"നിക്കോൺ ഡി7000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'2010 സെപ്റ്റംബർ 10-നു നിക്കോൺ കമ്പനി പ്രഖ്യാപിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:51, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

2010 സെപ്റ്റംബർ 10-നു നിക്കോൺ കമ്പനി പ്രഖ്യാപിച്ച 16.2 മെഗാപിക്സൽ ഡിജിറ്റൽ സിംഗിൾ-ലെൻസ്‌ റിഫ്ലക്സ് (ഡിഎസ്എൽആർ) ക്യാമറയാണ് നിക്കോൺ ഡി7000. [1] ഇത് പ്രഖ്യാപിക്കപ്പെട്ട സമയത്ത് പ്രൊഫഷണൽ ഡി300എസ് ക്യാമറയ്ക്കും മിഡ്റേഞ്ച് ഡി90 ക്യാമറയ്ക്കും ഇടയിൽ പുതിയ ക്ലാസ്സ്‌ ആയിരുന്നു. [2] is a 16.2-megapixel digital single-lens reflex camera (DSLR) model announced by Nikon on September 15, 2010. At the time of announcement, it was a new class of camera placed between the professional D300S and the midrange D9.[3][4][5][6]

2011-ൽ നിക്കോൺ ഡി7000 4 പ്രമുഖ അവാർഡുകൾ സ്വന്തമാക്കി: ദി റെഡ് ഡോട്ട് പ്രോഡക്റ്റ് ഡിസൈൻ, ടിപയുടെ ‘ബെസ്റ്റ് ഡി-എസ്എൽആർ അഡ്വാൻസ്‌ഡ്’ വിഭാഗം, ഐസയുടെ ‘യൂറോപ്പിയൻ അഡ്വാൻസ്‌ഡ് എസ്എൽആർ ക്യാമറ 2011-2012’, ക്യാമറജിപി ജപ്പാൻ 2011 റീഡർസ് അവാർഡ്‌. [7][8][9][10]

സവിശേഷതകൾ

  • സോണി ഐഎംഎക്സ്071 16.2 മെഗാപിക്സൽ സിമോസ് സെൻസർ, 4.78 മൈക്രോമീറ്റർ പിക്സൽ സൈസ് നിക്കോൺ ഡിഎക്സ് ഫോർമാറ്റ്‌
  • നിക്കോൺ എക്സ്പീഡ് 2 ഇമേജ്/വീഡിയോ പ്രോസസ്സർ
  • മോണോ സൗണ്ട്, സ്റ്റീരിയോ എക്ക്സ്റ്റർനൽ മൈക്ക് സപ്പോർട്ട്, ഫിലിം ചെയ്യുന്ന സമയത്ത് ഓട്ടോ ഫോക്കസ്സോടുകൂടി ഫുൾ എച്ഡി 1080പി (സെക്കണ്ടിൽ 24 ഫ്രെയിമുകൾ) മൂവി മോഡ്.
  • രണ്ട് യൂസർ-കസ്റ്റം മോഡുകൾ
  • ബിൾഡ് ഇൻ സെൻസർ ക്ലീനിംഗ് സിസ്റ്റം
  • ഫയൽ ഫോർമാറ്റുകൾ: ജെപെഗ്, നെഫ്, എംഒവി
  • ജിപിഎസ് യൂണിറ്റ് കണക്റ്റ് ചെയ്യുന്നത് സപ്പോർട്ട് ചെയ്യുന്നു

സ്വീകരണം

പുറത്തിറങ്ങിയത് മുതൽ നിക്കോൺ ഡി7000 മികച്ച റിവ്യൂകൾ ആണു ലഭിച്ചത്, വിലകൂടിയ ഡി300എസ്സിനേക്കാൾ അപ്രാപ്യവും ഡി90-നേക്കാൾ മികച്ചതും ആണെന്ന് പലരും അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഫോട്ടോഗ്രഫി റിവ്യൂ ക്യാമറയ്ക്ക് 80% സ്കോർ നൽകി, ക്യാമറയുടെ സവിശേഷതകളും ചിത്രത്തിൻറെ മികവും പ്രകീർത്തിക്കപ്പെട്ടു. സിനെറ്റ് റിവ്യൂവിൽ എഡിറ്റർസ് ചോയിസ് അവാർഡിൽ അഞ്ചിൽ നാല് സ്റ്റാർ ലഭിച്ചു.

നിക്കോൺ കോർപ്പറേഷൻ ടോക്കിയോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. കൂടുതലായും ഛായാഗ്രാഹണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് നൈക്കോൺ നിർമ്മിക്കാറ്. ക്യാമറ, ദൂരദർശിനി, മൈക്രോസ്കോപ്പ്, ലെൻസ് എന്നിവ അടങ്ങുന്ന ഈ ഉൽപ്പന്നനിരയുടെ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ് നിക്കോണിനുള്ളത്. കാനൺ, കാസിയോ, കൊഡാക്ക്, സോണി, പെന്റാക്സ്, പാനസോണിക്, ഫൂജിഫിലിം, ഒളിമ്പസ് എന്നിവയാണ് നിക്കോണിൻറെ മുഖ്യ എതിരാളികൾ.

1917-ൽ നിഹോൺ കൊഗാക്കു കോഗ്യോ കബുഷികിഗൈഷാ എന്ന പേരിലായിരുന്നു ഈ കമ്പനി പ്രവർത്തിച്ചുതുടങ്ങിയത്. 1988-ൽ നിക്കോൺ കോർപ്പറേഷൻ എന്ന് ഈ കമ്പനിയെ പുനർനാമകരണം ചെയ്തു. ജപ്പാനിലെ തന്നെ മിത്സുബിഷി ഗ്രൂപ്പിൻറെ ഭാഗമാണ് നിക്കോൺ. നിക്കോൺ എന്ന നാമം 1946-ൽ തന്നെ നിഹോൺ കൊഗാക്കു എന്ന വാക്കും സീസ് ഇകോൺ എന്ന വാക്കും സം‌യോജിപ്പിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്നു.

അവലംബം

  1. Nikon D7000 RAW Burst Test (SDHC, SDXC, UHS-I card speed review) The Sports Photo Guy
  2. "Nikon D7000". Nikon Corporation.
  3. Nikon D7000 DSLR hands-on. Engadget. Event occurs at 9 seconds.
  4. Interview with Robert Cristina, Nikon Europe. Event occurs at 1 minute 6 seconds.
  5. Britton, Barnaby (September 15, 2010). "Nikon D7000 Hands on Preview". Digital Photography Review.
  6. Grunin, Lori (September 15, 2010). "Nikon D7000: The midrange model to beat?". CNET. Retrieved 2010-09-26.
  7. "Four Nikon products receive the "red dot award: product design 2011" Nikon D7000, COOLPIX P7000, COOLPIX S1100pj, EDG 8x42". Nikon Corporation. April 13, 2011.
  8. "Best D-SLR Advanced: Nikon D7000". TIPA.
  9. "Nikon D7000 Wins the CameraGP2011 Readers Award". Nikon Corporation. May 22, 2011.
  10. "European Advanced SLR Camera 2011-2012 - Nikon D7000". EISA. Retrieved August 15, 2011.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നിക്കോൺ_ഡി7000&oldid=2577836" എന്ന താളിൽനിന്ന് ശേഖരിച്ചത്