"രാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പവും ആയതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം എന്ന് ശാര്‍ങ്ങദേവന്‍ പറയുന്നു. <ref> താള്‍ 14, ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം ഒന്ന്- എ.കെ. രവീന്ദ്രനാഥ് - സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസര്‍ക്കാര്‍, 2004</ref>
 
മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്‍കുന്ന ശ്രുതികളാണു രാഗം എന്നു [[എ.കെ. രവീന്ദ്രനാഥ്]] രാഗത്തെ നിര്‍വചിച്ചിട്ടുണ്ട് . <ref> താള്‍ 13, ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം ഒന്ന്- എ.കെ. രവീന്ദ്രനാഥ് - സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസര്‍ക്കാര്‍, 2004</ref>
 
''നാദേതി വേദം സാമവേദം ഇതി സംഗീതം'' എന്നതാണ് ഭാരതീയ ശാസ്ത്രീയസംഗീതത്തെ കുറിച്ചുള്ള പൊതുസങ്കല്പം.ഏത് സംഗീതത്തിന്റേയും പ്രധാനഘടകം ശബ്ദം ആണ്.ഈ ശബ്ദത്തെ ലയാനുസാരിയായി ക്രമീകരിച്ചാല്‍ സംഗീതം ഉണ്ടാവുന്നു.ഭാരതീയ വേദപ്രാമാണികഗ്രന്ഥങ്ങളിലെ ആദ്യശബ്ദമായി കണക്കാക്കുന്നത് ''ഓംകാരശബ്ദത്തേയാണ്''.സംഗീതത്തില്‍ എതൊരു ശബ്ദത്തേയും പുറപ്പെടുവിക്കാന്‍ 7 ശബ്ദങ്ങൾക്ക് സാധിക്കുന്നു.ഈ 7 സ്വരങ്ങളെ '''സപ്തസ്വരങ്ങൾ''' എന്ന് വിശേഷിപ്പിക്കുന്നു.ഭാരതീയ സംഗീതത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത് ഈ സപ്തസ്വരങ്ങളേയാണ്.
"https://ml.wikipedia.org/wiki/രാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്