"ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
}}
 
[[ദക്ഷിണേന്ത്യ]]യിൽ [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിൽ [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു [[ഹിന്ദു|ഹൈന്ദവ]] [[ക്ഷേത്രം|ക്ഷേത്രമാണ്]] '''ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം'''. [[തൃശ്ശൂർ]] പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി [[ഗുരുവായൂർ]] [[പട്ടണം|പട്ടണത്തിൽ]] സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ചതുർബാഹു മഹാവിഷ്ണുരൂപത്തിലുള്ള പരബ്രഹ്മസ്വരൂപനായ ഭഗവാൻ ശ്രീകൃഷ്ണനാണ്. റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ [[തിരുമല വെങ്കടേശ്വര ക്ഷേത്രം|തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം]], [[പുരി ജഗന്നാഥക്ഷേത്രം]], [[ബദരീനാഥ് ക്ഷേത്രം|ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം]] എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവദേവാലയവും ഇതുതന്നെയാണ്. പരമാത്മാവായ ശ്രീകൃഷ്ണനെ 12 ഭാവങ്ങളിൽ ഇവിടെ ആരാധിയ്ക്കുന്നു. ഇവിടുത്തെ ചതുർബാഹുവായ ഭഗവദ്സ്വരൂപം മനുഷ്യനിർമിതമല്ലെന്നും ദ്വാരകയിൽ ഭഗവാൻ കൃഷ്ണൻ നേരിട്ട് ആരാധിച്ച നാരായണസ്വരൂപമാണെന്നു സങ്കൽപ്പം. ദുരിതങ്ങൾ അകന്ന് ഐശ്വര്യം സിദ്ധിയ്ക്കുവാനും മോക്ഷപ്രാപ്തിയ്ക്കും ഭക്തർ ഇവിടെ ദർശനം നടത്തുന്നു. [[കുംഭം|കുംഭമാസത്തിൽ]] [[പൂയം (നക്ഷത്രം)|പൂയം]] നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|വെളുത്ത ഏകാദശി]], [[ചിങ്ങം|ചിങ്ങമാസത്തിൽ]] [[അഷ്ടമിരോഹിണി]], [[മേടം|മേടമാസത്തിൽ]] [[വിഷു]] എന്നിവയും വിശേഷമാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി [[ഗണപതി]], [[അയ്യപ്പൻ]], [[വനദുർഗ്ഗ|വനദുർഗ്ഗാഭഗവതി]] എന്നിവരും കുടികൊള്ളുന്നു.
 
==ഭരണം==
വരി 59:
 
== ചരിത്രം ==
ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു.{{who}} എന്നാൽ അതിനെ ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ [[തമിഴ്]] പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ ''കുരവൈയൂർ'' എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും [[മേൽപ്പത്തൂർ നാരായണ ഭട്ടതിരി|മേൽപ്പത്തൂരിന്റെ]] [[നാരായണീയം]] ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്. "തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു പൊന്നാനി താലൂക്കിൽത്തന്നെയുള്ള ഗുരുവായൂർ ക്ഷേത്രമാണ് (തിരുനാവായ ഇന്ന് [[മലപ്പുറം ജില്ല]]യിൽ [[തിരൂർ താലൂക്ക്|തിരൂർ താലൂക്കിലും]] ഗുരുവായൂർ ഇന്ന് തൃശ്ശൂർ ജില്ലയിൽ [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിലുമാണ്]]). തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം". [[ വില്യം ലോഗൻ]] [[മലബാർ മാനുവൽ|മലബാർ മാനുവലിൽ]] ഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
 
[[മൈസൂരു|മൈസൂർ]] കടുവ എന്നറിയപ്പെട്ട [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പടയോട്ടക്കാലത്ത് കേരളത്തിലെ, വിശിഷ്യാ [[മലബാർ|മലബാറിലെ]] ക്ഷേത്രങ്ങൾ പലതും തകർക്കപ്പെട്ടിരുന്നു. അവയിൽ പലതിലും ഇന്നും അത്തരം പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും അത്തരത്തിൽ തകർക്കപ്പെടുമോ എന്നൊരു സംശയം നാട്ടുകാരായ ഹിന്ദുക്കൾക്ക് തോന്നി. അവർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയെയും തന്ത്രി, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. തുടർന്ന്, സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ച അവർ കണ്ടെത്തിയത് കേരളത്തിലെ മറ്റൊരു പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം|അമ്പലപ്പുഴ]]യാണ്. അമ്പലപ്പുഴ അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന [[കാർത്തിക തിരുനാൾ രാമവർമ്മ|ധർമ്മരാജ]]യുടെ അനുമതി വാങ്ങിയാണ് അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുപോയി. അവിടെ ക്ഷേത്രത്തിന്റെ തെക്കേ നടയിലുണ്ടായിരുന്ന പഴയ [[ചെമ്പകശ്ശേരി]] രാജവംശത്തിന്റെ കൊട്ടാരത്തിൽ (ചെമ്പകശ്ശേരി രാജ്യം 1748-ൽ [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]] പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചിരുന്നു) പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചത്. അതിനോടുചേർന്ന് ഒരു [[തിടപ്പള്ളി]]യും അടുത്ത് ഒരു [[കിണർ|കിണറും]] കൂടി പണിയിച്ചു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. ഇന്ന് ആ സ്ഥലം, 'അമ്പലപ്പുഴ ഗുരുവായൂർ നട' എന്നറിയപ്പെടുന്നു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കും. ഇത് ഗുരുവായൂരപ്പന്റെ പ്രതീകമായി വിശ്വസിച്ചുവരുന്നു.