"വാൾ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആഫ്രിക്കയിലെ നദി
"Vaal River" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

15:58, 10 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണാഫ്രിക്കയിലുള്ള ഓറഞ്ച് നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ് വാൾ നദി. ഉംപുമലാങ്ക പ്രൊവിൻസിലുള്ള ബ്രെയ്ട്ടെനിൽ നിന്നാണ് വാൾ നദി ഉത്ഭവിക്കുന്നത്. ഇത് ജോഹനാസ്ബെർഗ്ഗിന് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. എർമിലോക്ക് 30 കിലോമീറ്റർ വടക്കായാണ് ബ്രെയ്ട്ടെൻ സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ബ്രെയ്ട്ടെൻ[1]. വാൾ നദി പടിഞ്ഞാറോട്ടൊഴുകി വടക്കേ മുനമ്പിലുള്ള കിമ്പെർലിക്ക് തെക്ക്കിഴക്കായി ഓറഞ്ച് നദിയിൽ ചേരുന്നു. വാൾ നദിക്ക് 1,120 കിലോമീറ്റർ നീളമുണ്ട്. ഉംപുമലാങ്ക, ഗൗടെങ്ക്എന്നിവ ഈ നദിയുടെ തെക്കേതീരത്തായും വടക്ക് കിഴക്കേ പ്രൊവിൻസ്  വടക്കേ തീരത്തും സ്ഥിതിചെയ്യുന്നു. ഈ നദിയാണ് ഇവയെ വേർതിരിക്കുന്നത്.

പോഷകനദികൾ

ഹാർട്സ് നദി, വാൽസ് നദി, വാട്ടർവാൾ നദി, ബാംബോയെസ് സ്പ്രുട്ട്, ബ്ലെസ്ബോക് സ്പ്രുട്ട്, മൂയി നദി, വെറ്റ് നദി, റെനോസ്റ്റെർ നദി, റിയെറ്റ് നദി, ക്ലിപ് നദി, വെയ്ൽഗെ നദി എന്നിവയാണ് വാൾ നദിയുടെ പ്രധാന പോഷക നദികൾ.

References

  1. Times Comprehensive Atlas, 12th ed.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വാൾ_നദി&oldid=2582826" എന്ന താളിൽനിന്ന് ശേഖരിച്ചത്