"ബ്രഹ്മ വൈവർത്ത പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 1:
പതിനെട്ടു മഹാപുരാണങ്ങളുള്ളതിൽ പത്താമത്തെ പുരാണമാണ് '''ബ്രഹ്മവൈവർത്ത മഹാപുരാണം''' . ഇന്ന് ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണം, ഭഗവാൻ കൃഷ്ണന്റെ അതിശയകരമായ മഹിമാതിരേകങ്ങളെ വർണ്ണിക്കുന്നവയാണ് .
ബ്രഹ്മാവിന്റെ പരിണാമത്തെ സൂചിപ്പിക്കുന്നതായ കാര്യങ്ങൾ ഇതിലുണ്ടെന്നു പറയപ്പെടുന്നെങ്കിലും വാസ്തവത്തിൽ ഭഗവാൻ കൃഷ്ണന്റെ വ്യത്യസ്തമായൊരു ഉജ്ജ്വലഭാവമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും . ബ്രഹ്മത്തിന്റെ വിവർത്തഭാവങ്ങളിൽ നിന്നുമായി ലോകവും ചരാചരങ്ങളുമുണ്ടായി എന്നാണു ഇതിൽ പറയപ്പെടുന്നത് . ബ്രഹ്മാവിന്റെ
==പുരാണ ഘടന==
വരി 19:
'''ബ്രഹ്മഖണ്ഡ'''ത്തിലെ പരബ്രഹ്മ നിരൂപണത്തിൽ ബ്രഹ്മത്തിന്റെ സഗുണവും നിർഗ്ഗുണവുമായ ഭാവവും , ബ്രഹ്മം ക്ഷോഭിച്ചു സൃഷ്ടി തുടങ്ങിയതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് പറയുന്നെങ്കിലും , ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിൽ അതൊന്നും കാണുന്നില്ല . പകരം കൃഷ്ണന്റെ ഗോലോകത്തെയും ജാതി ക്രമങ്ങളെക്കുറിച്ചും ഇതിൽ പറഞ്ഞിരിക്കുന്നു . രാധാമാധവന്മാരുടെ ക്രീഡയും മറ്റുമൊക്കെ ഇതിൽ വിശദീകരിച്ചിരിക്കുന്നു .
'''ശ്രീകൃഷ്ണജന്മഖണ്ഡം''' വാസ്തവത്തിൽ ഈ പുരാണത്തിൽ ഇല്ലാത്തതാണ് . അതിലാകട്ടെ കൃഷ്ണന്റെ ജനനം മുതൽ ഗോലോകാരോഹണം വരെയുള്ളവ വിശദീകരിക്കുന്നത് കൂടാതെ , കൃഷ്ണന്റെ പല അമാനുഷിക ഭാവങ്ങളും അതിന്റെയൊക്കെ
മൂലപുരാണത്തിന്റെ അവസ്ഥ പൂർണ്ണമായും നമുക്കറിയാത്തതുകൊണ്ട് ദേശകാലങ്ങളെപ്പറ്റി ഉറപ്പിച്ചൊന്നും പറയുവാൻ സാധിക്കുകയില്ല .മൂലരൂപം അഞ്ചാം നൂറ്റാണ്ടിനു മുൻപ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് . ഇപ്പോൾ കിട്ടുന്ന പുരാണത്തിലെ മുഖ്യദേവത കൃഷ്ണയും രാധയുമാണ് . ഗ്രാമദേവത എന്ന നിലയിൽ ഒരു സങ്കല്പം രാധയ്ക്കുണ്ട് . ഗൗഡീയ സംസ്കാരങ്ങളിലെ പല ഉപദേശങ്ങളും രീതികളും ഈ പുരാണത്തിലുണ്ട് .അതിലുള്ള ഒരു വിശ്വദേവതയാണ് രാധ . ഭക്തിയെ സൂചിപ്പിക്കുന്നു . ഗൗഡീയ വൈഷ്ണവ സമ്പ്രദായവും, ഗീതാഗോവിന്ദവും, രാധയും വളരെയേറെ സ്വാധീനം ചെലുത്തപ്പെട്ടിരിക്കുന്നതിനാൽ , ഈ പുരാണത്തിന്റെ ഇപ്പോഴുള്ള രൂപം 12 ആം നൂറ്റാണ്ടിനു ശേഷം വന്നതാകാനാണ് സാധ്യത . ഗീതാഗോവിന്ദവും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണവും വളരെയേറെ സാദൃശ്യം പുലർത്തുന്നു . ഗീതാഗോവിന്ദവും ഇപ്പോഴത്തെ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും നാട് ബംഗാളാണ് . അതുകൊണ്ടു ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ 12 ആം നൂറ്റാണ്ടു തന്നെയാണ് ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും കാലഘട്ടമെന്നു വാദിച്ചാൽ തെറ്റ് പറയാനാകില്ല .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
|