"മണ്ണാറശ്ശാല ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
==ഉരുളി കമഴ്ത്തൽ==
 
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഉരുളി കമഴ്ത്തൽ. സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി "ഉരുളി കമഴ്ത്തൽ" വഴിപാടു കഴിക്കുന്നു. ദമ്പതികൾ താളമേളങ്ങളോടെ ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കും. മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ഇവർ ഏറ്റു ചൊല്ലി ദമ്പതികൾ ഇല്ലത്തു ചെന്ന്‌ അമ്മയെ ദർശിച്ച്‌ ഭസ്മം വാങ്ങും. ഇവർ നടയ്ക്കു വെച്ച ഉരുളി പിന്നീട്‌ അമ്മ നിലവറയിൽ അനന്തന് മുൻപിൽ കമഴ്ത്തിവെയ്ക്കുന്നു. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ദമ്പതിമാർ കുഞ്ഞുമായി എത്തുമ്പോഴാണ്‌ ഉരുളി നിവർത്തി ഉപകാരസ്മരണയായി പായസം വച്ചു നാഗരാജാവായ വാസുകിക്കും, അനന്തനും സമർപ്പിക്കുന്നു. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തെ ഭക്തയായ അന്തർജ്ജനത്തിന് മകനായി നാഗരാജാവായ അനന്തൻ ജനിച്ചു എന്നാണ് ഐതീഹ്യംഐതിഹ്യം. ജാതി - മത ഭേദമെന്യേ നിരവധി കുട്ടികളില്ലാത്ത ഭക്തർ ഈ വഴിപാടു ഇവിടെ നടത്താറുണ്ട്‌. ഹൈന്ദവവിശ്വാസ പ്രകാരം സന്താനങ്ങളുടെ ശ്രേയസിന് വേണ്ടി ദമ്പതിമാർ നാഗപ്രീതിയാണ് ആദ്യം വരുത്തേണ്ടത്. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിനു വേണ്ടിയും സർപ്പദോഷശാന്തിക്കായും ഭക്തർ ഇവിടെ ദർശനം നടത്താറുണ്ട്.
 
== ക്ഷേത്രത്തിൽ എത്താനുള്ള വഴി ==
"https://ml.wikipedia.org/wiki/മണ്ണാറശ്ശാല_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്