"തവിട്ട്‍ രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
| status_system = IUCN3.1
| status_ref = <ref>http://www.iucnredlist.org/details/165488/0</ref>
}}[[കേരളം|കേരളത്തിൽ]] കാണപ്പെടുന്ന [[സൂചിവാലൻ കല്ലൻതുമ്പികൾ|സൂചിവാലൻ]] കുടുംബത്തിൽ ഉള്ള ഒരു [[കല്ലൻതുമ്പി|കല്ലൻതുമ്പിയിനമാണ്]] '''തവിട്ട്‍ രാജൻ''' {{ശാനാ|Anax parthenope}}.തവിട്ടു നിറമുള്ള ഉരസ്സും ഉദരത്തിന്റെ തുടക്കഭാഗത്ത് നീല പൊട്ടുകളുമുള്ളവയാണ് ഇവ. മരതകരാജനോട് വളരെയധികം സാമ്യമുള്ള ഇവയുടെ ഉരസ്സിലെ തവിട്ടു കലർന്ന പച്ച നിറവും വലുപ്പക്കുറവുംവലിപ്പക്കുറവും തിരിച്ചറിയുവാൻ സഹായിക്കുന്നു. കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ട് വരുന്ന ഒരു തുമ്പിയാണിത്. തുറസ്സായ ചതുപ്പുനിലങ്ങളിലും, തടാകങ്ങളിലുമാണ് കൂടുതലായും കണ്ടുവരുന്നത്. ഇളം മഞ്ഞ നിറമുള്ള തലയുടെ മുൻവശത്തിനു മുകളിലായി കറുപ്പ് നിറത്തിലുള്ള വരകളുണ്ട്. കണ്ണുകൾക്ക് തവിട്ടു കലർന്ന പച്ച നിറമാണ്. ഉരസ്സിന് പച്ചയിൽ തവിട്ടു നിറവും, അതിൽ നേരിയ കടും തവിട്ട് നിറത്തിലുള്ള വരകളും കാണപ്പെടുന്നു. ഇവയുടെ കറുത്ത കാലുകളുടെ ആരംഭ ഭാഗത്ത് ചുവപ്പ് കലർന്ന തവിട്ട് നിറമാണ്. ഉദരത്തിന്റെ ആദ്യത്തെ രണ്ടും മൂന്നും ഖണ്ഡങ്ങളിൽ കടുത്ത നീല നിറം കാണാം. കടും തവിട്ട് നിറത്തിലുള്ള ഉദരത്തിൽ ഇളം തവിട്ടോ മഞ്ഞയോ നിറത്തിലുള്ള പൊട്ടുകളും കലകളും ഇരു വശങ്ങളിലായി കാണാം. സുതാര്യമായ ചിറകുകളിൽ ഇളം തവിട്ട് ഛായയുണ്ട്. പ്രായമേറുന്തോറും ഈ തവിട്ട് നിറം കൂടി വരുന്നതുമാണ്. കാഴ്ചയിൽ ആൺതുമ്പിയോട് വളരെ സാദൃശ്യമുണ്ടെങ്കിലും പെൺതുമ്പികൾക്ക് ചിറകിലെ തവിട്ട് നിറം നന്നേ കുറവായിരിക്കും. പുല്ലുകൾ നിറഞ്ഞ ജലാശയങ്ങളിലും ചതുപ്പുനിലങ്ങളിലുള്ള ചെടികളിലുമാണ് മുട്ടകൾ നിക്ഷേപിക്കുന്നത്. <ref name="IBP">http://indiabiodiversity.org/species/show/256208</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തവിട്ട്‍_രാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്