"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(തീരെ പക്വതയില്ലാത്ത തിരുത്ത് . നീക്കിയിട്ടുണ്ട്)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 , 48 , 49]
 
അദ്ദേഹം അർജ്ജുനനേയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങിനെയെങ്കിൽഅങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ".
"എന്താണ് അങ്ങേക്ക് വേണ്ടത് ? "- മഹാനായ ഏകലവ്യൻ തിരക്കി .
" നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് "-ദ്രോണർ പറഞ്ഞു .
നാഗാസ്ത്രം പ്രയോഗിച്ചപ്പോൾ ദിക്കൊക്കെയും ശോഭിച്ചു . വാനത്തിൽ കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട്
കർണ്ണന്റെ നാഗാസ്ത്രം മുന്നേറി . അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട് " അർജ്ജുനാ നീ മരിച്ചു കഴിഞ്ഞു " എന്ന് കർണ്ണൻ വെമ്പലോടെ പറഞ്ഞുപോയി . എന്നാൽ ഭഗവാൻ കൃഷ്ണൻ സമയോചിതമായി പ്രവർത്തിച്ചു .
ഭയാനകമായ നാഗാസ്ത്രം വരുന്നതുകൊണ്ട് ഭഗവാൻ കൃഷ്ണൻ അർജ്ജുനന്റെ തേർത്തട്ടിനെ നാലംഗുലം ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തുകയും പാഞ്ഞുവന്ന നാഗാസ്ത്രം അർജ്ജുനന്റെ കിരീടത്തെ തകർത്തുകൊണ്ട് കടന്നുപോകുകയും ചെയ്തു . ദേവേന്ദ്രൻ അണിയിച്ച ഈ കിരീടത്തിന്റെ മഹത്വത്താലാണ്മഹത്ത്വത്താലാണ് അർജ്ജുനന് കിരീടി എന്ന് പേരുണ്ടായത് . ദിവ്യാസ്ത്രങ്ങൾക്കു പോലും അപ്രതിരോധ്യമായ ആ കിരീടത്തെ കർണ്ണന്റെ സർപ്പമുഖബാണം തകർത്തുകളഞ്ഞു . കിരീടം കത്തിക്കരിഞ്ഞു പൊടിയായി നിലംപതിച്ചു . അതിനു ശേഷം അശ്വസേന നാഗം കിരീടം വീണ സ്ഥാനത്തുനിന്നും ഉയർന്നുവന്നു കർണ്ണനോട് തന്നെ വീണ്ടും ഒരസ്ത്രത്തോടൊപ്പം അയയ്ക്കുവാനും കര്ണ്ണന് വേണ്ടി താൻ അർജ്ജുനനെ വധിക്കുമെന്നും അറിയിച്ചു . എന്നാൽ കർണ്ണൻ അത് സ്വീകരിക്കുകയുണ്ടായില്ല . തുടർന്ന് അർജ്ജുനനെ വധിക്കുവാനായി സ്വയം അസ്ത്രരൂപമെടുത്തു കുതിച്ചു പാഞ്ഞ നാഗത്തെ കൃഷ്ണൻ അർജ്ജുനനു കാണിച്ചു കൊടുക്കുകയും ആറ് മഹാസ്ത്രങ്ങളാൽ അർജ്ജുനൻ ആ നാഗത്തെ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തു .
തുടർന്നു നടന്ന യുദ്ധത്തിൽ അർജ്ജുനൻ ബാണങ്ങളാൽ കർണ്ണനെ തീർത്തും പരവശനാക്കുകയുണ്ടായി . ആ സമയത്തു അർജ്ജുനൻ കർണ്ണനെ വധിക്കുകയുണ്ടായില്ല . അതുകണ്ടു കൃഷ്ണൻ അർജ്ജുനനെ ശാസിച്ചു . തുടർന്ന് കർണ്ണൻ വീണ്ടും ഉന്മേഷവാനായി യുദ്ധം തുടങ്ങിയെങ്കിലും പണ്ട് കിട്ടിയ ബ്രാഹ്മണശാപത്താൽ കർണ്ണന്റെ തേരിന്റെ ഇടത്തേചക്രം ഭൂമിയിൽ താണുപോയി . തേര് ഇളകുകയുണ്ടായില്ല . കൂടാതെ പരശുരാമന്റെ ശാപത്താൽ [[ബ്രഹ്‌മാസ്‌ത്രം|ബ്രഹ്മാസ്ത്രം]] വേണ്ടവിധം തോന്നുകയുണ്ടായില്ല . കർണ്ണൻ ആകപ്പാടെ പരിഭ്രമിച്ചു നടുങ്ങിപ്പോയി . തന്റെ വധകാലം അടുത്തെന്നോർത്തു അദ്ദേഹം സഹിക്കാനാകാതെ ധർമ്മത്തെ അധിക്ഷേപിച്ചു . തുടർന്ന് അർജ്ജുനന്റെ അസ്ത്രങ്ങളേറ്റുകൊണ്ടു തേരിൽ നിന്നും ചാടിയിറങ്ങിയ കർണ്ണൻ തന്റെ രണ്ടു കയ്യുംകൊണ്ടു രഥചക്രത്തെ പിടിച്ചു പൊക്കിനോക്കി . ഫലമുണ്ടായില്ല . രഥചക്രം അണുമാത്രം പോലുമിളകിയില്ല .ആ തത്രപ്പാടിൽ കർണ്ണൻ ദിവ്യമായ തന്റെ രഥചക്രങ്ങളെ വലിക്കവേ ഭൂമണ്ഡലത്തെയാകെ നാലംഗുലം വലിച്ചുയർത്തിക്കളഞ്ഞു .
എന്നിട്ടും രഥചക്രം ഇളകിയില്ല .
 
തുടർന്ന് യുധിഷ്ഠിരൻ രോമാഞ്ചത്തോടെ പറഞ്ഞു.
" ദ്രോണരും കർണ്ണനും അയച്ച ബ്രഹ്മാസ്ത്രം കൃഷ്ണനല്ലാതെ ആര്ക്കും തടുക്കുവാൻ സാധിക്കുകയില്ല . സംശപ്തകപ്പടയെ ജയിച്ചതും മറ്റാരുടെയും കഴിവ് കൊണ്ടല്ല . ഭാരതയുദ്ധത്തില് അര്ജുനൻ പിന്തിരിയാതിരുന്നതും ജനാര്ദ്ദനന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ് . അതുപോലെ അങ്ങയുടെ മഹത്വങ്ങൾമഹത്ത്വങ്ങൾ ഞാൻ പലതും ഓര്ക്കുന്നു . കര്മ്മങ്ങളുടെ ഫലവും തേജസ്സിന്റെ ഗതിയും ശുഭം തന്നെയാണ് . വ്യാസമുനി ഉപപ്ളാവ്യത്തില് വച്ച് "ധര്മ്മം എവിടെയുണ്ടോ അവിടെ കൃഷ്ണനുമുണ്ട്.കൃഷ്ണൻ എവിടെയുണ്ടോ , അവിടെ ജയവും ഉണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു ".
 
ഇത്തരത്തിൽ ലോകനാഥനായ കൃഷ്ണന്റെ സഹായത്താൽ മാത്രമാണ് അർജ്ജുനൻ ദ്രോണരോടും കർണ്ണനോടും ഉള്ള യുദ്ധത്തിൽ ജീവനോടെ രക്ഷപ്പെട്ടതെന്നു കാണാവുന്നതാണ് . ധർമ്മത്തിന്റെ ഭാഗത്തു നിന്നതിനാൽ ഭഗവാൻ അർജ്ജുനന്റെ രക്ഷയ്ക്കുണ്ടായിരുന്നു .
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2583267" എന്ന താളിൽനിന്ന് ശേഖരിച്ചത്