"എം.എസ്. വിശ്വനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
== ജീവ ചരിത്രം ==
1928 ജൂൺ 24-നു [[പാലക്കാട്]] എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി മനയങ്കത്ത് സുബ്രഹ്മണ്യൻ മകൻ വിശ്വനാഥൻ എന്ന എം.എസ്. വിശ്വനാഥൻ ജനിച്ചു. അദ്ദേഹത്തിന് നാലുവയസ്സുള്ളപ്പോൾ അച്ഛൻ സുബ്രഹ്മണ്യൻ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും, മുത്തച്ഛൻ വിശ്വനാഥനെ രക്ഷിച്ചു. ആദ്യം [[തിരുച്ചിറപ്പള്ളി]]യിലും പിന്നീട് [[കണ്ണൂർ|കണ്ണൂരിലും]] അദ്ദേഹം വളർന്നു. ചെറുപ്പകാലത്ത് സിനിമാശാലയിൽ ഭക്ഷണം വിറ്റു നടന്നിരുന്ന എം.എസ്.വി. കണ്ണൂരിലെ നീലകണ്ഠ ഭാഗവതരിൽ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സിൽ [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ആദ്യത്തെ കച്ചേരി നടത്തിയ ഇദ്ദേഹം പിന്നീട് തമിഴ് സിനിമാലോകത്തെ പ്രശസ്തനായ സംഗീതസം‌വിധായകനായിത്തീർന്നു. 1952-ൽ പണം എന്ന ചിത്രത്തിനു സംഗീതസം‌വിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യൻ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു. ആദ്യകാലത്ത് മറ്റൊരു പ്രധാന സംഗീതജ്ഞനായിരുന്ന [[ടി.കെ. രാമമൂർത്തി]]യ്ക്കൊപ്പം വിശ്വനാഥൻ-രാമമൂർത്തി എന്ന പേരിലാണ് അദ്ദേഹം പ്രവർത്തിച്ചത്. നൂറോളം ചിത്രങ്ങൾ ഇവർ ഒന്നിച്ച് ചെയ്തു. [[കണ്ണദാസൻ|കണ്ണദാസനാണ്]] ഇവരുടെ ഗാനങ്ങൾ അധികവും എഴുതിയത്. 1965ൽ ഇവർ പിരിഞ്ഞു. പിന്നെയും ഒരുപാട് ചിത്രങ്ങൾക്ക് എം.എസ്.വി. ഈണം പകർന്നു. ഇക്കാലത്തുതന്നെ അദ്ദേഹം മലയാളത്തിലും ഒരുപാട് ഗാനങ്ങൾ ചെയ്തു. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തൻ മാനങ്ങൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓർക്കസ്ട്റേഷൻ സം‌വിധാനങ്ങളും ഇന്ത്യൻ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിർ‌വഹിച്ചത് ഇദ്ദേഹമാണ്‌. 2015 ജൂലൈ 14ന് തന്റെ 87ആം വയസ്സിൽ അദ്ദേഹംഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിൽ സംസ്കരിച്ചു. പരേതയായ ജാനകിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്.
 
==എം എസ് വിശ്വനാഥൻ സംഗീതം നൽകിയ ഗാനങ്ങൾ==
"https://ml.wikipedia.org/wiki/എം.എസ്._വിശ്വനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്