"സദിശം (ജ്യാമിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[Image:Vector AB from A to B.svg|right|thumb|''A'' യില്‍ നിന്നും ''B''യിലേക്കുള്ള ഒരു സദിശം.]]
മൗലിക [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലും]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] '''സദിശം''' എന്നത് പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തുവാണ്.ഒരു സദിശത്തെ ദിശയുള്ള രേഖ കൊണ്ട് സൂചിപ്പിക്കുന്നു.ഇതിനു ഒരു ആരംഭബിന്ദുവും അവസാനബിന്ദുവും ഉണ്ടായിരിക്കും.Aആരംഭബിന്ദുവും B അവസാനബിന്ദുവുമായ ഒരു സദിശത്തെ ഇപ്രകാരം സൂചിപ്പിക്കാം.
:<math>\overrightarrow{AB}.</math>
സദിശത്തിന്റെ [[പരിമാണം]](Magnitude) രേഖയുടെ നീളമാണ്.
വാസ്തവികസംഖ്യകളിലെ പല ബീജീയസംക്രിയകളും സദിശങ്ങളിലെ സംക്രിയകളോട് സമാനമാണ്.സദിശങ്ങള്‍ കൂട്ടുകയോ കുറക്കുകയോ ഗുണിക്കുകയോ വിപരീതദിശയിലേക്ക് തിരിക്കുകയോ ചെയ്യാം. സംക്രിയകള്‍ [[ക്രമനിയമം]],[[സാഹചര്യനിയമം]],[[വിതരണനിയമം]] ഇവയെല്ലാം പാലിക്കുന്നു.[[സാമാന്തരികനിയമം]] ഉപയോഗിച്ച് ഒരേ ആരംഭബിന്ദുവുള്ള രണ്ട് സദിശങ്ങളുടെ തുക കണ്ടെത്താവുന്നതാണ്.
ധനസംഖ്യകൊണ്ടുള്ള ഗുണനം അതായത് അദിശം കൊണ്ടുള്ള ഗുണനം പരിമാണത്തില്‍ മാറ്റം വരുത്തുന്നു.ദിശക്ക് മാറ്റം വരാതെ നീളം കൂടുകയോ കുറയുകയോ ചെയ്യാം.ഋണസംഖ്യകള്‍ കൊണ്ടുള്ള ഗുണനം ദിശക്ക് മാറ്റം വരുത്തുന്നു.
|