"യോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.252.99.149 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 15:
സാംഖ്യവും യോഗവും ലക്ഷ്യത്തിന്റെ കാര്യത്തിൽ ഒന്ന് തന്നെയാണ്‌ പ്രതിപാദിക്കുന്നത്. എന്നാൽ [[കപിലൻ]] താത്വികമായി അവതരിപ്പിക്കുന്നത് പ്രായോഗികമായി നേടാനാണ്‌ [[പതഞ്ജലി]] ശ്രമിക്കുന്നത്. സത്യം കണ്ടെത്തിയാൽ മാത്രം പോര അത് പ്രാപ്തമാക്കുകയും വേണം എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. അതിനാൽ താത്വികമായ പഠനവും അതിനൊപ്പം പ്രായോഗികമായ പരിശീലനവും ആവശ്യമാണ്‌ എന്ന് അദ്ദേഹം കണ്ടെത്തി. ഈ പരിശീലനങ്ങൾക്ക് എട്ട് ഘടകങ്ങൾ അഥവാ ഭാവങ്ങൾ ഉണ്ട്. ഇത് [[അഷ്ടാംഗങ്ങൾ]] എന്നറിയപ്പെടുന്നു
=== അഷ്ടാംഗങ്ങൾ ===
[[യമം]], [[നിയമം]]. [[ആസനം]], [[പ്രാണായാമം]], [[പ്രത്യാഹാരം]], [[ധാരണ]], [[ധ്യാനം]], [[സമാധി]] എന്നിവയാണ്‌ യോഗത്തിന്റെ അഷ്ടാംഗങ്ങൾ. ഈ എട്ടു പരിശീലനങ്ങൾ വഴിയായി ജീവിതത്തെ നിയന്ത്രിക്കുക വഴിയായി മനുഷ്യൻ താഴ്ന്ന ഘട്ടത്തിൽ നിന്ന് ഉയർന്നഘട്ടത്തിലേക്ക് വളരുന്നത് എന്ന് സാംഖ്യം സിദ്ധാന്തിക്കുന്നു. ഇത് യോഗസൂത്രത്തിന്റ്റെ രണ്ടും മൂന്നും പാദങ്ങളിലായി ഈ എട്ടംഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.
 
* യമം = ആത്മ നിയന്ത്രണമാണ്‌ യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ്‌ ഇത്. ഇത് സാധിക്കണമെങ്കിൽ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്‌.
"https://ml.wikipedia.org/wiki/യോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്