"പരൽ (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
ഒരു ദ്രാവകത്തില്‍ നിന്നോ, വസ്തുക്കള്‍ അലിഞ്ഞു ചേര്‍ന്ന ലായനിയില്‍ നിന്നോ ആണ് പരലുകള്‍ രൂപമെടുക്കുന്നത്. ആ പ്രക്രീയ '''പരല്‍രൂപീകരണം''' (Crystallisation) എന്നറിയപ്പെടുന്നു. തണുക്കുന്തോറും വെള്ളം ഉറഞ്ഞ് ആദ്യം ചെറിയ മഞ്ഞുപരലുകള്‍ ഉണ്ടാവുന്നു. ഇത്തരം ചെറുതരികള്‍ ക്രമത്തില്‍ വളര്‍ന്ന്, പല തരികള്‍‍ കൂടിയുറഞ്ഞാണ് മഞ്ഞുകട്ടയാവുന്നത്. പരലുകളുടെ ഭൗതിക സ്വഭാവം, പരലുകളുടെ വലിപ്പം, വിന്യാസം തുടങ്ങിയവ ആശ്രയിച്ചിരിക്കുന്നു. ഉരുകിയലോഹം ഉറഞ്ഞുണ്ടാവുന്ന ലോഹക്കട്ടകള്‍ക്കും ഇക്കാര്യം സത്യമാണ്. ഏതുതരം പരലാണ് രൂപപ്പെടുക എന്നത്, ദ്രാവകത്തിന്റെ രാസഗുണം, ഉറയുന്ന സാഹചര്യം, അന്തരീക്ഷമര്‍ദ്ദം, തുടങ്ങിയകാരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
 
ചില സവിശേഷ സന്ദര്‍ഭങ്ങളില്‍, ലായനികള്‍ തണുപ്പിച്ചാല്‍, പരലുകള്‍ രൂപപ്പെടാതെയും വരാം. ലായനിയിലെ അണുക്കള്‍ക്ക് പരല്‍ക്കൂടിലെ (Lattice) അവയുടെ യഥാസ്ഥാനത്ത് എത്താന്‍ കഴിയുന്നതിനു മുമ്പ് അതിവേഗം തണുത്ത് അവയുടെ ചലനശേഷി നഷ്ടപ്പെടുന്നതാണ് മിക്കപ്പോഴും ഇങ്ങനെ സംഭവിക്കുന്നതിനു കാരണം. പരല്രൂപമില്ലാത്ത ഇത്തരം വസ്തുക്കള്‍, അരൂപങ്ങള്‍അനിയതരൂപങ്ങള്‍ (Amorphous) എന്നോ, സ്ഫടികങ്ങള്‍ (Glassy) എന്നോ, വിട്രിയസ് വസ്തുക്കള്‍ (Vitreous) എന്നോ വിളിക്കുന്നു. എന്നാല്‍, അരൂപഖരങ്ങളും സ്ഫടികങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ട്; സ്ഫടികങ്ങള്‍ ഉറയുമ്പോള്‍ [[ലീനതാപം]] (Latent Heat of Fusion) ഉത്സര്‍ജ്ജിക്കുന്നില്ല. അതുകൊണ്ട്, ചില ശാസ്ത്രജ്ഞന്മാര്‍, സ്ഫടികങ്ങളെ ഖരവസ്തുക്കളായല്ല, അതി[[ശ്യാനത|ശ്യാന]]ദ്രാവകങ്ങളായിട്ടാണ് (viscous liquids) പരിഗണിക്കുന്നത്; അത് ഒരു തര്‍ക്കവിഷയവുമാണ്.
 
എല്ലാവിധ [[രാസബന്ധങ്ങള്‍|രാസബന്ധങ്ങളുള്ള]] വസ്തുക്കളിലും പരല്‍ഘടന കാണുന്നുണ്ട്. നിത്യജീവിതത്തില്‍ കാണുന്ന പല പരല്‍വസ്തുകളും ഒന്നിലധികം പരല്‍ത്തരികള്‍ അടങ്ങിയ പലതരിപ്പരലുകള്‍ (Polycrystals)ആണ്. ഏതാണ്ടെല്ലാ ലോഹങ്ങളും, പൊതുവെ, പലതരിപ്പരല്‍ രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒറ്റപ്പരല്‍ (Monocrystal) ‍ലോഹങ്ങളും, അരൂപഅനിയതരൂപ (Amorphus) ലോഹങ്ങളും ക്ലേശിച്ച് കൃതിമമായി ഉണ്ടാക്കിയെടുക്കുന്നവയാണ്. ലവണങ്ങളുടെ ഉരുകിയ ദ്രവത്തില്‍നിന്നോ, അവയുടെ ലായനിയില്‍ നിന്നോ ഉറഞ്ഞുണ്ടാവുന്ന ലവണപ്പരലുകള്‍ അയണികബന്ധമുള്ള (Ionic Bond) പരലുകളാണ്. സഹസംയോജക (Covalent) ബന്ധങ്ങളുള്ള പരലുകളും സാധാരണമാണ്. ഉദാഹരണത്തിന് ഗ്രാഫൈറ്റ്, വജ്രം, സിലിക്ക തുടങ്ങിയവ. [[പോളിമര്‍]] വസ്തുക്കളിലും പരലുകള്ള ഭാഗങ്ങള്‍ കാണാറുണ്ട്. പോളിമര്‍തന്മാത്രകളുടെ അസാമാന്യമായ നീളം കൊണ്ട് അവ പൂര്‍ണ്ണമായ പരലുകളായിത്തീരുന്നില്ല.
 
പരല്‍രൂപീകരണത്തേയും ഘടനയേയും സ്വാധീനിക്കുന്ന ഒരു സവിശേഷബലമാണ് [[വാന്‍ ഡര്‍ വാള്‍ ബലങ്ങള്‍]] . ഷഡ്ക്കോണരൂപമുള്ളഷഡ്ക്കോണ (Hexagonal) ഗ്രാഫൈറ്റ് പാളികള്‍ ദുര്‍ബ്ബലമായി ഒന്നിച്ചിരിക്കുന്നത് ഈ ബലം കൊണ്ടാണ്.
 
== പരല്‍ഘടനകളും രൂപങ്ങളും ==
"https://ml.wikipedia.org/wiki/പരൽ_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്