"ബീരേന്ദ്ര രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: Added photo, please correct in your script
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 38:
1959 ൽ ബീരേന്ദ്ര യു.കെ.യിലെ എറ്റൺ കോളജിൽ ചേരുകയും 1964 വരെ അവിടെ പഠനം തുടർന്നതിനു ശേഷം നേപ്പാളിലേയ്ക്കു തിരിച്ചു പോകുകയും ചെയ്തു. പിന്നീട് തന്റെ രാജ്യത്തെക്കുറിച്ചു ഒരു സമഗ്രപഠനം നടത്തുന്നതിനുള്ള ശ്രമത്തിൽ നേപ്പാളിലെ വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളിലൂടെ കാൽനടയായും മറ്റു സഞ്ചരിക്കുകയും ഗ്രാമങ്ങളിലും ആശ്രമങ്ങലിലും ലഭ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചു കുറച്ചു നാൾ ജീവിക്കുകയും ചെയ്തു. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിൽ കുറച്ചു നാൾ ചിലവഴിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കുകയും 1967 – 1968 കാലഘട്ടത്തിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ രാഷ്ട്രീയമീമാംസ പഠിക്കുകയും ചെയ്തു. രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേയ്ക്കുള്ള സഞ്ചാരം അദ്ദേഹം ഏറെ ആസ്വദിക്കുകയും കാനഡ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, നിരവധി ഏഷ്യൻ രാജ്യങ്ങൾ ഇക്കാലത്ത് സന്ദർശിക്കുകയും ചെയ്തു.
 
1970 ഫെബ്രുവരി 27 ന് അദ്ദേഹം റാണ കുടുംബത്തിലെ ഐശ്വര്യ രാജ്യ ലക്ഷ്മി ദേവിയെ വിവാഹം കഴിച്ചു. ഏഷ്യയിലെ ഏറ്റവും ചിലവേറിയ വിവാഹാഘോഷങ്ങളിലൊന്നായ ഈ വിവാഹ മാമാങ്കത്തിന് 9.5 മില്ല്യണ് ഡോളർ ചിലവായതായിചെലവായതായി കണക്കാക്കപ്പെടുന്നു. ഇവർക്ക് ദീപേന്ദ്ര, ശ്രുതി, നിരഞ്ജൻ എന്നിങ്ങനെ മൂന്നു കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇവർ എല്ലാവരും തന്നെ 2001 ജൂണിലെ രാജകീയ കൂട്ടക്കൊലയോടനുബന്ധിച്ച് മരണമടയുകയായിരുന്നു.
 
മഹേന്ദ്ര രാജാവു നാടു നീങ്ങയതോടെ ബീരേന്ദ്ര 1972 ജനുവരി 31 ന് നേപ്പാളിലെ രാജാവായി അവരോധിതനായി. സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം തികച്ചും ഒരു ഏകാധിപതിയായിത്തന്നെ ഭരണം തുടരുകയും രാഷ്രട്രീയ പാർട്ടികളുടെ പ്രവർത്തനം നിരോധിക്കുകയും പഞ്ചായത്തുകൾ എന്നറിയപ്പെടുന്ന തദ്ദേശീയ കൌൺസിലുകളിലൂടെ ഭരണനിർവ്വഹണം നടത്തുകയും ചെയ്തു. ജനായത്ത ഭരണം വളരെ പിന്നോക്കാവസ്ഥയിലുള്ള തൻറെ രാജ്യത്തിനു താങ്ങാൻ പറ്റിയ ഒന്നല്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു. രാജാവായ ശേഷം അദ്ദേഹം നടത്തിയ ആദ്യ വിദേശ യാത്ര 1973 ഒക്ടോബറിൽ ഇന്ത്യയിലേയ്ക്കായിരുന്നു. പിന്നീട് രണ്ടു മാസങ്ങൾക്കു ശേഷം അദ്ദേഹം ചൈനീസ് സന്ദർശനം നടത്തി. രണ്ട് ഏഷ്യൻ ശക്തികൾക്കിടയിൽ ഞെരുങ്ങിക്കിടക്കുന്ന നേപ്പാളിന് ഈ രണ്ടു ശക്തികളുമായും നല്ല ബന്ധത്തിൽ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/ബീരേന്ദ്ര_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്