പെടുത്തിയിരുന്നു. ഉപഗ്രഹമായ യൂറോപ്പയിലെ ഹിമത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ദ്രാവക സമുദ്രം ഭാവിയിൽ നടത്താനിരിക്കുന്ന പര്യവേഷണങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌.
"https://ml.wikipedia.org/wiki/വ്യാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്