"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
കാലിക്കറ്റ് സര്‍‍വകലാശാലയിലെ പ്രൊഫസ്സര്‍ ആയിരുന്ന ചാത്തനാത്ത് അച്യുതനുണ്ണി എഴുതിയ ഗവേഷണം പ്രബന്ധരചനയുടെ തത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ നമുക്ക് സ്വീകരിക്കാവുന്ന മാര്‍ഗ്ഗരേഖകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്‍റെ കയ്യിലുണ്ടായിരുന്ന പുസ്തകം കടം കൊടുത്തിട്ട് തിരിച്ചു കിട്ടിയിട്ടില്ല. ആര്‍ക്കെങ്കിലും അത് ലഭ്യമാണെങ്കില്‍ വായിച്ച് നോക്കി മാര്‍ഗ്ഗരേഖകള്‍ സ്വീകരിക്കാവുന്നവ എഴുതുകയാണെങ്കില്‍ നന്നായിരിക്കും --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 05:54, 18 സെപ്റ്റംബര്‍ 2008 (UTC)
:ശ്രദ്ധേയതയുടെ കാര്യത്തില്‍ ഓരോ വിഭാഗത്തിനും ഓരോ നയം ആയിരിക്കണം എന്ന അഭിപ്രായമാണെനിക്ക്. അക്കാദമിക് രംഗത്തുള്ളവര്‍ക്ക് ഒരു പറ്റം നിര്‍ദ്ദേശരേഖകളും,ചലച്ചിത്രരംഗത്ത് മറ്റൊരു പറ്റം നിര്‍ദ്ദേശങ്ങളും എന്ന തരത്തിലായിരിക്കണം നയരേഖകള്‍ നിര്‍മ്മിക്കേണ്ടത്. അപ്പോള്‍ കുഴിനാപ്പുറത്തിനെയും [[വിനായകന്‍ (അഭിനേതാവ്)|വിനായകനെയുമൊക്കെ]] വ്യത്യസ്ത അളവുകോലുകള്‍ വെച്ച് ശ്രദ്ധേയതാനയത്തില്‍ ഉള്‍പ്പെടുത്താം.--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 11:29, 18 സെപ്റ്റംബര്‍ 2008 (UTC)
 
 
'''ശ്രദ്ധേയത എന്നതു കൊണ്ടു വിക്കിയില്‍ വരാന്‍ തക്ക വിധത്തിലുള്ള വൈജ്ഞാനിക വിവരം''' ഒരു വിഷയത്തിനുണ്ട് എന്നാണു ഉദ്ദേശിക്കുന്നതു എന്നു ഞാന്‍ കരുതട്ടെ. അല്ലാതെ ഒരു ആളെയോ വിഷയത്തെയോ എത്ര പേര്‍ അറിയും എന്നല്ല ശ്രദ്ധേയത എന്നും വിചാരിക്കുന്നു. (പെരിയാര്‍ പണ്ട്, എണ്ണം കൊണ്ട് നോക്കിയാല്‍ പെരുച്ചാഴിയാണു ഇന്ത്യയിലെ ദേശീയ മൃഗം ആകേണ്ടതു എന്നു പറഞ്ഞതു ഓര്‍ത്തു പോകുന്നു)
 
അനൂപന്‍ ചൂണ്ടിക്കാണിച്ച പോലെ ഓരോ വിഭാഗത്തിനും വെവ്വേറെ നയം ആണു വേണ്ടതു. സിനിമാ നടനേയും ശാസ്ത്രജ്ഞനേയും ഒരേ തുലാസില്‍ തൂക്കിയാല്‍ ശരിയാവില്ല. ഒരു സിനിമയില്‍ അഭിനയിച്ചു എന്നതു കൊണ്ടു വിക്കിയില്‍ ലേഖനം വരാന്‍ ഇടയാകരുത്. അതേ പോലെ കണ്ട ചപ്പു ചവര്‍ ടെലി സീരിയലുകള്‍ക്കൊക്കെ വിക്കിയില്‍ ലെഖനം ആവാം എന്നു പാടില്ല. എല്ലാ വിഷയത്തിനും അതിന്റേതായ ശ്രദ്ധേയത നയം വേണം. '''ഇക്കാര്യത്തില്‍ നമ്മള്‍ ഇംഗ്ലീഷ് വിക്കിയേക്കാള്‍ കര്‍ശന നിലപാടു സ്വീകരിക്കണം'''. അതിനാല്‍ തന്നെ ഇം‌ഗ്ലീഷില്‍ വിക്കിയില്‍ ഉള്ളതിനേക്കാള്‍ വിപുലമായിരിക്കണം നമ്മുടെ ശ്രദ്ധേയതാ നയങ്ങള്‍.
 
അക്കാഡമിക്ക് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍‌ക്കു വിക്കിയില്‍ വരാനുള്ള ശ്രദ്ധേയതാനയം ഉണ്ടാക്കുകയാണു ആദ്യം വേണ്ടത്. അതിനാണു ഏറ്റവും വിവാദം വിക്കിയില്‍ ഉണ്ടായിരിക്കുന്നത്. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 16:39, 18 സെപ്റ്റംബര്‍ 2008 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ_സംവാദം:ശ്രദ്ധേയത" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രദ്ധേയത" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.