"അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഹക്ക്ൾബെറി ഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
മദ്യപാനം നിർത്തി എന്ന് പറഞ്ഞുകൊണ്ട് പാപ് ഹക്കിനെ നിയമപരമായി കൂടെ നിർത്തുവാനുള്ള അനുമതി മേടിച്ചു. ഹക്കിന്റെ സ്‌കൂൾ ജീവിതവും സംസ്കാരവും ഇഷ്ടപ്പെടാത്ത പാപ് വീണ്ടും മദ്യപാനത്തിലേക്ക് തിരിഞ്ഞു.
ഒരു ദിവസം ഹക്കിനെ തട്ടിക്കൊണ്ടുപോയി പാപ് മുറിയിൽ അടച്ചിട്ടു. ഭിത്തിയിൽ തുളയിട്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിയും മുൻപ് പാപ് തിരിച്ചെത്തി. പാപിൻറെ രീതികൾ കൂടുതൽ ക്രൂരമായതോടെ അവിടുന്ന് രക്ഷപെടാൻ ഹക്ക് തീരുമാനിച്ചു. പിറ്റേന്ന് പുഴയിൽ തോണി കാണുന്ന ഹക്ക് തന്നെ വീണ്ടും അടച്ചിട്ട ശേഷം നേരത്തെ ഉണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തിറങ്ങി. താൻ മരിച്ചതായി വരുത്തിത്തീർക്കാൻ ഒരു കാട്ടുപന്നിയെ കൊന്ന് അതിന്റെ ചോര ചിതറിയശേഷം ദ്വാരം അടച്ച് തോണിയിൽ സഞ്ചറിച്ച് ജാക്സൺ ദ്വീപിലെത്തി.പിറ്റേന്ന് പിപും താച്ചറും ടോമും മറ്റു പലരും മരിച്ചു എന്ന് കരുതുന്ന ഹക്കിന്റെ മൃതദേഹം കണ്ടെത്താൻ ദ്വീപിന്റെ പരിസരത്ത് സഞ്ചരിച്ചു. ദ്വീപിൽ മൂന്നുദിവസം ഒറ്റയ്ക്ക് കഴിയുന്ന ഹക്ക് നാലാം ദിവസം മിസ് വാട്സണിന്റെ അടിമയായിരുന്ന ജിമ്മിനെ കണ്ടു. തന്നെ വിൽക്കാൻ പോകുകയാണെന്നറിഞ്ഞ് ഓടിപ്പോന്നതാണ് ജിം.
ദിവസങ്ങൾക്കു ശേഷം വിവരങ്ങളറിയാൻ ഹക്ക് പെണ്ണായി വേഷപ്രച്ഛന്നനായി നാട്ടിലേക്ക് ചെന്നു. ഹക്കിന്റെ വധത്തിൽ പ്രതിയായി സംശയിക്കപ്പെടുന്നത് പ്രധാനമായും പിപ് ആണെന്നും ജിമ്മിനെയും സംശയമുണ്ടെന്നും ഒരു സ്ത്രീയിൽനിന്ന് അറിഞ്ഞു. ജാക്സൺ ദ്വീപിൽ ജിം ഉണ്ടാവാം എന്ന് സ്ത്രീ കരുതുന്നു. പ്രച്ഛന്നനായ ഹക്ക് ആണാണെന്നും മനസിലാക്കുന്നമനസ്സിലാക്കുന്ന ആ സ്ത്രീയോട് മറ്റൊരു വ്യാജ പേര് പറഞ്ഞിട്ട് ഹക്ക് പോയി. ഹക്കും ജിമ്മും ജാക്സൺ ദ്വീപിൽ നിന്നും യാത്ര തുടങ്ങി.
ഇരുവരും നീണ്ട യാത്ര ചെയ്യുന്നു. എന്നാൽ ലക്ഷ്യസ്ഥാനമായ കെയ്റോ(ഇല്ലിന്നോയ്‌സ്) അവർ കടന്നുപോയത് മൂടൽമഞ്ഞു കാരണം ശ്രദ്ധിച്ചില്ല. തിരികെ യാത്ര ചെയ്യാമെന്ന് തീരുമാനിച്ചു. എന്നാൽ ഒരു സ്റ്റീമ്പോട്ടുമായി ഇടിച്ച് ചങ്ങാടം തകർന്നു. ഹക്കും ജിമ്മും ഇരുവഴിക്കാകും. കരയിലെത്തി. അവിടുത്തെ ഗ്രാൻഗെർഫോർഡ് കുടുംബം ഹക്കിനെ അവിടെ താമസിപ്പിച്ചു. ഹക്ക് വ്യാജമായ പേരും കഥയുമാണ് അവിടെ അവതരിപ്പിച്ചത്. ഹക്കിന്റെ പ്രായമുള്ള ബക്ക് എന്ന കുട്ടിയുമായി ഹക്ക് അടുത്ത സുഹൃത്തായി. ഗ്രാൻഗെർഫോർഡ് കുടുംബം ഷെഫേർഡ്സൺ കുടുംബവുമായി ശത്രുതയിലാണെന്ന് മനസിലാക്കിമനസ്സിലാക്കി. പിന്നീട് ഹക്ക് ജിമ്മിനെ വീണ്ടും കണ്ടു. ചങ്ങാടം കണ്ടെത്തി എന്ന് അറിയിച്ചു. പിന്നീട് ഗ്രാൻഗെർഫോർഡ് ഷെഫേർഡ്സൺ കുടുംബങ്ങളിൽ നിന്നും ഒളിച്ചോട്ടമുണ്ടാകുന്നതോടെ ഇരു കുടുംബങ്ങളും തമ്മിൽ പോരാട്ടമുണ്ടാവുകയും ബക്ക് മരിക്കുകയും ചെയ്തു. വിഷമത്തോടെ ഹക്ക് യാത്ര തുടരാൻ തീരുമാനിച്ചു.
പിന്നീട് ഹക്ക് കാണുന്നത് ഡ്യൂക്ക് ആണെന്നും ഫ്രാൻസിന്റെ കിരീടാവകാശിയാണെന്നും അവകാശപ്പെടുന്ന രണ്ടു പേരെയാണ്. ഇരുവരും കബളിപ്പിച്ച് തട്ടിയെടുത്ത പണം അവകാശികൾക്ക് നല്കാൻ ഹക്ക് ശ്രമിച്ചു.
പിന്നീട് ഇവർ ജിമ്മിനെ വീണ്ടും അടിമയായി വിറ്റു എന്നറിഞ്ഞ ഹക്ക് ജിമ്മിനെ രക്ഷിക്കാൻ തീരുമാനിച്ചു.
ഇതിനായി ശ്രമിക്കുന്ന ഹക്കിനെ കാണുന്ന സ്ത്രീ അത് തൻറെ അനന്തരാവണനെന്നു തെറ്റിധരിച്ചു. ആ സ്ത്രീയുടെ അനന്തരവൻ ടോം സോയർ ആണെന്ന് പിന്നെ ഹക്ക് മനസിലാക്കിമനസ്സിലാക്കി. പിന്നീട് ടോമിനെ കണ്ട് ഹക്ക് സ്ഥിതികൾ അറിയിച്ചു. ഹക്ക് മരിച്ചുപോയി എന്ന് ആദ്യം കരുതിയിരുന്ന ടോം ജിമ്മിനെ രക്ഷിക്കാൻ സഹായിക്കാം എന്ന് പറഞ്ഞു. ജിമ്മിനെ എവിടെയാണ് തടവിലിട്ടിരിക്കുന്നതെന്ന് കണ്ടെത്തിയശേഷം രക്ഷിക്കുവാനുള്ള പദ്ധതി തുടങ്ങി. ഹക്കിന്റെ പദ്ധതികൾ നിസ്സാരവും എളുപ്പവുമാണെന്ന് പറഞ്ഞുകൊണ്ട് ടോം സമയമെടുക്കുന്ന ഒരു പദ്ധതി തീരുമാനിച്ചു. ജിമ്മിനെ രക്ഷിക്കാൻ എളുപ്പമാണെന്ന് കാണുന്ന ടോം അത് ബുദ്ധിമുട്ടാക്കാൻ സ്വയം ശ്രമിക്കുന്നു. ഒടുവിൽ ജിമ്മിനെ പുറത്തെത്തിച്ചശേഷം മൂന്നുപേരും ഓടി വള്ളത്തിൽ കയറി രക്ഷപെടുന്നു. ഇതിനിടെ കാലിന് വെടിയേറ്റ ടോമിന് വൈദ്യസഹായം അന്വേഷിക്കാൻ ഹക്ക് തിരിച്ചു ചെന്നു. ഹക്ക് നേരെ ടോമിന്റെ അമ്മാവന്റെ മുൻപിൽ ചെന്നുപെട്ടു. ഹക്കിനെ വീട്ടിൽ കൊണ്ടുപോയി. പിന്നെ പാതി ബോധത്തോടെയുള്ള ടോമിനെയും ജിമ്മിനെയും കൊണ്ട് ആളുകൾ വീട്ടിൽ എത്തി. ജിമ്മിനെ ആളുകൾ ബന്ധിക്കുമെങ്കിലും ഡോക്ടർ ഇടപെടും. ബോധം വന്ന ടോം മിസ് വാട്സൺ രണ്ട് മാസം മുൻപ് മരിച്ചു എന്നും വിൽ അനുസരിച്ച് ജിമ്മിനെ സ്വതന്ത്രനാക്കണമെന്നും അറിയിച്ചു. അപ്പോഴേക്കും അവിടെയെത്തിയ ടോമിന്റെ അമ്മായി പോളി ടോമിനെയും ഹക്കിനെയും തിരിച്ചറിയുക്കുയും വഴക്കുപറയുകയും ചെയ്തു, ഹക്കിന്റെ അച്ഛൻ മരിച്ചു എന്ന വാർത്തയും ടോം അറിയിച്ചു.
 
== പരിഭാഷ ==