"ഭൂട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കൂട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
 
== ചരിത്രം ==
ഭൂട്ടാൻറെ ആദ്യകാലചരിത്രത്തെക്കൂറിച്ച് അധികമൊന്നും അറിഞ്ഞുകൂടാ. ഭൂ ഉത്താൻ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഭൂട്ടാൻ ഉണ്ടായത്<ref>{{cite book |title = A Cultural History of Bhutan |volume = 1 |first = Balaram |last = Chakravarti |publisher = Hilltop |year = 1979 |page = 7 |url = https://books.google.com/books?id=6VxuAAAAMAAJ }}</ref><ref name="Names&Histories">Taylor, Isaac. ''[https://archive.org/details/namesandtheirhi00taylgoog Names and Their Histories; a Handbook of Historical Geography and Topographical Nomenclature]''. Gale Research Co. (Detroit), 1898. Retrieved 24 September 2011.</ref> . 13-14 കി.മി വീതിയുള്ള ഒരു സമതലമൊഴിച്ചാൽ ബാക്കി ഭാഗമത്രയും പർവ്വത മേഘലയാണ്മേഖലയാണ്. ടിബറ്റിൽ നിന്നും ഹിമാലയൻ ചുരങ്ങളിലൂടെ കടന്നുവന്ന ടിബറ്റൻ വർഗ്ഗക്കാരാണ് ഇന്നത്തെ ഭൂട്ടാൻകാരുടെ പൂർവ്വികർ ക്രിസ്തുവിനു 2000 വർഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാൻകാരുടെ പൂർവികർ എന്നാണു വിശ്വാസം. എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നുള്ള ബുദ്ധമത ഗുരു പദ്മ സംഭവൻ ( റിംപോച്ച) ഭൂട്ടാനിലേക്ക് താന്ത്രിക ബുദ്ധമതം കൊണ്ടുവന്നു. ഒട്ടേറെ മഠങ്ങൾ അദ്ദേഹം നിർമ്മിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്നെത്തിയ ലാമയും പട്ടാള നേതാവുമായ ശബ്ദ്രുങ് നംഗ്വാൽ ഏകീകരിക്കുന്നതു വരെ പരസ്പരം കലഹിക്കുന്ന നാടുവാഴി പ്രദേശങ്ങൾ മാത്രമായിരുന്നു ഭൂട്ടാൻ.ശബ്ദ്രുങ്ങിന്റെ മരണശേഷം അധികാര വടംവലിയും ആഭ്യന്തര യുദ്ധവും ആരംഭിച്ചു. 1772-ൽ ഭൂട്ടാൻ സൈന്യം കൂച്ച് ബിഹാർ (ഇപ്പോൾ പശ്ചിമബംഗാളിൽ )ആക്രമിച്ചു കീഴടക്കി. സ്ഥാനഭ്രഷ്ടനായ കൂച്ച് ബിഹാർ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി.1885-ൽ ഗോത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിപ്പിച്ചത് ത്രോങ്സ ഗോത്രത്തിന്റെ മുപ്പനായ ഉഗെൻവാങ് ചുക് മേൽക്കോയ്മ നേടിയതോടെയാണ്. ഇൻഡ്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് വാങ് ചുക് ഭൂട്ടാനെ നിയന്ത്രണത്തിലാക്കിയത്.ബ്രിട്ടീഷ് സ്വാധീനത്താൽ 1907 ഡിസംബർ 17ന് ഭൂട്ടാനിൽ വാങ് ചുക് രാജവംശം ഔദ്യോകികമായി നിലവിൽ വന്നു. ഉഗെൻ വാങ് ചുക് ആയിരുന്നു ആദ്യരാജാവ്.ഡിസംബർ 17-ന് ദേശീയ ദിനമായി ഭൂട്ടാൻ ആഘോഷിക്കുന്നു. 1910-ൽ ഭൂട്ടാൻ ബ്രിട്ടന്റെ സംരക്ഷണ പ്രദേശമായി മാറി. 1947-ൽ ഇൻഡ്യൻ സ്വാതന്ത്രത്തോടെ ബ്രിട്ടന്റെ സ്വാധീനം അവസാനിക്കുകയാണെന്ന് മനസ്സിലായ രാജാവ് ,1948 ഓഗസ്റ്റ് 8 ന് ബ്രിട്ടണമായി കരാർ ഒപ്പിട്ടതു പോലെ ഇൻഡ്യയുമായി കരാർ ഒപ്പിട്ടു. പരാശ്രയം കൂടാതെ കഴിയാൻ ബുദ്ധിമുട്ടുള്ള ഭൂട്ടാന് ഇന്ത്യയാണ് ഏറ്റവും വലിയ സഹായം. അധികാരം തങ്ങളിൽ കേന്ദ്രീകരിക്കുന്നതിനെക്കാൾ ജനപ്രതിനിധികൾക്ക് വിട്ടുകൊടുക്കാൻ സ്വയം തീരുമാനിച്ചവർ ആയിരുന്നു ഭൂട്ടാൻ രാജാക്കൻമാർ. മൂന്നാമത്തെ രാജാവായ ജിഗ്മെ ദോർജി വാങ് ചുക് പരമാധികാരം നാഷണൽ അസംബ്ലിക്കു നൽകി.1972-ൽ അദ്ദേഹം അകാലത്തിൽ മരണമടഞ്ഞു.ശേഷം ജിഗ്മെ സിങെ വാങ് ചുക് രാജാവായി. അന്ന് 17 വയസായിരുന്ന അദ്ദേഹത്തിന് നാഷണൽ അസംബ്ലി പരമാധികാരം തിരികെ നൽകി. പിതാവിനെപ്പോലെ തന്റെ പരമാധികാരം ജന സഭക്ക് നൽകുവാൻ ജിഗ് മെ ശ്രമിച്ചു.1998-ൽ മാത്രമേ ഇതിൽ വിജയിക്കുവാൻ അദ്ദേഹത്തിന് കഴി ഞ്ഞത്. 2005 ഡിസംബറിൽ ആദ്യത്തെ ദേശീയ തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭരണഘടന നിലവിൽ വരികയും ചെയ്തു.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഭൂട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്