"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
തികഞ്ഞ [[ഇടതുപക്ഷം|ഇടതുപക്ഷ]] അനുഭാവിയായിരുന്ന നമ്പീശൻ [[പുരോഗമന കലാസാഹിത്യസംഘം|പു.ക.സ.യിലെ]] സജീവപ്രവർത്തകനായിരുന്നു. പ്രശസ്ത കവി [[ഇയ്യങ്കോട് ശ്രീധരൻ]] രചിച്ച 'മാനവവിജയം' ആട്ടക്കഥയിൽ പ്രധാന ഗായകൻ നമ്പീശനായിരുന്നു. പുതിയ പ്രമേയമായിരുന്നിട്ടും കഥകളിസംഗീതം അതിന്റെ പൂർണ്ണതയിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചു.
 
ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ച നമ്പീശൻ കടുത്ത മദ്യപാനത്തിനടിമയായിരുന്നു. അമിതമായ മദ്യപാനം അദ്ദേഹത്തെ [[പ്രമേഹം|പ്രമേഹത്തിനും]] [[രക്താതിമർദ്ദം|രക്താതിമർദ്ദത്തിനും]] അടിമയാക്കി. 1994 ഓഗസ്റ്റ് 8-ന് തന്റെ ജീവിതത്തിലെ അവസാന സംഗീത ക്ലാസ്സ് [[പൂമുള്ളി മന]]യിൽ വച്ചുനടത്തിയ അദ്ദേഹം രണ്ടുദിവസങ്ങൾക്കുശേഷം (ഓഗസ്റ്റ് 10) തന്റെ 52-ആം വയസ്സിൽ ശ്രീകൃഷ്ണപുരത്തെ വീട്ടിൽ വച്ച് [[മസ്തിഷ്കാഘാതം|മസ്തിഷ്കാഘാതത്തെത്തുടർന്ന്]] അന്തരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ പ്രത്യേകമൊരുക്കിയ സ്ഥലത്ത് സംസ്കരിച്ചു.<ref>{{cite news |publisher=The Hindu |url=http://www.thehindu.com/news/cities/Kochi/his-art-hid-many-aches-of-the-heart/article5000309.ece |title=His art hid many aches of the heart |first=T. K. |last=Sreevalsan |date=8 August 2013}}</ref>
 
== റഫറൻസുകൾ==
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്