"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 139:
 
=== ആരോഗ്യം ===
1978-ൽ തന്റെ 58-ആം വയസ്സിൽ അധികാരത്തിലേറുമ്പോൾ മികച്ച ആരോഗ്യമാണ് ജോൺ പോൾ രണ്ടാമൻ പുലർത്തിയത്. താരതമ്യേന അനാരോഗ്യവാന്മാരായിരുന്ന മുൻഗാമികളുമായി അദ്ദേഹത്തെ അന്ന് താരതമ്യം ചെയ്യുകവരെ ചെയ്തിരുന്നു. നീന്തലിലും പർവ്വതാരോഹണത്തിലും തുഴച്ചിലിലുമെല്ലാം അദ്ദേഹം മികവ് പുലർത്തിയിരുന്നു. ഒരിയ്ക്കൽ ഔദ്യോഗികവസതിയായ അപോസ്റ്റലിക് പാലസിൽ ഒരു നീന്തൽക്കുളം പണിയുന്ന കാര്യം ഉദ്ദേശിച്ചപ്പോൾ എതിർത്ത കർദ്ദിനാളുമാരോട് അദ്ദേഹം പറഞ്ഞത് 'ഒരു കോൺക്ലേവ് നടത്തുന്നതിലും ചെലവ് കുറവാണ് ഒരു നീന്തൽക്കുളം പണിയാൻ' എന്നാണ്. ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ ദിവസവും നടക്കുകയും ഓടുകയും ചെയ്തിരുന്ന അദ്ദേഹം കാഴ്ചക്കാർക്ക് ഒരു അദ്ഭുതമായിരുന്നുഅത്ഭുതമായിരുന്നു.
 
എന്നാൽ 1981-ലുണ്ടായ വധശ്രമം അദ്ദേഹത്തിന്റെ ആരോഗ്യം തകിടം മറിച്ചു. 80-കളിൽ കുറേയൊക്കെ മികച്ച ആരോഗ്യം പുലർത്തിയിരുന്ന അദ്ദേഹം 90-കളുടെ തുടക്കത്തോടെ ക്ഷയിച്ചുതുടങ്ങി. 1992-ൽ അദ്ദേഹത്തിന്റെ കുടലിൽ നിന്ന് ഒരു വൻ മുഴ നീക്കം ചെയ്തു. തൊട്ടടുത്ത വർഷങ്ങളിൽ (1993, 1994) രണ്ടുതവണ കുളിമുറിയിൽ തെന്നിവീണ് അദ്ദേഹത്തിന് പരിക്കേൽക്കുയുണ്ടായി. ആദ്യത്തെ വീഴ്ചയിൽ അദ്ദേഹത്തിന്റെ തോളുകൾ തെന്നിപ്പോകുകയും രണ്ടാമത്തെ വീഴ്ചയിൽ തുടയെല്ല് പൊട്ടുകയും ചെയ്തു. അനാരോഗ്യത്തെത്തുടർന്ന് 1995-ലെ [[ക്രിസ്മസ്]]ദിന സന്ദേശം അദ്ദേഹത്തിന് റദ്ദാക്കേണ്ടിവന്നു. 1996-ൽ അദ്ദേഹത്തിന് ഒരു അപ്പൻഡക്ടോമിയും നടത്തി.
 
2001-ൽ ഒരു അസ്ഥിരോഗവിദഗ്ധൻഅസ്ഥിരോഗവിദഗ്ദ്ധൻ മാർപ്പാപ്പയ്ക്ക് [[പാർക്കിൻസൺസ് രോഗം]] സ്ഥിരീകരിച്ചു. അതിനുമുമ്പുതന്നെ ചില സംശയങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഉയർന്നുവന്നിരുന്നു. എന്നാൽ, അത് വത്തിക്കാൻ നേതൃത്വം തള്ളിക്കളഞ്ഞു. കേൾവിശക്തിയിലെ തകരാറും സംസാരിയ്ക്കാനും നടക്കാനുമുള്ള ബുദ്ധിമുട്ടും അനുഭവിച്ചിരുന്നിട്ടും അദ്ദേഹം യാത്രകൾ തുടർന്നുപോന്നു. 2003-ൽ അദ്ദേഹം തീർത്തും അവശനായി. തുടർന്ന് അദ്ദേഹം വീൽച്ചെയറിലാണ് അധികവും സഞ്ചരിച്ചിരുന്നത്. പലരും മാനസികമായി നല്ല നിലയിലായിരുന്നു അദ്ദേഹമെന്ന് പറഞ്ഞുവെങ്കിലും ആംഗ്ലിക്കൻ സഭാധ്യക്ഷനായിരുന്ന റോവൻ വില്ല്യംസും ഐറിഷ് പ്രസിഡന്റായിരുന്ന മേരി മക്കാലീസും വത്തിക്കാൻ സന്ദർശനവേളയിൽ മാർപ്പാപ്പ തങ്ങളെ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞു.
 
=== മരണവും ശവസംസ്കാരവും ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്