"ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
===ഫ്രാന്‍സ്(സെപ്റ്റംബര്‍ 2008)===
 
2008 സെപ്‌റ്റംബര്‍ 12 മുതല്‍ 15 വരെയായിരുന്നു ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പ്രഥമ ഫ്രഞ്ച്‌ പര്യടനം. 12ന്‌ എലിസി കൊട്ടാരത്തില്‍ ഫ്രഞ്ച്‌ പ്രസിഡന്‍റ് നിക്കോളാസ്‌ സര്‍കോസിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ അദ്ദേഹം 13ന്‌ പാരിസിലെ ഇന്‍വാലിദെസില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ 2.6 ലക്ഷം വിശ്വാസികള്‍ പങ്കെടുത്തു.
അതേ ദിവസം ലാകത്തിലെ ഏറ്റവും വിഖ്യാത റോമന്‍ കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ലൂര്‍ദിലെത്തിയ മാര്‍പ്പാപ്പ ഇടയബാലിക ബെര്‍ണാര്‍ദെറ്റെ സൗബിറൗസിന്‌ 1858ല്‍ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഗ്രോട്ടോയില്‍ പ്രാര്‍ത്ഥന നടത്തി.
 
കന്യകാ മറിയം പ്രത്യക്ഷപ്പെട്ടതിന്റെ 150ആം വാര്‍ഷികാചരണത്തോടെ 15ആം തീയതിയാണ്‌ മാര്‍പ്പാപ്പയുടെ ഫ്രാന്‍സ്‌ സന്ദര്‍ശനം അവസാനിച്ചത്‌. ഗ്രോട്ടോക്ക്‌ സമിപമുള്ള ജപമാലയുടെ ബസലിക്കയില്‍ നടന്ന ദിവ്യബലിയില്‍ ആയിരക്കണക്കിന്‌ രോഗികള്‍ ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു. പത്തു തീര്‍ത്ഥാടകര്‍ക്ക്‌ മാര്‍പ്പാപ്പ രോഗീലേപനം നല്‍കി.
 
==ആധാര സൂചിക==
424

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/255276" എന്ന താളിൽനിന്ന് ശേഖരിച്ചത്