"നെഹ്റു ട്രോഫി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{prettyurl|Nehru Trophy Boat Race}}
[[പ്രമാണം:Nehru Trophy Boat Race 2012 7791.JPG|thumb|right|
[[കേരളം|കേരളത്തിലെ]] പ്രധാന ജലമേളകളിലൊന്നാണ് '''നെഹ്റു ട്രോഫി [[വള്ളംകളി]]'''. [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[പുന്നമട കായൽ|പുന്നമടക്കായലിൽ]] വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും [[ഓഗസ്റ്റ്]] മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.
== ചരിത്രം ==
[[File:Alapuzha_Nehru_Trophy_Boat_Race.jpg|image|
[[ഇന്ത്യ|ഇന്ത്യയുടെ]] പ്രഥമ പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്റു|ജവഹർലാൽ നെഹ്റുവിന്റെ]] കേരള സന്ദർശനത്തോടനുബന്ധിച്ച് [[കേരള സർക്കാർ]] പ്രത്യേകമൊരുക്കിയ [[ചുണ്ടൻവള്ളം]]കളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. [[1952]]ലായിരുന്നു ഇത്. [[ആലപ്പുഴ]] ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻവള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽപ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ [[നടുഭാഗം ചുണ്ടൻ|നടുഭാഗം ചുണ്ടനിൽ]] ചാടിക്കയറി. നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയും]] [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയും]] ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു.
|