"കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 45:
35 വർഷം ജപ്പാൻ കൊറിയയെ അടക്കി ഭരിച്ചു. സ്വന്തം ഭാഷയോ ചരിത്രമോ പഠിക്കാൻ ആ കാലത്ത് കൊറിയക്കാർക്ക് അവകാശമില്ലായിരിന്നു. സമൂഹത്തിൻറെ എല്ലാ രംഗങ്ങളിലും ജാപ്പാനീകരണം നടപ്പായി. കൊറിയൻ ചക്രവർത്തി ഗോജോങ് മരിച്ചത് ജപ്പാൻകാർ വിഷം കൊടുത്തടുകൊണ്ടാണെന്ന് സംശയം ഉയർന്നതോടെ 1919 മാർച്ച് ഒന്നിന് കൊറിയൻ സ്വാതന്ത്ര്യവാദികൾ ഉണർന്നു. [[സോഉൾ]] നഗരത്തിൽ അവർ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.
ആയിരങ്ങൾ പങ്കെടുത്ത ആ സമരം ജപ്പാൻ അടിച്ചമർത്തി. 533 പേർ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ചൈനയിലെ [[ഷാങ്ഹായ്|ഷാങ്ഹായ്യിൽ]] കൊറിയൻ റിപ്പബ്ലിക് സർക്കാർ സ്ഥാപിതമായി. 1919 മുതൽ 1948 വരെയുള്ള കൊറിയൻ സർക്കാരായി ഇതിനെ കൊറിയൻ ഭരണഘടനയുടെ ആമുഖത്തിൽ അംഗീകരിച്ചിട്ടുണ്ട്.
1929-ൽ വിദ്യാർഥികൾ കലാപമുണ്ടാക്കിയപ്പോൾ ജപ്പാൻ സൈനീകശക്തിസൈനികശക്തി വർദ്ധിപ്പിച്ചു. ജാപ്പനീസ് [[ഷിന്റൊ|ഷിന്റൊ മതം]] അടിച്ചേൽപ്പിച്ചും കൊറിയൻ ഭാഷാപത്രങ്ങളും പുസ്തകങ്ങളും നിരോധിച്ചും കൊറിയൻ ചരിത്രം പഠിപ്പിക്കുന്നത് നിരോധിച്ചും കൊറിയൻ സംസ്കാരത്തെ തകർക്കാൻ ജപ്പാൻ ശ്രമിച്ചു.
[[രണ്ടാം ലോകമഹായുദ്ധം]] തുടങ്ങിയതോടെ 1941 ഡിസംബർ ഒമ്പതിന്
ഷാങ്ഹായ് കേന്ദ്രമാക്കിയുള്ള താൽക്കാലിക കൊറിയൻ സർക്കാർ ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. കൊറിയൻ വിമോചന സേനാംഗങ്ങൾ [[സഖ്യശക്തി|സഖ്യശക്തികൾക്കൊപ്പം]] ചേർന്ന് ജപ്പാനെതിരെ പോരാടി. സൗഹൃദക്കരാർ ഒപ്പുവച്ചതോടെ [[സോവിയറ്റ് യൂണിയൻ]] [[സൈബീരിയ|സൈബീരിയയിൽ]] നിന്നും കൊറിയയിലേക്ക് പ്രവേശിച്ചു. 1945 ഓഗസ്റ്റ്‌ 15-ന് ജപ്പാൻ കീഴടങ്ങി. സെപ്റ്റംബർ 8-ന് അമേരിക്കൻ സൈന്യം കൊറിയയുടെ തെക്കുഭാഗത്ത്‌ നിന്നും പ്രവേശിച്ചു.
താത്കാലിക കൊറിയൻ സർക്കാരിൻറെ താത്പര്യം അവഗണിച്ചുകൊണ്ട് രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് അമേരിക്ക നിർദേശിച്ചത്നിർദ്ദേശിച്ചത്. യുദ്ധാനന്തരം നടന്ന [[യാൾട്ട കോൺഫറൻസ്|യാൾട്ട കോൺഫറൻസിൽ]] വച്ച് '''മുപ്പത്തിയെട്ടാം സമാന്തര രേഖ''' (38th Parallel) നിർണ്ണയിച്ച് കൊറിയയെ തെക്കും വടക്കുമായി വിഭജിക്കാൻ തീരുമാനിച്ചു. അങ്ങിനെഅങ്ങനെ അമേരിക്കൻ നിയന്ത്രണത്തിലുള്ള [[ദക്ഷിണ കൊറിയ|ദക്ഷിണ കൊറിയയും]] സോവിയറ്റ് യൂണിയൻറെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കായി [[ഉത്തര കൊറിയ|ഉത്തര കൊറിയയും]] നിലവിൽ വന്നു.<ref>''ലോകരാഷ്ട്രങ്ങൾ'',ISBN 8126414650, D.C. Books, പുറം:265-266,</REF>
 
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/കൊറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്