"കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:കൊറിയ: " " ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 34:
1945 ൽ [[ഉത്തര കൊറിയ]], [[ദക്ഷിണ കൊറിയ]] എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് [[ജപ്പാൻ|ജപ്പാൻറെ]] ഒരു കോളനി ആയിരിന്നു '''കൊറിയ'''. വടക്കുകിഴക്കൻ ഏഷ്യയിലെ ഒരു [[ഉപദ്വീപ്|ഉപദ്വീപായ]] കൊറിയയെ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിൽ]] [[കൊറിയൻ കടലിടുക്ക്]] [[ജപ്പാൻ|ജപ്പാനിൽ]] നിന്നും വേർതിരിക്കുന്നു. വടക്ക്-പടിഞ്ഞാറായി [[ചൈന|ചൈനയും]] വടക്ക്-കിഴക്കായി [[റഷ്യ|റഷ്യയും]] അതിർത്തികൾ പങ്കിടുന്നു.
==ചരിത്രം==
പുരാവൃത്തമനുസരിച്ച് ബി.സി.ഇ. 2333 ൽ ആണ് കൊറിയ രാജ്യം സ്ഥാപിച്ചത്. ''ജോസോൺ'' എന്നാണ് അക്കാലത്ത് കൊറിയ അറിയപ്പെട്ടിരുന്നത്. പ്രഭാതശാന്തിയുടെ നാട് എന്നാണ് ഈ വാക്കിനർത്ഥം. ഇന്നത്തെ ഉത്തര കൊറിയയുടെ തലസ്ഥാനമായ [[പ്യോംങ്യാംഗ്]] ആയിരിന്നു ജോസോണിൻറെ തലസ്ഥാനം. എന്നായിരംഎണ്ണായിരം വർഷം പഴക്കമുള്ള കളിമൺ പാത്രങ്ങൾ കൊറിയയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബി.സി.ഇ. ഒന്നാം നൂറ്റാണ്ടിൽ ജോസോണിൻറെ സ്ഥാനത്ത് മൂന്ന് രാഷ്ട്രങ്ങൾ ഉയർന്നുവന്നു- ഗോഗൂറിയോ, സില്ല, ബാക്ചി എന്നിവ. ത്രിരാഷ്ട്രങ്ങൾ എന്നാണ് അവ അറിയപ്പെട്ടിരിന്നത്. ബി.സി.ഇ.417-നും 458-നും ഇടയിൽ ഈ മൂന്ന് രാജ്യങ്ങളും [[ബുദ്ധമതം]] സ്വീകരിച്ചു. അതുവരെ പ്രാകൃത ആരാധനാസമ്പ്രദായങ്ങളാണ് അവിടെ നിലനിന്നിരുന്നത്. കൊറിയയിലെ കലകളെയും വാസ്തുവിദ്യയും ബുദ്ധമതം സ്വാധീനിച്ചു. കൊറിയയിൽ നിന്നും ബുദ്ധമതം ജപ്പാനിലേക്ക് പ്രചരിക്കുകയും ചെയ്തു.
സി.ഇ. ഏഴാം നൂറ്റാണ്ടിൽ സില്ല രാജ്യം മറ്റുരാജ്യങ്ങളെ കീഴടക്കി ഒരു ഏകീകൃതരാഷ്ട്രം സ്ഥാപിച്ചു. സില്ലയിലെ പിൽക്കാല ഭരണകർത്താക്കൾ അധികാരമത്സരത്തിൽ ഏർപ്പെട്ടപ്പോൾ വാങ്കോൺ എന്ന സൈന്യാധിപൻ '''ഗോറിയോ''' രാജവംശം സ്ഥാപിച്ചു. അതിൽ നിന്നാണ് കൊറിയ എന്ന പേരുണ്ടായത്. പതിമൂന്നാം നൂറ്റാണ്ടിൽ ഗോറിയോ രാജ്യം നിരവധി തവണ [[മംഗോളിയ|മംഗോൾ]] ആക്രമണങ്ങൾക്ക് വിധേയമായി. ജാപ്പാനീസ് കടൽകൊള്ളക്കാരുടെ ആക്രമണവും കൂടിയായപ്പോൾ ഗോറിയോ രാജ്യം ദുർബലമായി.
1392-ൽ ജോസൺ രാജവംശം ഗോറിയോ കീഴടക്കി. ചൈനീസ് [[കൺഫ്യൂഷനിസം|കൺഫ്യൂഷ്യൻ]] മതനിയമങ്ങൾ ഉപയോഗിച്ചാണ് ജോസൺ ഭരണം നടത്തിയത്. 1392 മുതൽ 1910 വരെ 'യി' കുടുംബമാണ് ജോസൺ രാജവംശത്തെ നയിച്ചത്. 1394 ൽ അവർ രാജ്യതലസ്ഥാനം [[സോഉൾ]] നഗരത്തിലേക്ക് മാറ്റി.
വരി 41:
പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം വരെ പാശ്ചാത്യരാജ്യങ്ങൾക്ക് കൊറിയൻ തുറമുഖങ്ങളിൽ പ്രവേശനമില്ലയിരിന്നു. പത്തൊൻപതാം നൂറ്റാണ്ടിൻറെ മദ്ധ്യം മുതൽ കൊറിയയിൽ താല്പര്യം കാണിച്ച വിദേശ രാജ്യം അമേരിക്കയായിരിന്നു. 1871-ൽ അമേരിക്ക കൊറിയയെ ആക്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
1894-'95 കാലത്ത് ചൈനയെയും 1904-'05 കാലത്ത് റഷ്യയെയും യുദ്ധത്തിൽ പരാജയപ്പെടുത്തിയ ജപ്പാന് കൊറിയ കീഴടക്കുക എളുപ്പമായി. 1907 ജൂലൈ 25-ന് കൊറിയ ജപ്പാൻറെ അധീനതയിലായി. 1910-ൽ കൊറിയയെ ജപ്പാൻ തങ്ങളുടെ കോളനിയായി പ്രഖ്യാപിച്ചു.
 
==ജപ്പാൻ ഭരണകാലം==
35 വർഷം ജപ്പാൻ കൊറിയയെ അടക്കി ഭരിച്ചു. സ്വന്തം ഭാഷയോ ചരിത്രമോ പഠിക്കാൻ ആ കാലത്ത് കൊറിയക്കാർക്ക് അവകാശമില്ലായിരിന്നു. സമൂഹത്തിൻറെ എല്ലാ രംഗങ്ങളിലും ജാപ്പാനീകരണം നടപ്പായി. കൊറിയൻ ചക്രവർത്തി ഗോജോങ് മരിച്ചത് ജപ്പാൻകാർ വിഷം കൊടുത്തടുകൊണ്ടാണെന്ന് സംശയം ഉയർന്നതോടെ 1919 മാർച്ച് ഒന്നിന് കൊറിയൻ സ്വാതന്ത്ര്യവാദികൾ ഉണർന്നു. [[സോഉൾ]] നഗരത്തിൽ അവർ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.
"https://ml.wikipedia.org/wiki/കൊറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്