"കെ.ജി. പൗലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 44:
}}കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ആൾ ആണ് '''ഡോ.കെ. ജി പൗലോസ്'''. നിരവധി കാലം തൃപ്പൂണിത്തുറ ഗവ. സംസ്കൃതകോളജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം കാലടി ശ്രീശങ്കരസംസ്കൃതസർവ്വകലാശാലയുടെ ആദ്യ റജിസ്റ്റ്രാരും കേരളകാലാമണ്ഡലം കല്പിത സർവ്വകാലാശാലയുടെ പ്രഥമ വൈസ്ചാൻസിലറായും പ്രവർത്തിച്ചു. ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലാ പ്രസിദ്ധീകരണവിഭാഗം തലവൻ ആണ്.ക്ലാസിക്കൽ കലകളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം ഈ വിഷയങ്ങളിൽ ധാരാളം പ്രഭാഷണങ്ങൾ നടത്തുന്നു.
==ജനനം,പഠനം, വ്യക്തി ജീവിതം==
എറണാകുളം ജില്ലയിൽ പുത്തങ്കാവിൽ 1946ൽ ജനിച്ചു. തൃപ്പൂണിത്തുറ പാഠശാലയിലും സംസ്കൃതകോളജിലും ആയി പഠനം. പ്രൊഫ ടി കെ രാമചന്ദ്രയ്യർ, ദാമോദരപിഷാരടി,തുടങ്ങിയ പ്രഗത്ഭരുടെപ്രഗല്ഭരുടെ ശിക്ഷണത്തിൽ സംസ്കൃതം എം ഏ പാസായി. സഹപാഠി കൂടി ആയ പ്രൊഫ. ടി കെ സരള ജീവിത സഖി ആയി. മനു, സ്മൃതി എന്നിവർ മക്കൽ
==ഔദ്യോഗിക വൃത്തി==
1969ൽ പട്ടാമ്പി നീലകണ്ഠശർമ്മ സംസ്കൃതകോളജിൽ സാഹിത്യവിഭാഗത്തിൽ അധ്യാപകനായി ഔദ്യോഗികവൃത്തി ആരംഭിച്ചു. 1986 മുതൽ തൃപ്പൂണിത്തുറ സംസ്കതകോളജ് പ്രിൻസിപ്പലായി. അക്കാലത്ത് തന്നെ [[മഹാത്മാഗാന്ധി സർവ്വകലാശാല]]സിൻഡിക്കേറ്റ് മെമ്പർ ആയി. 1996ൽ [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല|ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ]]ആദ്യ റജിസ്റ്റ്രാർ ആയി. 2007ൽ കേരളകലാമണ്ഡലം കല്പിത സർവ്വകലാശാല ആക്കിയപ്പോൾ അതിന്റെ ആദ്യ വൈസ് ചാൻസിലർ ആയി നിയമിതനായി. <ref>http://kgpaulose.info/index.php/personal</ref>
"https://ml.wikipedia.org/wiki/കെ.ജി._പൗലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്